- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊളിയോ ബാധിച്ചു കാലുകൾ തളർന്നിട്ടും സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പാരാ അത്ലറ്റിന് അപ്പർ ബർത്ത് നല്കി റെയിൽവേ; പത്തു തവണ വിളിച്ചിട്ടും ടിടിആർ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ നിലത്തുകിടന്നുറങ്ങി സുവർണ രാജ്; പുതപ്പുപോലും നല്കാതിരുന്ന റെയിൽവേ അധികൃതർക്കെതിരേ പ്രതിഷേധം ശക്തം
ന്യൂഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ പാരാ അത്ലറ്റിന് ട്രെയിനിൽ അവഗണന. സുവർണ രാജ് എന്ന പാരാ അത്ലറ്റിന് റെയിൽവേ അപ്പർബർത്താണ് അനുവദിച്ചത്. വീൽചെയറിൽ നിന്ന് അപ്പർബർത്തിൽ കയറിക്കിടക്കാൻ പറ്റാത്ത കാര്യം സൂചിപ്പിച്ച് സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സുവർണയ്ക്കു നിലത്ത് ഉറങ്ങേണ്ടിവന്നു. ഡൽഹിയിൽനിന്ന് നാഗ്പൂരിലേക്കു പുറപ്പെട്ട ഗരീബ്രഥിലാണ് സുവർണ രാജിന് പച്ചയായ മനുഷ്യാവകാശ ലംഘനം നേരിടേണ്ടിവന്നത്. ടിക്കറ്റ് എക്സാമിനറോട് ബർത്ത് മാറ്റിനൽകാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അക്കാര്യം ചെവിക്കൊണ്ടില്ല. 12 മണിക്കൂർ യാത്രക്കിടെ 10 തവണ താൻ ടിടിആറിനെ വിളിച്ചെന്നും ടിക്കറ്റ് പരിശോധിക്കാൻ പോലും ടിടിആർ എത്തിയില്ലെന്നും സുവർണ പറഞ്ഞു. മുഴുവൻ തുകയുമടച്ച് ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് സുവർണയ്ക്ക് റെയിൽവേ അധികൃതരിൽ നിന്നും ഈ അവഗണന നേരിടേണ്ടിവന്നത്. സാമൂഹ്യപ്രവർത്തക കൂടിയാണ് സുവർണ രാജ്. സീറ്റ് മാറ്റി നൽകണമെന്ന് പറഞ്ഞപ്പോൾ കോച്ച് നിറഞ്ഞിരിക്കുകയാണെന്നും സീറ്റുകൾ ഒഴിവില്ലെന്നുമാണ്
ന്യൂഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ പാരാ അത്ലറ്റിന് ട്രെയിനിൽ അവഗണന. സുവർണ രാജ് എന്ന പാരാ അത്ലറ്റിന് റെയിൽവേ അപ്പർബർത്താണ് അനുവദിച്ചത്. വീൽചെയറിൽ നിന്ന് അപ്പർബർത്തിൽ കയറിക്കിടക്കാൻ പറ്റാത്ത കാര്യം സൂചിപ്പിച്ച് സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സുവർണയ്ക്കു നിലത്ത് ഉറങ്ങേണ്ടിവന്നു.
ഡൽഹിയിൽനിന്ന് നാഗ്പൂരിലേക്കു പുറപ്പെട്ട ഗരീബ്രഥിലാണ് സുവർണ രാജിന് പച്ചയായ മനുഷ്യാവകാശ ലംഘനം നേരിടേണ്ടിവന്നത്. ടിക്കറ്റ് എക്സാമിനറോട് ബർത്ത് മാറ്റിനൽകാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അക്കാര്യം ചെവിക്കൊണ്ടില്ല.
12 മണിക്കൂർ യാത്രക്കിടെ 10 തവണ താൻ ടിടിആറിനെ വിളിച്ചെന്നും ടിക്കറ്റ് പരിശോധിക്കാൻ പോലും ടിടിആർ എത്തിയില്ലെന്നും സുവർണ പറഞ്ഞു. മുഴുവൻ തുകയുമടച്ച് ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് സുവർണയ്ക്ക് റെയിൽവേ അധികൃതരിൽ നിന്നും ഈ അവഗണന നേരിടേണ്ടിവന്നത്.
സാമൂഹ്യപ്രവർത്തക കൂടിയാണ് സുവർണ രാജ്. സീറ്റ് മാറ്റി നൽകണമെന്ന് പറഞ്ഞപ്പോൾ കോച്ച് നിറഞ്ഞിരിക്കുകയാണെന്നും സീറ്റുകൾ ഒഴിവില്ലെന്നുമാണ് ടിടിഇയും കോച്ച് അറ്റന്റന്റും സുവർണയെ അറിയിച്ചത്. ബ്ലാങ്കറ്റ് ആവശ്യപ്പെട്ടപ്പോൾ ബ്ലാങ്കറ്റുകൾ യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്, എന്നും തരാൻ കഴിയില്ല എന്നുമായിരുന്നു മറുപടി.
പോളിയോബാധിച്ച് 90% വൈകല്യം നേരിടുന്നയാളാണ് സുവർണ. തന്നെപ്പോലുള്ളവർക്ക് ട്രെയിൻ യാത്രയിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെപ്പറ്റി റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോട് സംസാരിക്കുമെന്നും സുവർണ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി നിർദ്ദേശം നല്കി.