- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്ച മുമ്പ് കാണാതായ പന്തളം തെക്കേക്കര പഞ്ചായത്തംഗം ഇടപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് സിപിഐ അംഗം; പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്; മധുസൂദനൻ ജീവനൊടുക്കാൻ കാരണമായത് സാമ്പത്തിക ബാധ്യത
പത്തനംതിട്ട: രണ്ടാഴ്ച മുൻപ് കാണാതായ പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡംഗം മധുസൂദനനെ(42) ഇടപ്പള്ളിയിൽ റെയിൽവേ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. ഇടപ്പള്ളി പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെയും കൂട്ടി ഇന്ന് രാവിലെ അവിടെ എത്തിയ കൊടുമൺ പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഭരണവും പ്രതിസന്ധിയിലായി. സിപിഐയുടെ ഏക പഞ്ചായത്തംഗമായ മധുസൂദനനെ മാർച്ച് നാലിനാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ഊർജിതമായി നടക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് ചിറ്റയം ഗോപകുമാർ എംഎൽഎ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. അടൂർ ഡിവൈഎസ്‌പി ആർ. ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. അതിനിടെയാണ് ഇന്നലെ മധുസൂദനന്റെ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് മധുസൂദനൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കണാതാകുന്ന ദിവസം വൈകിട്ട് മൂന്നേകാൽ വരെ മധു തിരുവല്ല ബിഎസ്എ
പത്തനംതിട്ട: രണ്ടാഴ്ച മുൻപ് കാണാതായ പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡംഗം മധുസൂദനനെ(42) ഇടപ്പള്ളിയിൽ റെയിൽവേ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. ഇടപ്പള്ളി പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെയും കൂട്ടി ഇന്ന് രാവിലെ അവിടെ എത്തിയ കൊടുമൺ പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഭരണവും പ്രതിസന്ധിയിലായി.
സിപിഐയുടെ ഏക പഞ്ചായത്തംഗമായ മധുസൂദനനെ മാർച്ച് നാലിനാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ഊർജിതമായി നടക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് ചിറ്റയം ഗോപകുമാർ എംഎൽഎ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. അടൂർ ഡിവൈഎസ്‌പി ആർ. ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. അതിനിടെയാണ് ഇന്നലെ മധുസൂദനന്റെ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് മധുസൂദനൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കണാതാകുന്ന ദിവസം വൈകിട്ട് മൂന്നേകാൽ വരെ മധു തിരുവല്ല ബിഎസ്എൻഎൽ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപിയെ അധികാരത്തിൽ നിന്നൊഴിവാക്കാൻ വേണ്ടി കോൺഗ്രസിന്റെയും സിപിഐ അംഗത്തെയും കൂട്ടുപിടിച്ച് വിമതയെ പ്രസിഡന്റ് ആക്കിയാണ് സിപിഎം ഭരണം നടത്തിയിരുന്നത്. ബിജെപി-അഞ്ച്, സിപിഎം-നാല്, കോൺഗ്രസ്-മൂന്ന്, സിപിഐ-ഒന്ന്, സിപിഎം വിമത-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.