ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ ടുഡെ ടി.വി. സംപ്രേഷണംചെയ്ത സർവേ. ആം ആദ്മി (എ.എ.പി) പാർട്ടി രണ്ടാംസ്ഥാനത്തെത്തും. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്.

ആക്സിസ് എ.പി.എമ്മും ഇന്ത്യ ടുഡെയും ചേർന്നാണ് സർവേ നടത്തിയത്. 60 മുതൽ 65 സീറ്റാണ് കോൺഗ്രസിന് പ്രവചിച്ചിരിക്കുന്നത്. 41 മുതൽ 44 സീറ്റുവരെയാവും ആം ആദ്മി നേടുക. ബിജെപി.-ശിരോമണി അകാലിദൾ സഖ്യം 11 മുതൽ 15 സീറ്റ് നേടുമ്പോൾ രണ്ട് സീറ്റിൽ മറ്റ് പാർട്ടികൾ തൃപ്തിപ്പെടേണ്ടിവരുമെന്ന് സർവേയിൽ പറയുന്നു.

117 മണ്ഡലങ്ങളിൽനിന്നായി 37 ശതമാനം വോട്ട് കോൺഗ്രസും 34 ശതമാനം വേട്ടുകൾ എ.എ.പി.യും നേടുമെന്ന് സർവേ വിലയിരുത്തുന്നു. ബിജെപി.- ശിരോമണി അകാലിദൾ സഖ്യത്തിന് 25 ശതമാനം വോട്ടുകളാണ് കിട്ടുക.