- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
പത്തനംതിട്ട: സിപിഎം -എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞു പിടിച്ച് എസ്ഡിപിഐയുടെ ആസൂത്രിത ആക്രമണം. രണ്ടു ദിവസങ്ങളിലായി ഒരു എസ്എഫ്ഐ നേതാവിനും സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനും വെട്ടേറ്റു. കുറ്റം ആർഎസ്എസിന്റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്ഡിപിഐ അനുഭാവികളെ പൊതിരെ തല്ലുകയും ചെയ്തു. എസ്ഡിപിഐ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎമ്മും പോഷകസംഘടനകളും ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പന്തളത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫഐ ബ്ലോക്ക് പ്രസിഡന്റുമായ വിഷ്ണു കെ രമേശ്(24), സിപിഎം ലോക്കൽ കമ്മറ്റിയംഗം ജയപ്രസാദ് (മണിക്കുട്ടൻ-35) എന്നിവർക്കാണ് വെട്ടേറ്റത്. വിഷ്ണുവിന് വെള്ളിയാഴ്ച രാത്രിയിലും മണിക്കുട്ടന് ഇന്നലെ രാത്രിയിലുമാണ് വെട്ടേറ്റത്. വൻ പദ്ധതിയാണ് എസ്ഡിപിഐ അക്രമത്തിന് തയാറാക്കിയത്. വെള്ളിയാഴ്ച പകൽ കോട്ടയത്ത് പോയി രാത്രിയിൽ മടങ്ങി വരുന്ന വഴിയാണ് ആക്രമണം നടന്നത്. തിരുവല്ലയിൽ ബൈക്ക് വച്ച ശേഷമാണ് വിഷ്ണു കോട്ടയത്തിന് പോയത്. മടങ്ങി വന്ന് അവിടെ നിന്ന് ബൈക്ക് എടുത്ത് പോര
പത്തനംതിട്ട: സിപിഎം -എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞു പിടിച്ച് എസ്ഡിപിഐയുടെ ആസൂത്രിത ആക്രമണം. രണ്ടു ദിവസങ്ങളിലായി ഒരു എസ്എഫ്ഐ നേതാവിനും സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനും വെട്ടേറ്റു. കുറ്റം ആർഎസ്എസിന്റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്ഡിപിഐ അനുഭാവികളെ പൊതിരെ തല്ലുകയും ചെയ്തു. എസ്ഡിപിഐ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎമ്മും പോഷകസംഘടനകളും ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പന്തളത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫഐ ബ്ലോക്ക് പ്രസിഡന്റുമായ വിഷ്ണു കെ രമേശ്(24), സിപിഎം ലോക്കൽ കമ്മറ്റിയംഗം ജയപ്രസാദ് (മണിക്കുട്ടൻ-35) എന്നിവർക്കാണ് വെട്ടേറ്റത്. വിഷ്ണുവിന് വെള്ളിയാഴ്ച രാത്രിയിലും മണിക്കുട്ടന് ഇന്നലെ രാത്രിയിലുമാണ് വെട്ടേറ്റത്. വൻ പദ്ധതിയാണ് എസ്ഡിപിഐ അക്രമത്തിന് തയാറാക്കിയത്. വെള്ളിയാഴ്ച പകൽ കോട്ടയത്ത് പോയി രാത്രിയിൽ മടങ്ങി വരുന്ന വഴിയാണ് ആക്രമണം നടന്നത്. തിരുവല്ലയിൽ ബൈക്ക് വച്ച ശേഷമാണ് വിഷ്ണു കോട്ടയത്തിന് പോയത്. മടങ്ങി വന്ന് അവിടെ നിന്ന് ബൈക്ക് എടുത്ത് പോരും വഴി മങ്ങാരം കരണ്ടയിൽ ക്ഷേത്രത്തിന് സമീപം ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടി വീഴ്‌ത്തിയത്.
ശനിയാഴ്ച നടന്ന വിഷ്ണുരാജിന്റെ വിവാഹ ഒരുക്കത്തിന്റെ ഭാഗമായി ആർഎസ്എസ് പ്രവർത്തകർ എല്ലാം അവിടെയുണ്ടായിരുന്നു. വിഷ്ണുവിനെ വെട്ടിവീഴ്‌ത്തിയ ശേഷം ഒരു എസ്ഡിപിഐ നേതാവ് ഡിവൈഎഫ്ഐയുടെ പ്രവർത്തകനെ വിളിച്ച് ഇക്കാര്യം ഫോണിൽ അറിയിച്ചു. നിങ്ങളുടെ നേതാവിനെ ആർഎസ്എസുകാർ വെട്ടി എന്നായിരുന്നു പറഞ്ഞത്. ഇതോടെ ഡിവൈഎഫ്്ഐ-എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചു. തൊട്ടടുത്ത വിവാഹവീട്ടിൽ ആർഎസ്എസുകാർ സംഘടിച്ചതിനാൽ അവർ തന്നെയാകും വെട്ടിയത് എന്നായിരുന്നു ഇവരുടെ വിശ്വാസം.
എന്നാൽ പിന്നീട് വിഷ്ണു തന്നെ വെട്ടിയത് ആർഎസ്എസുകാരല്ലെന്ന് പറഞ്ഞതോടെയാണ് യാഥാർഥ്യം എല്ലാവർക്കും മനസിലായത്. വെട്ടേറ്റ് ആശുപത്രിയിൽ എത്തിച്ച വിഷ്ണുവിനെ കാണാൻ ആദ്യം എത്തിയത് മുൻപ് ഫോൺ സന്ദേശം നൽകിയ എസ്്ഡിപിഐക്കാരനായിരുന്നു. ഇയാളെ അവിടെയിട്ട് ഡിവൈഎഫ്ഐക്കാർ പൊതിരെ തല്ലി. പിന്നാലെ മൂന്നു എസ്ഡിപിഐക്കാർ കൂടി വന്നു. അവർക്കും സമാന അനുഭവം തന്നെ നേരിട്ടു. ഈ ആക്രമണത്തിന്റെ പ്രതിഷേധ പ്രകടനം നടന്നതിന്് ശേഷം സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ നിന്നപ്പോഴാണ് ഇന്നലെ വൈകിട്ട് ജയപ്രസാദിനെ ഓട്ടോറിക്ഷയിൽ എത്തിയ എസ്ഡിപിഐ സംഘം വെട്ടിയത്.
തലയ്ക്ക് പിന്നിൽ വടിവാൾ കൊണ്ടാണ് വെട്ടിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇരു സംഭവങ്ങളിലഒം പ്രതിഷേധിച്ചാണ് പന്തളത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുറ്റം ആർഎസ്എസിന്റെ തലയിൽ വച്ച് ഡിവൈഎഫ്ഐക്കാരുമായി തമ്മിൽ അടിപ്പിക്കുക എന്ന തന്ത്രമാണ് എസ്ഡിപിഐ പയറ്റിയത്.