- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സിനെ കവച്ച് വയ്ക്കുന്ന തയ്യാറെടുപ്പോടെ പാരാലിമ്പിക്സിന് തുടക്കം; ഓപ്പണിങ് സെറിമണി വർണാഭമായി; റിയോയിലെ സ്റ്റേഡിയങ്ങൾ നിറഞ്ഞ് കവിഞ്ഞ് ജനക്കൂട്ടം
ഒളിമ്പിക്സിന്റെ ആരവങ്ങൾ നിലച്ച് ഏതാനും ദിവസങ്ങൾ തികയും മുമ്പേ റിയോയിൽ ഇപ്പോൾ പാരാലിമ്പിക്സിനും കൊടി ഉയർന്നിരിക്കുകയാണ്. ഒളിമ്പിക്സിനെ കവച്ച് വയ്ക്കുന്ന തയ്യാറെടുപ്പോടെയാണ് ഇപ്രാവശ്യത്തെ പാരാലിമ്പിക്സ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഓപ്പണിങ് സെറിമണി വർണാഭമായിരുന്നു. കാഴ്ചകൾ കാണാൻ റിയോയിലെ സ്റ്റേഡിയങ്ങളിൽ ജനക്കൂട്ടം നിറഞ്ഞ് കവിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. 2016ലെ ഗെയിംസിനായി റിയോയിൽ 4300ൽ അധികം കായികതാരങ്ങളാണെത്തുന്നത്. പലവിധ പ്രശ്നങ്ങളാൽ പാരാലിമ്പിക്സ് കാണാൻ ആരുമെത്തില്ലെന്ന ആശങ്ക ശക്തമായിരുന്നുവെങ്കിലും അവസാനം കാണികളേറെ എത്തിയിരുന്നു. ഓപ്പണിങ് സെറിമണിക്ക് നിരവധി ടിക്കറ്റുകളാണ് വിറ്റ് പോയിരുന്നത്. സാംബാ സംഗീതം , ഫയർവർക്സ്, ആയിരക്കണക്കിന് പേരുടെ ആർപ്പുവിളികൾ തുടങ്ങിയവയാൽ സന്തോഷമുഖരിതമായ മാരകാനയിലെ പ്രൗഢമായ സദസ്സിന് മുന്നിലാണ് പാരാലിമ്പിക്സിന് തുടക്കമായത്.ഇന്നലെ വൈകുന്നേരമായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. പാരാലിമ്പിക്സ് എന്തു കൊണ്ടാണ് ഇത്രയധികം ജനപ്രിയമാകുന്നതെന്നും ഇതിൽ പങ്കെടുക്കുന്ന അത
ഒളിമ്പിക്സിന്റെ ആരവങ്ങൾ നിലച്ച് ഏതാനും ദിവസങ്ങൾ തികയും മുമ്പേ റിയോയിൽ ഇപ്പോൾ പാരാലിമ്പിക്സിനും കൊടി ഉയർന്നിരിക്കുകയാണ്. ഒളിമ്പിക്സിനെ കവച്ച് വയ്ക്കുന്ന തയ്യാറെടുപ്പോടെയാണ് ഇപ്രാവശ്യത്തെ പാരാലിമ്പിക്സ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഓപ്പണിങ് സെറിമണി വർണാഭമായിരുന്നു. കാഴ്ചകൾ കാണാൻ റിയോയിലെ സ്റ്റേഡിയങ്ങളിൽ ജനക്കൂട്ടം നിറഞ്ഞ് കവിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. 2016ലെ ഗെയിംസിനായി റിയോയിൽ 4300ൽ അധികം കായികതാരങ്ങളാണെത്തുന്നത്. പലവിധ പ്രശ്നങ്ങളാൽ പാരാലിമ്പിക്സ് കാണാൻ ആരുമെത്തില്ലെന്ന ആശങ്ക ശക്തമായിരുന്നുവെങ്കിലും അവസാനം കാണികളേറെ എത്തിയിരുന്നു. ഓപ്പണിങ് സെറിമണിക്ക് നിരവധി ടിക്കറ്റുകളാണ് വിറ്റ് പോയിരുന്നത്. സാംബാ സംഗീതം , ഫയർവർക്സ്, ആയിരക്കണക്കിന് പേരുടെ ആർപ്പുവിളികൾ തുടങ്ങിയവയാൽ സന്തോഷമുഖരിതമായ മാരകാനയിലെ പ്രൗഢമായ സദസ്സിന് മുന്നിലാണ് പാരാലിമ്പിക്സിന് തുടക്കമായത്.ഇന്നലെ വൈകുന്നേരമായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്.
പാരാലിമ്പിക്സ് എന്തു കൊണ്ടാണ് ഇത്രയധികം ജനപ്രിയമാകുന്നതെന്നും ഇതിൽ പങ്കെടുക്കുന്ന അത്ലറ്റുകൾ എന്തു കൊണ്ടാണ് ഇത്രയധികം ബഹുമാനിക്കപ്പെടുന്നതെന്നുമുള്ള വിശദീകരണം മുൻ ബ്രസീലിയൻ അത്ലറ്റ് മാർസിയ മാൽസാർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഖ്യാപിച്ചിരുന്നത്. ഈ പരിപാടി ടെലവിഷനിലൂടെ തത്സമയം കാണാൻ ലോകമാകമാനമുള്ള ഒരു ബില്യൺ ടെലിവിഷൻ കണ്ണും കാതും കൂർപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന കത്ത് വച്ച് പാരാലിമ്പിക്സ് ദീപശിഖ സ്വീകരിക്കുന്നതിനിടെ മുൻ സ്വർണമെഡൽ ജേതാവ് കൂടിയായ മാൽസാർ ഇടറി വീഴാൻ പോയത് അവിടെയുള്ളവരെയെല്ലാം ഒരു നിമിഷം ഞെട്ടിച്ചിരുന്നു. ഒരു നിമിഷം നിലത്ത് വീണെങ്കിലും അവർ സ്വയം ബാലൻസ് ചെയ്ത് ഊന്നുവടിയുടെ സഹായത്താൽ എഴുന്നേറ്റ് ദീപശിഖയുമെടുത്ത് പ്രയാണം തുടരുകയായിരുന്നു.
മാൽസാർ സ്വയം എഴുന്നേറ്റ് പ്രയാണം ചെയ്യുന്നതിന്റെ വീഡിയോ പാരാലിമ്പിക്സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. സൗത്ത് അമേരിക്കയിൽ നടന്ന ആദ്യത്തെ ഒളിമ്പിക്സ് കഴിഞ്ഞ് മൂന്നാഴ്ചകൾ തികയുന്നതിന് മുമ്പെ റിയോ മറ്റൊരു 11 ദിവസത്ത കായിക മാമാങ്കത്തിന് കൂടി വേദിയായി മാറിയിരിക്കുകയാണ്. പാരാലിമ്പിക്സിനുള്ള 2.5 മില്യൺ ടിക്കറ്റുകളിൽ 1.6 മില്യൺ വിറ്റ് പോയെന്നാണ് ഇന്റർനാഷണൽ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റായ സർ ഫിലിപ്പ് വെളിപ്പെടുത്തുന്നത്.ഇക്കാരണത്താൽ പാരാലിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന മിക്ക സ്റ്റേഡിയങ്ങളും നിറഞ്ഞ് കവിയുമെന്നാണ് കരുതുന്നത്. ഓപ്പണിങ് സെറിമണിക്കുള്ള ടിക്കറ്റുകളിൽ അവസാനത്തെ 2000 എണ്ണം ഷോ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ ക്കിടെ വിറ്റ് പോയിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് യുഎന്നിന്റെ ഒരു ജിഗ്സോപസിൽ നിലത്ത് പതിച്ചിരുന്നു. ഇതിന് 1160 പീസുകളാണുള്ളത്. ഇതിൽ 6315 അത്ലറ്റുകളുടെയും ഫോട്ടോകൾ പതിച്ചിരുന്നു. ഇതിൽ 1838 പേർ വീൽ ചെയറിലായിരുന്നു. 159 രാജ്യങ്ങളിൽ നിന്നായി മൊത്തം 4342 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. അവസാന നിമിഷത്തിൽ ലൈബീരിയ, കോമോറോസ് എന്നീ രാജ്യങ്ങൾ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പാരാലിമ്പിക്സിനെത്തിയ രണ്ട് അഭയാർത്ഥി ടീം ഏവരുടെയും മനം കവർന്നിരുന്നു. സിറിയൻ നീന്തൽ താരമായ ഇബ്രാഹിം അൽ ഹുസൈൻ, ഇറാനിയൻ ത്രോവറായ ഷാഹ്റാദ് നാസജ്പോർ എന്നിവർ ഈ ഓരോ ടീമിലും ഉൾപ്പെട്ടവരാണ്. ഇതിൽ ഇബ്രാഹിമിന്റെ കാൽ സിറിയയിലെ അഭ്യന്തര യുദ്ധത്തിലാണ് നഷ്ടപ്പെട്ടിരുന്നത്.