- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്താൻ അറിയാത്ത ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ ഇറങ്ങിയ വയനാടുകാരനായ കെന്നറ്റ് കൂടി നിലയില്ലാ കയത്തിലേക്ക് താഴ്ന്നപ്പോൾ നോക്കി നിൽക്കാതെ ബെന്നി എടുത്ത് ചാടിയത് മരണത്തിലേക്ക്; മകളുടെ കൂട്ടുകാരോടൊപ്പം പൊലിഞ്ഞത് ബെന്നിയുടെ ജീവിത സ്വപ്നങ്ങളും
കുറുപ്പംപടി: വിനോദസഞ്ചാര കേന്ദ്രമായ പാണിയേലി പോരിന് സമീപം പെരിയാറിൽ വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികളും ഇവരെ രക്ഷിക്കാൻ ശ്രമിച്ച റിസോർട്ടുടമയും മുങ്ങി മരിച്ചു. പുഴയ്ക്കരികിൽ ബെന്നി എബ്രഹാമിന്റെ റിസോർട്ടിന് സമീപം ഇരുമലക്കടവിലാണ് അപകടം. ബെന്നിയുടെ മകൾ മരിയയുടെ സഹപാഠികളാണ് മരിച്ച വിദ്യാർത്ഥികൾ. പെരുമ്പാവൂർ ആലിയാട്ടുകുടി വീട്ടിൽ ബെന്നി എബ്രഹാം (50), വിദ്യാർത്ഥികളായ വയനാട് സ്വദേശി കെന്നറ്റ് ജോസ് (20), ബിഹാർ സ്വദേശി അഭിനവ് ചന്ദ്ര (21), ഉത്തർപ്രദേശ് സ്വദേശി ആദിത്യ പട്ടേൽ (20) എന്നിവരാണ് മരിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ ബി.എസ് സി. ബിരുദ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. രണ്ട് ദിവസം മുൻപാണ് ബെന്നിയുടെ മകൾ മരിയ ഉൾപ്പെടെ 19 പേരടങ്ങുന്ന വിദ്യാർത്ഥികൾ കേരളം കാണാനെത്തിയത്. ബെന്നിയുടെ റിസോർട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബെന്നിയും മറ്റൊരു വിദ്യാർത്ഥിയും ഒഴുക്കിൽ
കുറുപ്പംപടി: വിനോദസഞ്ചാര കേന്ദ്രമായ പാണിയേലി പോരിന് സമീപം പെരിയാറിൽ വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികളും ഇവരെ രക്ഷിക്കാൻ ശ്രമിച്ച റിസോർട്ടുടമയും മുങ്ങി മരിച്ചു. പുഴയ്ക്കരികിൽ ബെന്നി എബ്രഹാമിന്റെ റിസോർട്ടിന് സമീപം ഇരുമലക്കടവിലാണ് അപകടം. ബെന്നിയുടെ മകൾ മരിയയുടെ സഹപാഠികളാണ് മരിച്ച വിദ്യാർത്ഥികൾ.
പെരുമ്പാവൂർ ആലിയാട്ടുകുടി വീട്ടിൽ ബെന്നി എബ്രഹാം (50), വിദ്യാർത്ഥികളായ വയനാട് സ്വദേശി കെന്നറ്റ് ജോസ് (20), ബിഹാർ സ്വദേശി അഭിനവ് ചന്ദ്ര (21), ഉത്തർപ്രദേശ് സ്വദേശി ആദിത്യ പട്ടേൽ (20) എന്നിവരാണ് മരിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ ബി.എസ് സി. ബിരുദ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും.
രണ്ട് ദിവസം മുൻപാണ് ബെന്നിയുടെ മകൾ മരിയ ഉൾപ്പെടെ 19 പേരടങ്ങുന്ന വിദ്യാർത്ഥികൾ കേരളം കാണാനെത്തിയത്. ബെന്നിയുടെ റിസോർട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബെന്നിയും മറ്റൊരു വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ചുഴിയിൽ മുങ്ങിത്താഴുന്നതുകണ്ട ബെന്നി ഇവരെ രക്ഷിക്കാനെത്തി ദുരന്തത്തിൽപ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണു നാലുപേരെയും മുങ്ങിയെടുത്തത്.
വനത്തിൽ പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞതാണ് ഇവിടെ പുഴ. വിദ്യാർത്ഥികൾ ചുഴിയിൽപ്പെട്ടതാണ് ദുരന്തമെത്തിച്ചത്. എല്ലാ കൊല്ലവും കോളേജിലെ വിദ്യാർത്ഥികൾ കേരളത്തിലേക്ക് യാത്ര നടത്താറുണ്ടെന്ന് പറയുന്നു. നാഷണൽ ഇൻഷുറൻസ് കമ്പനി കോലഞ്ചേരി ശാഖ മാനേജരാണ് ബെന്നി എബ്രഹാം. ഭാര്യ: ഏലിയാമ്മ കളമശ്ശേരി പോളിടെക്നിക്കിൽ ലക്ചററാണ്. മക്കൾ : സൂസൻ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, തൃശ്ശൂർ), റെയ്്ച്ചൽ (മെഡിക്കൽ വിദ്യാർത്ഥിനി), മരിയ (ബി.എസ്സി. ഫിസിക്സ് മൂന്നാം വർഷ വിദ്യാർത്ഥി, സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി). മരുമകൻ: റേ (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ).