തിരുവനന്തപുരം: നിയമനം നടക്കുമോ എന്നറിയാൻ തേരാ പാര കയറി ഇറങ്ങി മടുത്തപ്പോൾ സമരത്തിന് ഇറങ്ങിയിരിക്കുകയാണ് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ. താൽകാലിക നിയമനം കാരണം ജോലി നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരത്തിലാണ്. സമരം അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചത് 2016ലാണ്. 2018ൽ പരീക്ഷ നടത്തി. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തെ 978 പഞ്ചായത്ത് ലൈബ്രറികളിലേക്കായി 613 ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക പുറത്തിറക്കി. എന്നാൽ റാങ്ക് പട്ടിക നിലവിലിരുന്നിട്ടും 2019ൽ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് യോഗ്യതയില്ലാത്ത 355 പേരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിമാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മുഴുവൻ സമയ തസ്തിക അനുവദിച്ച് ലൈബ്രേറിയന്മാരെ നിയമിക്കാൻ തയ്യാറാകാത്ത സർക്കാർ അയോഗ്യരായ ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു. കണ്ടിജന്റ് ലൈബ്രേറിയന്മാരായി സ്ഥിരപ്പെടുത്തിയ ആൾക്കാർക്കിടയിൽ 10 ആം ക്ലാസ്പാസ്സാകാത്തവർ പോലും ഉണ്ട്. ഈ പശ്ചാത്തലത്തിൽ താൽക്കാലികക്കാരെ മാറ്റി പിഎസ്‌സിയിൽ നിന്ന് നിയമനം നടത്തണമെന്നാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ മുഖ്യ ആവശ്യം.

പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ പറയുന്നത്:

പഞ്ചായത്തുകളിലേക്കു ലൈബ്രേറിയൻ ഗ്രേഡ് 4 നിയമനത്തിനായി കഴിഞ്ഞ 15 വർഷങ്ങൾ ആയി നോട്ടിഫിക്കേഷൻ നൽകാതെ മുൻപോട്ടു പോകുകയായിരുന്നു . ഈ കാലയളവിൽ പല എക്‌സിക്യൂട്ടീവ് ഓർഡറുകളിലൂടെ സർക്കാർ 350 ഓളം താത്കാലികകാരെ പഞ്ചായത്തുകളിൽ സ്ഥിരപ്പെടുത്തുകയുണ്ടായി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉമാദേവി /സ്റ്റേറ്റ് ഓഫ് കർണാടക 2006 ഇൽ വന്ന ഉത്തരവിന് വിരുദ്ധമാണ് ഈ സ്ഥിരപ്പെടുത്തൽ. ഇത്തരത്തിൽ സിർവീസിലേക്കു കയറിയ ഓരോ ആൾക്കാരും നിലവിൽ പാർട്ട്‌ടൈം (70 വയസ് വരെയും ) അതിനു താല്പര്യം ഇല്ലാത്തവർ ഫുൾ ടൈംകണ്ടിജിന്റ് തസ്തികകളിലായി (60വയസുവരെയും ) തുടരുന്ന ഭരണഘടനാവിരുദ്ധമായ ഒരുഅവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ പിൻവാതിൽ നിയമനത്തിലൂടെ പ്രവേശിച്ചവർ റിട്ടയർ ആയ ഒഴിവുകൾ പോലും പിഎസ് സിക്കു റിപ്പോർട്ട് ചെയ്യേണ്ട എന്ന വിചിത്രമായ ഒരുക്രമപ്പെടുത്തൽ ആണ് ഇവിടെ നടന്നിട്ടുള്ളത്. സാധാരണയായി കണ്ടിജന്റ് തസ്തികകൾ ആയി പരിഗണിക്കാറുള്ളത് പഞ്ചായത്തുരാജ് ആക്ട് അല്ലെങ്കിൽ മുൻസിപ്പൽ ആക്ടിൽ പറഞ്ഞിട്ടില്ലാത്ത തസ്തികകൾ മാത്രമാണ്. അതായത് ശുചീകരണ തൊഴിലാളികൾ ബാലവാടി ആയ, തൂപ്പുകാർ തുടങ്ങിയവർ ആണ്. കണ്ടിജന്റ് ലൈബ്രേറിയന്മാരായി സ്ഥിരപ്പെടുത്തിയ ആൾക്കാർക്കിടയിൽ 10 ആം ക്ലാസ് പാസ്സാകാത്തവർ പോലും ഉണ്ട്.

2016 ഡിസംബർ 31 ന് 15 വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഒഴിവുകൾ ലാക്കാക്കി പിഎസ്‌സി 539/2016 എന്ന കാറ്റഗറിനമ്പർ പ്രകാരം പിഎസ്‌സി പഞ്ചായത്തുകളിലേക്ക് എൻട്രി ലെവൽ തസ്തികയായ പഞ്ചായത്തുലൈബ്രേറിയൻ Grade 4 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച. അതുപ്രകാര ംകഴിഞ്ഞ 15 വർഷമായി തൊഴിൽ കാത്തിരുന്ന അഭ്യസ്തവിദ്യരായ സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ പിഎച്ഡി യോഗ്യത വരെഉള്ള മുഴുവൻ ഉദ്യോഗാർഥികളും പരീക്ഷക്ക് അപേക്ഷിച്ചു. എഴുത്തുപരീക്ഷയും നേരിട്ടുള്ള അഭിമുഖവും പാസ്സ് ആയി റാങ്ക്‌ലിസ്റ്റിൽ ഇടംനേടി. നീണ്ട രണ്ടര വർഷത്തിലെ കേരള PSC യുെ ടറിക്രൂട്ട്‌മെന്റ ്‌പ്രോസസ്സിനുശേഷം 2019 ജൂൺ മാസത്തോടു കൂടി റാങ്കുലിസ്റ്റുകൾ നിലവിൽ വന്നു. ഇ്രൗ ലിസ്റ്റി്ൽ ഇടംനേടിയ 650 ഓളംഉദ്യോഗാർഥികളിൽ 6 പേർക്ക ്മാത്രമാണ് പിഎസ്‌സി നിയമനം നടത്തിയിരിക്കുന്നത്. നിയമനത്തിന്റെ ശതമാനം 1 % മാത്രം.

നിലവിൽ ഉള്ള ലിസ്റ്റിൽ നിന്നും 6 നിയമനങ്ങൾ ആണ് നടന്നിട്ടുള്ളത്. ഈ അവസ്ഥയിൽ ബാക്കിയുള്ള 872 (522 സ്ഥിരപ്പെടാത്ത (താത്കാലിക ജീവനക്കാർ അടക്കം ) തസ്തികകളിലേക്കും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം എന്നാണ് റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യം.

പഞ്ചായത്തുകളിൽ നിലവിൽ താത്കാലികക്കാരെ നിയമിച്ചിരിക്കന്നത് ഭൂരിഭാഗവും പഞ്ചായത്തുസമിതി നേരിട്ടാണ്. പഞ്ചായത്തിൽ ഉണ്ടാകുന്ന ഒഴിവുകൾ പഞ്ചായത്തുകമ്മിറ്റി നേരിട്ട് നികത്തുന്നതിലൂടെ സ്വജനപക്ഷപാതം ഉണ്ടാകുവാൻ സാധ്യത ഉണ്ട്. സംവരണവും പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള കരാർ/ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്് വഴി മാത്രമേ നടപ്പിൽ ആക്കാൻ പാടുള്ളൂ എന്നTHE EMPLOYMENT EXCHANGES (COMPULSORY NOTIFICATION OF VACANCIES) ACT, 1959 ACT NO. 31 OF 1959 എന്ന കേന്ദ്രനിയമത്തിന്റെ ലംഘനം ആണ്. നാമമാത്രമായ പഞ്ചായത്തുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേ് വഴി ആണ് താത്കാലികക്കാരെ നിയമിച്ചിരിക്കുന്നത്.

അതുപോലെതന്നെ വർഷങ്ങളായി താത്കാലിക ജീവനക്കാർ ഒരേ തസ്തികയിൽ തുടരുന്ന അവസ്ഥ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നവ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്യുന്നു . 179 ദിവസങ്ങൾക്കുശേഷം കരാർ തസ്തികകളിലേക്ക് പുനർനിയമനം നടത്തണം എന്ന താത്കാലിക നിയമനകളെ സംബന്ധിച്ചുള്ള പ്രാഥമികചട്ടങ്ങൾ ഈനിയമനത്തിൽ പരിപാലിക്കപെട്ടിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരത്തിൽ തുടർന്നലൈബ്രേറിയൻ മാരെസർക്കാർRegularize ചെയ്ത ഉത്തരുവുകൾ താഴെ ചേർക്കുന്നു സ്റ്റേറ്റ്ഓഫ്കർണാടക v/s ഉമാദേവികേസ്പ്രകാരം 2006 നുശേഷം ഇത്തരം ക്രമപ്പെടുത്തലുകൾ പാടില്ല എന്ന സുപ്രീംകോടതി നിർദ്ദേശം കാറ്റിൽ പറത്തിയാണ്ഇത്തരത്തിൽ Regularization നടത്തപ്പെട്ടിട്ടുള്ളത്.

അതുപോലെ തന്നെ ഇത്തരത്തിൽ ക്രമപ്പെടുത്തിയ ലൈബ്രേറിയന്മാർക്ക ്പലർക്കും ലൈബ്രേറിയൻ അയി ജോലി ചെയ്യാനുള്ള അടിസ്ഥാനയോഗ്യത പോലും ഇല്ല. ഇത്തരത്തിൽ ക്രെമപെട്ട ആളുകൾ റിട്ടയർ ആകുന്നതോടെ ഈ പോസ്റ്റുകൾ ഇല്ലാതാകും. സർവീസ് രംഗത്ത് കേട്ട് കേള്ഡവി ഇല്ലാത്ത നടപടിക്രമം ആണ ്ഈ പോസ്റ്റുകളിൽ സർക്കാർ ഉത്തരുവുകളിൽ സ്വീകരിച്ചിട്ടുള്ളത് .

• സ. ഉ. (എംഎസ് ) നമ്പർ 88 / 10 / തസ്വഭയതീയതി 30 / 05 / 2010
• സ. ഉ. (എംഎസ് ) നമ്പർ 170 / 10 / തസ്വഭയതീയതി 06 / 08 / 2010
• സ. ഉ. (എംഎസ് ) നമ്പർ 140 / 2014 / തസ്വഭയതീയതി 02 / 08 / 2014

നിലവിൽ പഞ്ചായത്തുകളിലേക്ക ുലൈബ്രറിയൻ ഗ്രേഡ് 4 എന്ന പഞ്ചായത്തുരാജ്ആക്ട് ൽ പഞ്ചായത്തുസെക്രട്ടറിയോടു ഒപ്പംതന്നെ പരാമർശിക്കുന്ന എൻട്രിലെവൽ ലൈബ്രേറിയൻ തസ്തികയിലേക്ക് 09/ 07 / 2019 മുതൽ PSC റാങ്ക്‌ലിസ്റ്റ്‌നിലവിൽ ഉള്ളതും ഒന്നാംറാങ്കുകാർക്ക് പോലും നിയമനം ലഭിക്കാതെ റാങ്ക്‌ലിസ്റ്റ് റദ്ദ് ആകാൻ പോകുന്നതുംആണ് . KERALA SERVICE RULE 1958 പ്രകാരം 'All permanent vacancies and temporary vacancies (Greater than 6 months) except those of short duration (less than 6 months) shall be treated as substantive vacancies' എന്ന് പറയുന്നുണ്ട്. ഈ അവസ്ഥ പരിഗണിച്ചു വർഷങ്ങളായി നിയമവിരുദ്ധമായ ിനിലവിൽ ഉള്ള താത്കാലിക ജീവനക്കാരനെ അടിയന്തിരമായി മാറ്റി (08-07-2022 വരെയാണ്‌റാങ്ക്‌ലിസ്റ്റ്കാലാവധി) ആ തസ്തിക പിഎസ്‌സിയിൽ നിന്ന് നിയമനംനടതതണമെന്ന് പഞ്ചായത്തുസെക്രട്ടറിയോടു നിർദ്ദേശിക്കണം എന്നാണ് റാങ്ക ഹോൾഡേഴ്‌സിന്റെ ആവശ്യം.

പഞ്ചായത്തു ലൈബ്രേറിയൻ ഗ്രേഡ് iv തസ്തികയിൽ പഞ്ചായത്തു രാജ് ആക്ട്പ്രകാരം പരാമർശിക്കപെടുന്ന പിഎസ്‌സി വഴി നടത്തി ഭരണഘടന നിദാനം ചെയ്യുന്ന അവസര സമത്വം റിസർവേഷൻ മാനദണ്ഡങ്ങൾ സംരക്ഷിക്കണംഎന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് .പഞ്ചായത്തു ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ മാർച്ച് 2 മുതൽ സെക്രട്ടറിയേറ്റിനുമുൻപിൽ അനശ്ചിതകാല സമരം തുടങ്ങിയത്.