- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുമായി പ്രണയം; വിദേശത്ത് നല്ല ജോലിയുള്ള കാമുകനുമായി ഫോൺ സംഭാഷണത്തിലൂടെ അടുത്തു; വിവാഹ മോചനം എളുപ്പമാക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ തീരുമാനിച്ചു; വിദേശ നമ്പറിൽ നിന്ന് പൊലീസിനെ വിളിച്ചത് വിനയായി; കൂടത്തായി ഭയവും ചർച്ച; ഇടതു കൗൺസിലറുടെ കുതന്ത്രം പൊളിഞ്ഞ കഥ
കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം താമസിക്കാൻ, ഭർത്താവിന്റെ വാഹനത്തിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ നിർണ്ണായകമായത് പൊലീസിന് ലഭിച്ച രഹസ്യവിവരങ്ങൾ. കേസിൽ പഞ്ചായത്തംഗവും കാമുകന്റെ സഹായികളും അറസ്റ്റിലായി.
വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ അബ്രഹാം (33), മയക്കുമരുന്ന് എത്തിച്ച ശാസ്താംകോട്ട സഹിയ മൻസിലിൽ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കൽ കപ്പലണ്ടിമുക്ക് അനുമോൻ മൻസിലിൽ ഷെഫിൻ (24) എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സൗദി അറേബ്യയിൽനിന്നു നാട്ടിലെത്തിക്കാനും നീക്കം തുടങ്ങി.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽനിന്നു അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് പൊലീസ് തന്നെ അട്ടിമറി കഥയും കണ്ടെത്തി.
ഭർത്താവ് സുനിലിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തി ഒഴിവാക്കുന്നതിന് ഭാര്യയും വിദേശത്തുള്ള കാമുകന്റെ ഇവിടത്തെ സഹായികളും ചേർന്ന് ഈ വാഹനത്തിൽ എം.ഡി.എം.എ. വെയ്ക്കുകയായിരുന്നു. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കൊല്ലാൻ പദ്ധതി ഇട്ടു. കൂടത്തായി കേസിൽ പ്രതികളെ കുടുങ്ങിയെന്ന ഭയം ഇതിന് തടസ്സമായി. ഇതോടെയാണ് ഭർത്താവിനെ കേസിൽ കുടുക്കാൻ തീരുമാനിച്ചത്.
കൂടത്തായി കേസ് പറഞ്ഞാണ് ഭർത്താവിനെ കൊല്ലാനുള്ള നീക്കത്തിൽ നിന്ന് സൗമ്യ പിന്മാറിയത്. ഒരുമാസം മുമ്പ് സൗമ്യയെ കാണാൻ വിനോദ് വിദേശത്തുനിന്ന് വന്നു. എറണാകുളത്ത് ആഡംബരഹോട്ടലിൽ രണ്ടുദിവസം താമസിച്ചാണ് സുനിലിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരങ്ങൾ തന്നെയാണ് പ്രതികളിലേക്ക് വിരൽചൂണ്ടിയത്.
പതിവിന് വിപരീതമായി, ഉറവിടം കണ്ടെത്താൻ പ്രയാസമുള്ള നെറ്റ് കോളുകൾ രഹസ്യവിവരം നൽകാൻ ഉപയോഗിച്ചത് ദുരൂഹതയുണർത്തി. സുനിലിന്റെ വാഹനത്തിൽ മയക്കുമരുന്ന് വെച്ചശേഷം സൗമ്യ പകർത്തിയ ചിത്രം വിദേശനമ്പരുകളിൽ നിന്നു അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. വോയ്സ് റെക്കോഡായി ജില്ലയ്ക്ക് പുറത്തുള്ള അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതും സംശയത്തിന് കാരണമായി.
രഹസ്യവിവരം നൽകിയ വിദേശ ഫോൺനമ്പരുകൾ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണവും നിർണ്ണായകമായി. മയക്കു മരുന്ന് വച്ച ശേഷം വിദേശത്ത് നിന്നാണ് അത് പൊലീസിനെ അറിയിച്ചത്. വിനോദിന്റെയും ഷാനവാസിന്റെയും ബുദ്ധിയായിരുന്നു വിദേശ നമ്പറിൽ നിന്നുള്ള ശബ്ദ സന്ദേശം. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. കേസിലെ രണ്ടാംപ്രതിയായ വിനോദ് വിദേശത്തായതിനാൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിലെ പങ്ക് വ്യക്തമായതോടെ സൗമ്യയുടെ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവയ്‌പ്പിച്ചതായി എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം അറിയിച്ചു. സൗമ്യയും അയൽവാസിയായിരുന്ന വിനോദും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലാണ്. വിദേശത്ത് ഉന്നത ജോലിയുള്ള വിനോദുമായി സൗമ്യ ഫോൺ വഴി ബന്ധം വളർത്തിയെടുക്കുകയായിരുന്നു. ഭർത്താവായ സുനിലിനെ ഏതുവിധേനയും ഒഴിവാക്കുകയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സുനിലിനെ കൊലപ്പെടുത്താനാണ് ഇരുവരും ആദ്യം പദ്ധതിയിട്ടത്.
വാഹനം ഇടിപ്പിച്ചോ അല്ലെങ്കിൽ വിഷം നൽകിയോ കൊല്ലാമെന്ന് തീരുമാനിച്ചു. എന്നാൽ പിടിക്കപ്പെടുമോയെന്ന ഭയത്താൽ പിന്മാറുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയ വിനോദ് സൗമ്യയെ എറണാകുളത്തെ ആഡംബര ഹോട്ടലിൽ എത്തിച്ച് ഇവിടെ വച്ച് സുനിലിനെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടു. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചു. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തായ ഷാനവാസാണ് ഷെഫിൻഷാ മുഖേന എറണാകുളത്ത് നിന്ന് 45,?000 രൂപയ്ക്ക് വാങ്ങിയ എം.ഡി.എം.എ വിനോദിനും സൗമ്യയ്ക്കും കൈമാറിയത്.
മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരമെത്തിയത് ശബ്ദ സന്ദേശം വഴി2 2ന് രാവിലെയാണ്. ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശമാണ് അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ബൈക്കിൽ നിന്ന് ഡാൻസാഫ് ടീം മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശ നമ്പറിലെ സംശയമാണ് സത്യം പുറത്താക്കിയത്.
മറുനാടന് മലയാളി ബ്യൂറോ