- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറമ്പുഴ കൂട്ടക്കൊല കേസിൽ പൊലീസിനെ ഞെട്ടിച്ച് പ്രതിയുടെ കുറ്റനിഷേധം; മുഖംമൂടി ധരിച്ച മൂന്നുപേരാണ് കൊല നടത്തിയതെന്ന് നരേന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ; താൻ നിരപരാധിയെന്ന വാദമുയർത്തിയത് കോടതിയിൽ എഴുതി നൽകിയ കുറിപ്പിൽ
കോട്ടയം : പാറമ്പുഴ കൂട്ടക്കൊല നടത്തിയത് താനല്ലെന്നും മുഖംമൂടി ധരിച്ച മൂന്നുപേരാണ് തന്നെ മുറിയിലടച്ച് കൊലപാതകം നടത്തിയതെന്നും കോടതിയിൽ വെളിപ്പെടുത്തി പ്രതി നരേന്ദ്രകുമാർ (26). താൻ നിരപരാധിയാണെന്നും നാട്ടിലേക്കു പോകാൻ അനുവദിക്കണമെന്നും കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്.ശാന്തകുമാരി മുൻപാകെ ഇയാൾ മൊഴി നൽകി. അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തെ പാടേ നിഷേധിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതി നടത്തിയിട്ടുള്ളത്. പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ 2015 മെയ് 16ന് രാത്രി ഇവരുടെ വീടിനോട് ചേർന്നുള്ള അലക്കു കമ്പനിയിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയിൽ പങ്കില്ലെന്നും ഒരു കൊല്ലവും അഞ്ചു മാസവുമായി താൻ ജയിലിലാണെന്നും നാട്ടിലേക്കു പോകാൻ അനുവദിക്കണമെന്നും പ്രതി എഴുതി നല്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രതിയുടെ മൊഴിയെടുക്കൽ തുടരുകയാണ്. ഇതിനിടെ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി നല്കാൻ കോടതി പറഞ്ഞതനുസരിച്ചാണ് പ്രതി കുറിപ്പ് നല്കിയത്. കേസ് ഇനി
കോട്ടയം : പാറമ്പുഴ കൂട്ടക്കൊല നടത്തിയത് താനല്ലെന്നും മുഖംമൂടി ധരിച്ച മൂന്നുപേരാണ് തന്നെ മുറിയിലടച്ച് കൊലപാതകം നടത്തിയതെന്നും കോടതിയിൽ വെളിപ്പെടുത്തി പ്രതി നരേന്ദ്രകുമാർ (26). താൻ നിരപരാധിയാണെന്നും നാട്ടിലേക്കു പോകാൻ അനുവദിക്കണമെന്നും കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്.ശാന്തകുമാരി മുൻപാകെ ഇയാൾ മൊഴി നൽകി. അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തെ പാടേ നിഷേധിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതി നടത്തിയിട്ടുള്ളത്.
പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ 2015 മെയ് 16ന് രാത്രി ഇവരുടെ വീടിനോട് ചേർന്നുള്ള അലക്കു കമ്പനിയിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയിൽ പങ്കില്ലെന്നും ഒരു കൊല്ലവും അഞ്ചു മാസവുമായി താൻ ജയിലിലാണെന്നും നാട്ടിലേക്കു പോകാൻ അനുവദിക്കണമെന്നും പ്രതി എഴുതി നല്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രതിയുടെ മൊഴിയെടുക്കൽ തുടരുകയാണ്. ഇതിനിടെ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി നല്കാൻ കോടതി പറഞ്ഞതനുസരിച്ചാണ് പ്രതി കുറിപ്പ് നല്കിയത്. കേസ് ഇനി അടുത്ത എട്ടിന് പരിഗണിക്കും.
പ്രതി സംഭവത്തെ പറ്റി കോടതിയിൽ എഴുതി നൽകിയ കുറിപ്പിൽ വെളിപ്പെടുത്തിയത് ഇങ്ങനെ: മുഖം മറച്ച മൂന്നു പേരാണ് കൊല നടത്തിയത്. സംഭവം നടന്ന 2015 മെയ് 15 ന് അലക്കു കമ്പനിയിലെ ജോലി കഴിഞ്ഞ് എല്ലാ ജീവനക്കാരും പോയിക്കഴിഞ്ഞപ്പോഴാണ് പ്രവീൺ അവിടെ എത്തിയത്. അയാൾ സങ്കടത്തിലായിരുന്നു. അതിന്റെ കാര്യം തിരക്കിയപ്പോൾ കാമുകിയുമായി വഴക്കിലാണെന്നു പറഞ്ഞു. പിന്നീട് താൻ ഫോൺ റീ ചാർജ് ചെയ്യാൻ പോയി. തിരികെ വരുമ്പോൾ പ്രവീണും അയാളുടെ കാറും ഉണ്ടായിരുന്നില്ല. പ്രവീണിന്റെ അച്ഛൻ ലാലസൻ ഇടയ്ക്ക് അലക്കു കമ്പനിയിലേക്ക് വന്നിരുന്നു. രാത്രി പത്തരയോടെ ഞാൻ അലക്കു കമ്പനിയിൽ ഉറങ്ങാൻ കിടന്നു.
ഉറക്കത്തിനിടെ എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന് ഷട്ടർ തുറന്ന് പ്രവീണിനെ വിളിച്ചു. മറുപടി ലഭിക്കാതെ വന്നതോടെ മെഷീൻ ഹാളിലെത്തി. പ്രവീൺ അവിടെ നിലത്ത് കിടപ്പുണ്ടായിരുന്നു. അടുത്തുചെന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആരോ എന്നെ പിന്നിൽ നിന്ന് ചവിട്ടി വീഴ്‌ത്തി. ദൂരേക്ക് തെറിച്ചു വീണു. ചീത്തവിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് മൂന്നുപേരെ കണ്ടത്. എല്ലാവരും തുണികൊണ്ട് മുഖം മറച്ചിരുന്നു. അവരിൽ രണ്ടു പേർ വന്ന് എന്നെ പിടിച്ചു. ഒരാൾ നീല ജീൻസും അരക്കൈയൻ ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. മറ്റെയാൾ കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ചിരുന്നു.
മൂന്നാമൻ തടിച്ചുരുണ്ട് ശരീരത്തോടു കൂടിയവനായിരുന്നു. അയാളുടെ കൈവശം ഒരു ചെറിയ തോക്കും ഉണ്ടായിരുന്നു. അയാൾ എന്റെ കരണത്തടിച്ചു. മൂന്നു പേരും എന്നെ ക്രൂരമായി മർദിച്ചു. നിന്നോട് വിരോധമൊന്നുമില്ല ഇവിടെ നിന്ന് ഓടിപ്പോ ഇയാളെ ഞങ്ങൾ കൊല്ലും എന്ന് അവരിൽ ഹിന്ദിപറയുന്ന ഒരാൾ എന്നോടു പറഞ്ഞു. ഇതിനിടെ അവിടേയ്ക്ക് എത്തിയ ലാലാസനെ അവരിലൊരാൾ കോടാലികൊണ്ട് തലക്കടിച്ചു വീഴ്‌ത്തി. ഇതുകണ്ട് നിലവിളിച്ച എന്നെ അവർ അലക്കുകമ്പനിയിലെ ഓഫീസിൽ പൂട്ടിയിട്ടു. അതിനു പിന്നാലെ പുറത്ത് ലാലസന്റെ ഭാര്യ പ്രസന്ന കുമാരിയുടെ ശബ്ദം കേട്ടു. ഉടൻ തന്നെ അതും നിലച്ചു.
കുറെ കഴിഞ്ഞ് ഒരാൾ ഓഫീസിലേക്ക് വന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട് എന്തോ തെരഞ്ഞു. പിന്നീട് എന്നോട് ബാഗ് എടുക്കാൻ പറഞ്ഞു. പുറത്തെ കാറിൽ കൊണ്ടുപോയി ഇരുത്തി. പ്രവീണിന്റെ കാർ തുറന്നു കിടക്കുന്നതും ഒരു കറുത്ത പൾസർ ബൈക്കും അവിടെ കണ്ടു. തടിയനെ അവിടെ നിർത്തി എന്നെയും കൊണ്ട് രണ്ടു പേർ കാറിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തി. 1,500 രൂപയും എറണാകുളത്തേക്കുള്ള ടിക്കറ്റും എനിക്കു തന്നു. അധികം മിടുക്കനാകരുതെന്ന് പറഞ്ഞു. നിന്റെ വീട്ടിലെത്താനും ഞങ്ങൾക്കറിയാം എന്നു പറഞ്ഞ് എന്റെ ബന്ധുക്കളുടെ ചില ഫോൺ നമ്പരുകൾ എന്നെ കാണിച്ചു. അവിടെ നിന്നും ഞാൻ എത്തിയത് എറണാകുളത്താണ്. അവിടെ നിന്നും മൂന്നിനുള്ള ട്രെയിനിൽ ഞാൻ നാട്ടിലെത്തി.
വീട്ടിലെത്തുന്ന ദിവസം രാത്രിയിൽ പൊലീസ് വീട്ടിലെത്തി. അപ്പോൾ ഞാനില്ലായിരുന്നു. പൊലീസ് എന്റെ ജേഷ്ഠനെയും അമ്മയെയും ജേഷ്ഠന്റെ മകനയെും പിടിച്ചുകൊണ്ടുപോയി സ്‌റ്റേഷനിൽ തടവിലാക്കി. ഞാൻ ആഗ്രയിലെ സൂഹൃത്ത് കിഷോറിന്റെ വീട്ടിലെത്തിയപ്പോൾ അവനെയും പൊലീസ് പിടിച്ചുകൊണ്ടു പോയി എന്നറിഞ്ഞു. അവന്റെ വീട്ടുകാർ പറഞ്ഞതനുസരിച്ച് ഞാൻ രാധാനഗർ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ച ശേഷം കീഴടങ്ങി.
എന്നെ ആഗ്രയിലെ രാംബാഗ് സ്‌റ്റേഷനിൽ തടവിലാക്കി. പിന്നീട് ഫിറോസാബാദ് പൊലീസ് കൂട്ടിക്കൊണ്ടുപോയി. അവിടെ പൊലീസ് എന്നെ ലാത്തികൊണ്ട് അടിച്ചു. അപ്പോൾ ആദ്യമായി കേരള പൊലീസിന്റെ കൈയിൽ ഒരു ബാഗ് ഇരിക്കുന്നതു കണ്ടു. അതാണ് ഇപ്പോൾ കോടതിയിലുള്ളത്. സ്‌റ്റേഷനിൽ എന്നെ ചോദ്യം ചെയ്തത് ഹിന്ദിയിലാണ്. എല്ലാ കാര്യങ്ങളും എഴുതുന്നുണ്ടായിരുന്നു. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. - നരേന്ദ്രകുമാർ നൽകിയ മൊഴിയിൽ പറയുന്നു.