- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകൾ കോർത്ത് അവർ വേദന സഹിക്കുന്ന ഫോട്ടോ ലോകത്തെ കരയിച്ചു; മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ മക്കളെ സഹായിക്കാൻ പണമൊരുക്കി അനേകായിരങ്ങൾ
മരണക്കിടക്കയിൽ കൈകോർത്ത് കിടക്കുന്ന ആ മാതാപിതാക്കളുടെ ചിത്രം കണ്ടവരുടെയൊക്കെ കരളലിഞ്ഞപ്പോൾ, അനാഥരായ മൂന്ന് കുട്ടികളെ സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നത് ആയിരങ്ങൾ. ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ച മൈക്ക് (57), ജൂലി ബെന്നറ്റ് (50) എന്നിവരുടെ മക്കൾക്കായി സുമനസ്സുകൾ ഇതേവരെ സമാഹരിച്ചത് ഒന്നരലക്ഷം പൗണ്ടിലേറെ. ലൂക്ക്(21),, ഹന്ന (18), ഒളിവർ(13) എന്നിവരുടെ മാതാപിതാക്കളാണ് മൈക്കും ജൂലിയും. അർബുദ ബാധിതരായിരുന്ന ഇരുവരും ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത്. 50,000 പൗണ്ട് ലക്ഷ്യമിട്ടാണ് കുട്ടികൾക്കായി ധനശേഖരണം തുടങ്ങിയത്. എന്നാൽ, ഹൃദയഭേദകമായ ആ ചിത്രം സുമനസ്സുകളുടെ മനസ്സലിയിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് മൈക്ക് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന ജൂലി ശനിയാഴ്ചയും ഈ ലോകം വിട്ടുപോയി. വിറാലിലെ അരോവി പാർക്ക് ആശുപത്രിയിലായിരുന്നു ഇരുവരും. മൈക്കിന്റെ മരണത്തിനുശേഷം ജൂലിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്കകം അവരും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും സുഹൃത്തുക്കൾ ചേർന്നാണ് കുട്ടികളെ സഹായിക്ക
മരണക്കിടക്കയിൽ കൈകോർത്ത് കിടക്കുന്ന ആ മാതാപിതാക്കളുടെ ചിത്രം കണ്ടവരുടെയൊക്കെ കരളലിഞ്ഞപ്പോൾ, അനാഥരായ മൂന്ന് കുട്ടികളെ സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നത് ആയിരങ്ങൾ. ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ച മൈക്ക് (57), ജൂലി ബെന്നറ്റ് (50) എന്നിവരുടെ മക്കൾക്കായി സുമനസ്സുകൾ ഇതേവരെ സമാഹരിച്ചത് ഒന്നരലക്ഷം പൗണ്ടിലേറെ.
ലൂക്ക്(21),, ഹന്ന (18), ഒളിവർ(13) എന്നിവരുടെ മാതാപിതാക്കളാണ് മൈക്കും ജൂലിയും. അർബുദ ബാധിതരായിരുന്ന ഇരുവരും ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത്. 50,000 പൗണ്ട് ലക്ഷ്യമിട്ടാണ് കുട്ടികൾക്കായി ധനശേഖരണം തുടങ്ങിയത്. എന്നാൽ, ഹൃദയഭേദകമായ ആ ചിത്രം സുമനസ്സുകളുടെ മനസ്സലിയിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് മൈക്ക് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന ജൂലി ശനിയാഴ്ചയും ഈ ലോകം വിട്ടുപോയി. വിറാലിലെ അരോവി പാർക്ക് ആശുപത്രിയിലായിരുന്നു ഇരുവരും. മൈക്കിന്റെ മരണത്തിനുശേഷം ജൂലിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്കകം അവരും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും സുഹൃത്തുക്കൾ ചേർന്നാണ് കുട്ടികളെ സഹായിക്കുന്നതിനായി ജസ്റ്റ്ഗിവിങ്ങിൽ ഒരു പേജിന് തുടക്കമിട്ടത്.
കുട്ടികളുടെ പഠനത്തിനുവേണ്ടിയും ജീവിതം സുരക്ഷിതമാക്കുന്നതിനുവേണ്ടിയും അൽപം പണം സ്വരൂപിക്കണമെന്നായിരുന്നു സുഹൃത്തുക്കളുടെ ആശയം. എന്നാൽ, കുടുംബത്തെ നേരിട്ട ദുരന്തം ആ ചിത്രം കണ്ടവരുടെയൊക്കെ മനസ്സലിയിച്ചു. ഇതിനകം ആറായിരത്തോളം പേരാണ് സംഭാവന നൽകാൻ മുന്നോട്ടുവന്നത്. തന്റെ സഹോദരന്റെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും മൈക്കിന്റെ അനുജൻ ലൂക്ക് നന്ദി പറഞ്ഞു.
2013-ലാണ് മൈക്കിന് ബ്രെയിൻ ട്യൂമറാണെന്ന് കണ്ടെത്തുന്നത്. അതിനുശേഷം ജൂലിയാണ് അവരെ പരിചരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം മെയ് മാസത്തിൽ ജൂലിയും രോഗബാധിതയാണെന്ന് കണ്ടെത്തി. വല്ലെസസിയിലെ സോമർവീൽ പ്രൈമറി സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു ജൂലി. കരളിനും വൃക്കയ്ക്കും കാൻസർ ബാധിച്ച ജൂലി അതിവേഗം ഗുരുതരാവസ്ഥയിലാവുകയായിരുന്നു.