- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിയും ബിജെപി എംപിയും അടക്കം 714 കള്ളപ്പണക്കാർ ഇന്ത്യാക്കാർ; ബ്രിട്ടീഷ് രാജ്ഞിയും ട്രംപിന്റെ മന്ത്രിയും അടക്കം ലോകം എമ്പാടും നികുതി വെട്ടിക്കാൻ പണം നിക്ഷേപിക്കുന്നവരുടെ ലിസ്റ്റ് പുറത്ത്; പനാമ പേപ്പറിന് ശേഷം കള്ളപ്പണക്കാരുടെ കണക്കുമായി മറ്റൊരു രഹസ്യ രേഖ കൂടി
ന്യൂഡൽഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ കെ സിൻഹയ്ക്കും കള്ളപ്പണ നിക്ഷേപം. ഇവർക്കൊപ്പം നികുതി വെട്ടിക്കാൻ പണം നിക്ഷേപിച്ചിരിക്കുന്ന മറ്റുള്ളവർ ചില്ലറക്കാരുമല്ല. ഞായറാഴ്ച അർധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് അന്വേഷണ സംഘം പുറത്തുവന്നിട്ടുള്ളത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തേയും പിടിച്ചു കുലുക്കും. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി ഈ പട്ടികയിൽ ഉൾപ്പെട്ടത് മോദി സർക്കാരിന് തിരിച്ചടിയാകും. ജർമ്മൻ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. പനാമ പേപ്പർ വിവരങ്ങൾ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാ
ന്യൂഡൽഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ കെ സിൻഹയ്ക്കും കള്ളപ്പണ നിക്ഷേപം. ഇവർക്കൊപ്പം നികുതി വെട്ടിക്കാൻ പണം നിക്ഷേപിച്ചിരിക്കുന്ന മറ്റുള്ളവർ ചില്ലറക്കാരുമല്ല. ഞായറാഴ്ച അർധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് അന്വേഷണ സംഘം പുറത്തുവന്നിട്ടുള്ളത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തേയും പിടിച്ചു കുലുക്കും. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി ഈ പട്ടികയിൽ ഉൾപ്പെട്ടത് മോദി സർക്കാരിന് തിരിച്ചടിയാകും.
ജർമ്മൻ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. പനാമ പേപ്പർ വിവരങ്ങൾ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. പട്ടികയിൽ പ്രമുഖരുൾപ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 180 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയിൽ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്.
ആഗോള തലത്തിൽ റഷ്യൻ സ്ഥാപനത്തിന് ട്വിറ്ററിലും ഫെയ്‌സ് ബുക്കിലുമുള്ള നിക്ഷേപവും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വിൽബർ റോസ്, ജോർദാൻ രാജ്ഞി നൂർ അൽ ഹുസൈൻ എന്നിവരും ആരോപണവിധേയരാണ്. മാത്രമല്ല റഷ്യൻ പ്രസിഡന്റ് പുടിന്റെ കുടുംബവുമായി വിൽബർ റോസിന്റെ ബന്ധങ്ങളും പുറത്തുവന്ന രേഖകളിൽ പെടുന്നു. ഇതും ലോകം ചർച്ചയാക്കും.
പുറത്തുവിട്ട രേഖകളിൽ കൂടുതലും ബർമുഡയിലെ ആപ്പിൾബൈ നിയമ സ്ഥാപനത്തിൽ നിന്നുള്ളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളിൽ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തിൽ തന്നെ ആപ്പിൾ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാർ ഇന്ത്യക്കാരാണ്. വിദേശങ്ങളിൽ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനിൽക്കുന്ന ഇന്ത്യൻ കമ്പനികൾ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്തിരുന്നത് ആപ്പിൾബൈ കമ്പനിയായിരുന്നുവെന്ന് രേഖകളിൽ പറയുന്നു.
സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോർപ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്സിൽ ഉൾപ്പെട്ടിട്ടുണ്ട്. സൺ ടിവി, എസ്സാർ- ലൂപ്, എസ്എൻസി ലാവ്ലിൻ, സിക്വിസ്റ്റ ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ, എമാർ എംജിഎഫ്, വീഡിയോകോൺ, ഡി.എസ് കൺസ്ട്രക്ഷൻ, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആർ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോർപ്പറേറ്റുകളുടെ പേരുകൾ പുറത്തുവന്ന രേഖകളിൽ ഉണ്ടെന്നാണ് വിവരം.
യു.എ.ഇയുടെ ചാരവിമാനം വാങ്ങലും ഇറാഖി ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് വേണ്ടി കനേഡിയൻ എൻജിനിയറുടെ ബാർബഡോസ് ആസ്ഥാനമായ ആയുധകമ്പനി സൂപ്പർ ഗൺ ഉണ്ടാക്കാനുള്ള ശ്രമവും രേകളിലുണ്ട്. ടാക്സ് ആഡൈ്വസർ എന്ന നിലയിൽ ഇവർക്കൊക്കെവേണ്ടി ആപ്പിൾബൈ കമ്പനിയാണ് ഇടപാടുകൾ നിയന്ത്രിച്ചിട്ടുള്ളത്. 119 വർഷം പഴക്കമുള്ള ഈ കമ്പനി, അഭിഭാഷകർ, അക്കൗണ്ടന്റുമാർ, ബാങ്കേഴ്സ് ഇതുമായി ബന്ധമുള്ള മറ്റുള്ളവർ എന്നിവരുടെ ആഗോള നെറ്റ് വർക്കാണ്. ഇവർ വിദേശത്ത് കമ്പനികൾ ആരംഭിച്ച് അവരുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മാനേജ് ചെയ്യുകയും ചെയ്യുന്നു.
പലരാജ്യങ്ങളിൽ നിന്നും ഇടപാടുകാർക്ക് നികുതി ഒഴിവാക്കി നൽകുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ആസ്തികൾ മാനേജ് ചെയ്യുക, എസ്‌ക്രോ അക്കൗണ്ടുകൾ ആരംഭിക്കുക, വിമാനങ്ങളും ഉല്ലാസ നൗകകളും കുറഞ്ഞ നികുതി നൽകി വാങ്ങുക, രാജ്യാന്തരമായി ദശലക്ഷങ്ങൾ കൈമാറുന്നതിനായി വിദേശ സങ്കേതങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയാണ് ആപ്പിൾബൈ കമ്പനി ചെയ്യുക.