- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം മുതൽ എല്ലാ മൊബൈൽ ഫോണിലും പാനിക് ബട്ടൺ നിർബന്ധമാക്കി കേന്ദ്രം; 2018 മുതൽ ജിപിഎസ് ഇല്ലാത്ത മൊബൈലുകളിലും വിളിക്കാൻ പാടില്ല
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മൊബൈൽ ഫോണുകൾ തുണയാകുന്ന കാലം വരുന്നു. 2017 ജനുവരി ഒന്നുമുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും പാനിക് ബട്ടൺ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. വഴിയറിയാൻ സഹായിക്കുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) 2018 ജനുവരി ഒന്നിനുശേഷം ഇറങ്ങുന്ന മൊബൈലുകളിലും നിർബന്ധമാക്കിയിട്ടുണ്ട്. അപകടമുഖത്തുനിൽക്കുമ്പോൾ പാനിക് ബട്ടണിൽ വിരലമർത്തിയാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണിൽ സന്ദേശമെത്തുന്ന രീതിയിലാകും ഇത് സജ്ജീകരിക്കുക. നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശത്തിലുണ്ടാകും. സാങ്കേതിക വിദ്യ ഇത്രയും വളർന്നിട്ടും അത് സ്ത്രീ സുരക്ഷയ്ക്ക് അനുയോജ്യമായി ഉപയോഗിക്കാനായില്ലെങ്കിൽ എന്തുകാര്യമെന്നാണ് തീരുമാനം വിശദീകരിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചത്. ആൻഡ്രോയ്ഡ് പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്ത സാധാരണ ഫോണുകളിലും പാനിക് ബട്ടൺ നിർബന്ധമാണ്. ഇത്തരം ഫോണുകളിൽ അഞ്ച് അല്ലെങ്കിൽ ഒമ്പത് ബട്ടണിൽ അമർത്തിയാലാകും പാനിക് ബ
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മൊബൈൽ ഫോണുകൾ തുണയാകുന്ന കാലം വരുന്നു. 2017 ജനുവരി ഒന്നുമുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും പാനിക് ബട്ടൺ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. വഴിയറിയാൻ സഹായിക്കുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) 2018 ജനുവരി ഒന്നിനുശേഷം ഇറങ്ങുന്ന മൊബൈലുകളിലും നിർബന്ധമാക്കിയിട്ടുണ്ട്.
അപകടമുഖത്തുനിൽക്കുമ്പോൾ പാനിക് ബട്ടണിൽ വിരലമർത്തിയാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണിൽ സന്ദേശമെത്തുന്ന രീതിയിലാകും ഇത് സജ്ജീകരിക്കുക. നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശത്തിലുണ്ടാകും. സാങ്കേതിക വിദ്യ ഇത്രയും വളർന്നിട്ടും അത് സ്ത്രീ സുരക്ഷയ്ക്ക് അനുയോജ്യമായി ഉപയോഗിക്കാനായില്ലെങ്കിൽ എന്തുകാര്യമെന്നാണ് തീരുമാനം വിശദീകരിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചത്.
ആൻഡ്രോയ്ഡ് പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്ത സാധാരണ ഫോണുകളിലും പാനിക് ബട്ടൺ നിർബന്ധമാണ്. ഇത്തരം ഫോണുകളിൽ അഞ്ച് അല്ലെങ്കിൽ ഒമ്പത് ബട്ടണിൽ അമർത്തിയാലാകും പാനിക് ബട്ടണിന്റെ സേവനം ലഭ്യമാവുക. സ്മാർട്ട്‌ഫോണുകളിൽ പ്രത്യേക പാനിക് ബട്ടൺ അമർത്തിയോ പവർ ബട്ടൺ തുടരെ മൂന്നുപ്രാവശ്യം ഞെക്കിയോ ഈ സേവനം ലഭ്യമാകും.
സുരക്ഷയ്ക്ക് പ്രാധാന്യം കൽപിച്ചുകൊണ്ടാണ് ജിപിഎസും ഫോണുകളിൽ നിർബന്ധമാക്കുന്നത്. അപകടത്തിലോ പ്രതിസന്ധിയിലോ നിൽക്കുന്ന ഒരാളുടെ സ്ഥാനം നിർണയിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.
ഇന്ത്യയിൽ ഇപ്പോഴും കൂടുതൽ വിൽക്കപ്പെടുന്നത് ഫീച്ചർ ഫോണുകൾ എന്നറിയപ്പെടുന്ന സാധാരണ ഫോണുകളാണ്. 2015-ൽ മാത്രമാണ് ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകളുടെ എണ്ണം ഒരു കോടി കവിഞ്ഞത്. ജിപിഎസ് നിർബന്ധമാക്കിയാൽ ഇത്തരം ഫീച്ചർ ഫോൺ ഉപഭോക്താക്കളും സ്മാർട്ട്‌ഫോണിലേക്ക് മാറേണ്ടിവരും.