കണ്ണപുരം: കണ്ണപുരത്ത് പപ്പായ പറിച്ച തർക്കത്തിനെ തുടർന്ന് അമ്മായിഅമ്മയെ മരുകൾ വാക്കത്തി കൊണ്ടു വെട്ടിപരുക്കേൽപ്പിച്ചതായി പരാതി. കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ പള്ളിച്ചാലിലാണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്. താൻ നട്ട പപ്പായയിൽ നിന്നും അമ്മായിമ്മ സരോജിനി പപ്പായ പറിച്ചതാണ് മരുമകൾ സിന്ധുവിനെ പ്രകോപിച്ചത്.

ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സരോജിനിക്ക് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ഇവർ തമ്മിൽ കുടുംബ കലഹമുണ്ടായിരുന്നുവെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അക്രമം നടന്നത്. ഐ.പി.സി 341,324,308 വകുപ്പുകൾ ചുമത്തിയാണ് സിന്ധുവിനെതിരെ കണ്ണപുരം പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.