- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശമ്പളം സംബന്ധിച്ച് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും ജലരേഖ; അനിശ്ചികകാല സത്യാഗ്രത്തിന് ഡൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും
ന്യൂഡൽഹി: അനിശ്ചികകാല സത്യാഗ്രത്തിന് തയ്യാറെടുത്ത് ഡൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും.വേതനം സംബന്ധിച്ച് ജീവനക്കാർ ഉയർത്തിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക് നീങ്ങാൻ ആരോഗ്യ പ്രവർത്തകർ തീരുമാനിച്ചത്. അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ് എയിംസിൽ ഉള്ളത്. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
കോവിഡ് 19 മഹാമാരിക്കാലത്തെ സ്റ്റാഫംഗങ്ങളുടെ സേവനത്തിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ നിർഭാഗ്യവശാൽ മാഹാമാരിയുടെ സമയത്ത് നഴ്സസ് യൂണിയൻ സമരത്തിനിറങ്ങുകയാണെന്നും പറഞ്ഞു. '2020നെ ലോകാരോഗ്യ സംഘടന നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വർഷമെന്നാണ് പ്രഖ്യാപിച്ചത്. കോവിഡ് കാലത്തെ എയിംസിന്റെ സേവനത്തിൽ രാജ്യം പോലും അഭിമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ നഴ്സുമാരുടെയും പാരമെഡിക്കൽ ജീവനക്കാരുടെയും പരാതി കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം സമരം നേരിടാൻ താല്കാലികാടിസ്ഥാനത്തിൽ അധികൃതർ പാരമെഡിക്കൽ ജീവനക്കാരെ നിയമിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആരോപിച്ചു.
മറുനാടന് ഡെസ്ക്