- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബജറ്റ് വെട്ടിച്ചുരുക്കലുകൾ പാപ്‌സ്മിയർ ടെസ്റ്റ് ചെലവേറിയതാക്കുമെന്ന് ആശങ്ക; 30 ഡോളർ ഫീസ് ചുമത്തുന്നതിനെതിരേ 40,000 പേർ ഒപ്പിട്ട നിവേദനം മന്ത്രിക്ക്
മെൽബൺ: ബജറ്റ് വെട്ടിച്ചുരുക്കലുകലും മെഡികെയർ റിബേറ്റ് കട്ടും പാപ്‌സ്മിയർ ടെസ്റ്റ് ചെലവേറിയതാക്കിയേക്കുമെന്ന ആശങ്ക ശക്തമായി. നിലവിൽ സൗജന്യമായി നൽകുന്ന പാപ്‌സ്മിയർ ടെസ്റ്റിന് 30 ഡോളർ ഫീസായി നൽകേണ്ടി വരുന്ന ആശങ്ക പരന്നതോടെ ഇതിനെതിരേ ഓൺലൈൻ നിവേദനം ശേഖരണം തകൃതിയായി അരങ്ങേറി. ഇതിനോടകം 40,000 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി സൂസൻ ലേയ്
മെൽബൺ: ബജറ്റ് വെട്ടിച്ചുരുക്കലുകലും മെഡികെയർ റിബേറ്റ് കട്ടും പാപ്‌സ്മിയർ ടെസ്റ്റ് ചെലവേറിയതാക്കിയേക്കുമെന്ന ആശങ്ക ശക്തമായി. നിലവിൽ സൗജന്യമായി നൽകുന്ന പാപ്‌സ്മിയർ ടെസ്റ്റിന് 30 ഡോളർ ഫീസായി നൽകേണ്ടി വരുന്ന ആശങ്ക പരന്നതോടെ ഇതിനെതിരേ ഓൺലൈൻ നിവേദനം ശേഖരണം തകൃതിയായി അരങ്ങേറി. ഇതിനോടകം 40,000 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി സൂസൻ ലേയ്ക്ക് ലഭിച്ചു കഴിഞ്ഞു.
എന്നാൽ റിബേറ്റുകൾ വെട്ടിച്ചുരുക്കാൻ ഉദ്ദേശമില്ലെന്നും പത്തോളജി സർവീസുകൾക്കാണ് കട്ട് ബാധകമാക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് വക്താവ് രംഗത്തെത്തിയിരിക്കുന്നത്. ഫെഡറൽ സർക്കാർ 2015 ഡിസംബർ 15ന് അതിന്റെ മിഡ് ഇയർ ബജറ്റിലാണ് പാപ്‌സ്മിയർ, ബ്ലഡ് ടെസ്റ്റുകൾ, യൂറിൻ ടെസ്റ്റുകൾ എന്നീ പത്തോളജി സർവീസുകൾക്കുള്ള ബൾക്ക് ബില്ലിങ് ഇൻസെന്റീവ് പേയ്‌മെന്റുകൾ വെട്ടിച്ചുരുക്കുകയാണെന്നും 2016 ജൂലൈ ഒന്നു മുതൽ ഇതു ബാധകമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നത്. എംആർഐ സ്‌കാനിംഗിനും മറ്റ് ഇമേജിങ് സർവീസിനും ഇത്തരത്തിൽ കട്ട് ഏർപ്പെടുത്തിയാൽ അടുത്ത നാലു വർഷത്തേക്ക് 650 മില്യൺ ഡോളർ ലാഭിക്കാമെന്നാണ് സർക്കാർ വെളിപ്പെടുത്തിയിരുന്നത്.
ഇത്തരത്തിൽ പത്തോളജി സർവീസുകൾക്ക് കട്ട് പ്രാബല്യത്തിൽ വരുത്തിയാൽ പാപ്‌സ്മിയർ ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് ചുരുങ്ങിയത് 30 ഡോളർ നൽകേണ്ടി വരുമന്നാണ് റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റ് ഓഫ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നത്. യൂറിൻ, ബ്ലെഡ് ടെസ്റ്റുകൾക്ക് ഇതിൽ കൂടുതൽ ചെലവാകും. ഇതിനെ തുടർന്നാണ് സർക്കാരിന്റെ നടപടിക്ക് തിരിച്ചടിയെന്നോണം പെറ്റീഷൻ ശേഖരണം ആരംഭിച്ചത്. പാപ് സ്മിയർ ടെസ്റ്റും പാത്തോളജി സർവീസുകളും ചാർജില്ലാതെ തികച്ചും സൗജന്യമായി തുടർന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മന്ത്രിക്ക് മുന്നിൽ ആയിരങ്ങളൊപ്പിട്ട പെറ്റീഷൻ ഇന്നലെ രാത്രി എത്തിയിരുന്നത്.ഇത്തരത്തിൽ ബെനഫിറ്റുകൾ വെട്ടിക്കുറയ്ക്കുന്നത് ശരാശരി ഓസ്‌ട്രേലിയക്കാരന് പ്രത്യേകിച്ചും സ്ത്രീകൾക്ക് താങ്ങാനാവില്ലെന്നായിരുന്നു പെറ്റീഷൻ ചൂണ്ടിക്കാട്ടിയിരുന്നത്.
ഗർഭാശയത്തിലെ കോശങ്ങളിൽ ഗൈനക്കോളജിസ്‌റ്റോ ഡോക്ടറോ നടത്തുന്ന പരിശോധനയാണ് പാപ് സ്മിയർ പരിശോധന. ഇതിലൂടെ ഗർഭാശയ കാൻസർ മുൻകൂട്ടി മനസിലാക്കാനാവും.