ബോവിക്കാനം (കാസർകോട്) മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്‌സിന്റെ സ്ഥാപക നേതാക്കളിലെ സജീവ പ്രവർത്തകനും പൊതുകാര്യ പ്രസക്തനുമായിരുന്ന പന്നടുക്കം മുഹമ്മദ് (72) നിര്യാതനായി. പന്നടുക്കം അഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. പരേതനായ ആലൂർ കടവിൽ അഹമ്മദിന്റെ മകൾ മറിയയാണ് ഭാര്യ. അബ്ദുൽ ഹമീദ്, മൊയിദീൻ കുഞ്ഞി, മണിയങ്കോട് അഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹ്‌റ, എന്നിവർ മക്കളാണ്.

അബ്ദുല്ല പന്നടുക്കം, ഖദീജ, ഫാത്തിമ, ആയിശ, എന്നിവർ സഹോദരങ്ങളാണ്. പരേതന്റെ നിര്യാണത്തിൽ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്‌സ് ചെയർമാൻ സയ്യിദ് അബ്ദുൽഖാദർ കെ.സി.ആറ്റക്കോയ തങ്ങളും ആലൂർ ടി.എ. മഹമൂദ് ഹാജിയും അനുശോചിച്ചു. മയ്യിത്ത് ഇന്ന് ( ശനിയാഴ്ച)വൈകുന്നേരം ബാവിക്കര കുന്ന് നുസ്രത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.