ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ കോവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. 60 വയസായിരുന്നു.

അടുത്തിടെയാണ് സർദൂളിന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക തകരാർ, അനിയന്ത്രിതമായ പ്രമേഹം തുടങ്ങി നിരവധി ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിനിടെയാണ് ആരോഗ്യനില വഷളായത്. സർദൂളിന്റെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അനുശോചനം രേഖപ്പെടുത്തി.

പഞ്ചാബി നാടോടി ഗാനങ്ങൾ പാടിയാണ് സർദൂൾ പ്രശസ്തനായത്. 1980ൽ ഒരു ആൽബത്തിലൂടെയാണ് സംഗീതസപര്യയ്ക്ക് തുടക്കമിട്ടത്.പഞ്ചാബി സിനിമകളിൽ അഭിനയിച്ചും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.