- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; അവാനി ലേഖ്ര ഷൂട്ടിങിൽ സ്വർണം നേടിയത് ലോക റെക്കോർഡോടെ; പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി; യോഗേഷിന് ഡിസ്‌കസ് ത്രോയിൽ വെള്ളി; ടോക്യോയിൽ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ അവാനി ലേഖ്രയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോഡെയാണ് അവാനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്‌കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. അനാനിക്ക് പിന്നാലെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ യോഗേഷ് വെള്ളി നേടി. ഇതോടെ ടോക്യോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.
ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടിൽ അവാനി പുറത്തെടുത്തത്.
2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതൽ വീൽചെയറിലാണ് അവർ കഴിയുന്നത്. 2015ൽ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും തെരഞ്ഞെടുത്തു. തുടർന്ന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പാരാലിമ്പിക്‌സിന്റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി. 1972ൽ നീന്തലിൽ മുരളീകാന്ത് ബെക്കറും 2004ലും 2016ലും ദേവേന്ദ്ര ജഗാരിയും 2016ൽ മാരിയപ്പോൻ തങ്കവേലുവും ആണ് സ്വർണം നേടിയ പുരുഷ താരങ്ങൾ.
പാരലിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്‌കസ്‌ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.
മറുനാടന് ഡെസ്ക്