- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം വലിയ തമ്പുരാട്ടി നീരാഴിക്കെട്ടു കൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്
പത്തനംതിട്ട: പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടു കൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി)ഇന്ന് പുലർച്ച 4.30 ന് വാർദ്ധക്യസഹജമായ രോഗങ്ങളാൽ അന്തരിച്ചു. നൂറ്റിമൂന്നാം വയസ്സിലാണ് അന്ത്യം.
പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ.രാമവർമ്മ രാജയുടെ പത്‌നിയാണ്. പി. കേരള വർമ്മ (ശിവപ്രസാദ് ) പി. രാമവർമ്മ (വിജയചന്ദ്രൻ ) പി.രാജരാജവർമ്മ (സുധാകരൻ) പി. രാഘവ വർമ്മ (അജി ) പരേതനായ പി.രവിവർമ്മ (ദിനേശ് ) എന്നിവർ മക്കൾ.
പരേതയായ പത്മിനി തമ്പുരാൻ, സുവർണ്ണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം) പരേതരായ ഭാനു തമ്പുരാട്ടി ( എണ്ണക്കാട് കൊവിലകം,) ശാരദ തമ്പുരാട്ടി. ( കൊടുങ്ങല്ലൂർ, കോവിലകം) ഉഷാവർമ്മ (കിളിമാനൂർ കോവിലകം) മനോരമ തമ്പുരാട്ടി (വൈക്കം കോവിലകം ) എന്നിവർ മരുമക്കൾ.
ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂർ നീരാഴിക്കെട്ടുകൊട്ടാരത്തിൽ നടക്കും. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്ന് അടച്ച് മെയ് 9 ന് തുറക്കും.