- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഫീസ് വർദ്ധനവ് നടപ്പിലാക്കാൻ നീക്കം; വിസ, താമസരേഖാ സർവീസ് ഫീസ് കൂട്ടാനൊരുങ്ങി തൊഴിൽ മന്ത്രാലയം
കുവൈറ്റ് സിറ്റി: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിസ, താമസ അനുമതി പത്രം എന്നിവയുടെ സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കു ന്നതിന് രാജ്യത്തെ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി തയ്യാറാക്കിയട്ടുള്ള പ്രത്യേക കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഫീസ് വർദ്ധനവ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.വിദേശ റിക്രൂട്ട്
കുവൈറ്റ് സിറ്റി: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിസ, താമസ അനുമതി പത്രം എന്നിവയുടെ സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കു ന്നതിന് രാജ്യത്തെ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി തയ്യാറാക്കിയട്ടുള്ള പ്രത്യേക കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഫീസ് വർദ്ധനവ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വിദേശ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി പുതിയ വിസ നൽകുന്നതിനാവശ്യമായ ലൈസൻസ് വർക്ക് പെർമിറ്റ് കമ്പനികൾക്ക് നൽകുന്ന കമ്പ്യൂട്ടർ പ്രിന്റുകൾ തുടങ്ങിയവക്ക് നിലവിലുള്ളതിനേക്കാൾ കൂടിയ ഫീസ് ഏർപ്പെടുത്താനാണ് ആലോചന. ഫീസ് വർധനയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത് അവിദഗ്ധ തൊഴിലാളികളെ കുറക്കലാണ്. സന്ദർശന വിസയ്ക്ക് 100 ദിനാർ ആയിഫീസ് വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, നിരക്കു വർധന സംബന്ധിച്ച് എത്ര ശതമാനം വർധന ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡ്രൈവിങ് ലൈസൻസ്
കുവൈറ്റിലെ താമസരേഖ അനുമപതി പത്രത്തിന്റെ കാലാവധിയുമായി ബന്ധപ്പെടുത്തുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. താമസരേഖാ കാലാവധി തീരുന്നതിനുസരിച്ച് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും.
ഉദാരമായ നടപടി ക്രമങ്ങളും താരതമ്യേന കുറഞ്ഞ ഫീസും ആകുമ്പോൾ അവിദഗ്ധരായ തൊഴിലാളികളുടെ കുടിയേറ്റം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് രാജ്യത്തേക്ക് പുതുതായി വരാൻ ഉദ്ദേശിക്കുന്നവർക്കുമേൽ ബന്ധപ്പെട്ട നടപടികൾക്കുള്ള ഫീസ് വർധിപ്പിക്കണമെന്നുമാണ് മന്ത്രാലയത്തിന് ലഭിച്ച നിർദ്ദേശം. ഈ നീക്കത്തിലൂടെ വിദഗ്ധ തൊഴിലാളികൾ, ടെക്‌നീഷ്യന്മാർ, പരിചയസമ്പന്നർ എന്നിവരെ മാത്രം ആശ്രയിക്കുന്ന പദ്ധതികൾക്ക് സൗകര്യം ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.