- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ചായക്കടക്കാരൻ; മുൻസിപ്പൽ ചെയർമാനാകുമ്പോൾ ഉണ്ടായിരുന്നത് ഒരേക്കർ ഭൂമിയും 7ലക്ഷത്തിന്റെ വീടും 25 പവൻ സ്വർണ്ണവും; ഇത്തവണ നാമനിർദ്ദേശ പത്രികയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്ത്; വീക്ക് പുറത്തുവിട്ട കണക്കിലുള്ളത് 2000കോടിയുടെ ആസ്തിയും; തമിഴ്‌നാട് ഉപമുഖ്യമന്ത്രിക്ക് കേരളത്തിൽ കുമിളിയിലും അനധികൃത സ്വത്ത്; പനീർസെൽവത്തെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തൽ
ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും കുടുംബത്തിനും കണക്കിൽപ്പെടാത്ത, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുണ്ടെന്നു രേഖകൾ. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിൽ കുമളിയിലുമായാണ് അനധികൃത സമ്പാദ്യം. തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ആരോപണമാണ് പുറത്താകുന്നത്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിൽ ഏകദേശം ഒന്നരക്കോടി രൂപയുടെ സ്വത്തായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ, പനീർസെൽവത്തിനു 2000 കോടിയുടെയും മക്കളായ ഒ.പി.രവീന്ദ്രനാഥ് കുമാർ, ഒ.പി.ജയപ്രദീപ് എന്നിവരുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ വേറെയും സ്വത്തുണ്ടെന്നു തെളിയിക്കുന്ന രേഖകൾ 'ദ് വീക്ക്' പുറത്തുവിട്ടു. നോട്ട് അസാധുവാക്കലിനു പിന്നാലെ റെയ്ഡിൽ കുടുങ്ങിയ മണൽഖനന വ്യവസായി ശേഖർ റെഡ്ഡിയിൽനിന്നു പനീർസെൽവം കോടിക്കണക്കിനു രൂപ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ശേഖർ റെഡ്ഡിയിൽനിന്നു ആദായ നികുതി വകുപ്പാണ് ഈ രേഖകൾ പിടിച്ചെടുത്തത്. 1996 ൽ പെരിയകുളം മുനിസിപ്പൽ ചെയർമാനാകുമ്പോൾ പനീർസെൽവ
ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും കുടുംബത്തിനും കണക്കിൽപ്പെടാത്ത, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുണ്ടെന്നു രേഖകൾ. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിൽ കുമളിയിലുമായാണ് അനധികൃത സമ്പാദ്യം. തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ആരോപണമാണ് പുറത്താകുന്നത്.
കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിൽ ഏകദേശം ഒന്നരക്കോടി രൂപയുടെ സ്വത്തായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ, പനീർസെൽവത്തിനു 2000 കോടിയുടെയും മക്കളായ ഒ.പി.രവീന്ദ്രനാഥ് കുമാർ, ഒ.പി.ജയപ്രദീപ് എന്നിവരുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ വേറെയും സ്വത്തുണ്ടെന്നു തെളിയിക്കുന്ന രേഖകൾ 'ദ് വീക്ക്' പുറത്തുവിട്ടു.
നോട്ട് അസാധുവാക്കലിനു പിന്നാലെ റെയ്ഡിൽ കുടുങ്ങിയ മണൽഖനന വ്യവസായി ശേഖർ റെഡ്ഡിയിൽനിന്നു പനീർസെൽവം കോടിക്കണക്കിനു രൂപ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ശേഖർ റെഡ്ഡിയിൽനിന്നു ആദായ നികുതി വകുപ്പാണ് ഈ രേഖകൾ പിടിച്ചെടുത്തത്. 1996 ൽ പെരിയകുളം മുനിസിപ്പൽ ചെയർമാനാകുമ്പോൾ പനീർസെൽവത്തിനുണ്ടായിരുന്നത് ഒരേക്കർ ഭൂമിയും 7.61 ലക്ഷത്തിന്റെ വീടും ഭാര്യ വിജയലക്ഷ്മിയുടെ പേരിൽ 25 പവൻ സ്വർണവുമാണ്. അതിന് ഏഴു വർഷം മുൻപു പെരിയകുളം സിറ്റി യൂണിയൻ ബാങ്കിൽ നിന്ന് 20,000 രൂപ വായ്പയെടുത്തു തുടങ്ങിയ ചായക്കടയായിരുന്നു പ്രധാന വരുമാനമാർഗം.
അതുകൊണ്ട് തന്നെ പനീർസെൽവത്തിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം നാടായ തേനി, ജയലളിതയുടെ മുൻ മണ്ഡലമായ ആണ്ടിപ്പെട്ടി, കമ്പം, കുമളി തുടങ്ങിയിടങ്ങളിലായി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിൽ ഭൂമിയുണ്ട്. മക്കളായ ഒ.പി.രവീന്ദ്രനാഥ് കുമാർ, ഒ.പി.ജയപ്രദീപ് എന്നിവർക്കു പതിനൊന്നോളം പ്രമുഖ കമ്പനികളിൽ ഓഹരി നിക്ഷേപമുണ്ട്. തേനി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മൂന്നു തുണിമില്ലുകളും ഇവരുടെ പേരിലുണ്ട്. ഇവരുടെ ആകെ സ്വത്ത് 2000 കോടിക്കു മുകളിൽ വരും. ഭാര്യ വിജയലക്ഷ്മിയുടെ പേരിൽ മാത്രം 32 ഏക്കർ സ്ഥലവുമുണ്ട്.
പനീർസെൽവത്തിന്റെ സഹോദരങ്ങളായ ഒ.രാജ, ഒ.ബാലമുരുകൻ, ഒ.ഷൺമുഖ സുന്ദരം എന്നിവർക്കും തേനി, പെരിയകുളം മേഖലയിൽ വൻ സ്വത്തുണ്ടെന്നു തെളിയിക്കുന്ന രേഖകളും റിപ്പോർട്ടിലുണ്ട്.



