- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകളെ വിറ്റത് 10 ലക്ഷം രൂപയ്ക്ക്; സേലം സ്വദേശികളായ മാതാപിതാക്കളും കുട്ടിയെ വാങ്ങിയ വ്യക്തിയും പിടിയിൽ; സംഭവം പുറംലോകമറിഞ്ഞത് സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ; കുട്ടിയെ വിറ്റത് വീട്ടുജോലിക്കെന്ന് മാതാപിതാക്കൾ
സേലം: പതിനൊന്നു വയസ്സുകാരിയെ 10 ലക്ഷം രൂപയ്ക്കു വിറ്റ മാതാപിതാക്കൾ പൊലീസ് പിടിയിൽ. സേലം അന്നദാനപ്പട്ടി കീരനായ്ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണു സേലം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടുജോലിക്കാണു കുട്ടിയെ വിറ്റതെന്നു മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി.
കുട്ടിയെ വാങ്ങിയ വ്യാപാരി ചൂരമഗംലം മുല്ലൈനഗർ സ്വദേശി കൃഷ്ണൻ (50) പൊലീസ് കസ്റ്റഡിയിലാണ്. മൂന്നുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണു നടപടി.
ഫെബ്രുവരിയിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു ചൈൽഡ് ലൈനും പൊലീസും അറിയുന്നത്. കുട്ടിയെ വിറ്റ കാര്യം അമ്മ സുമതി ബന്ധുവിനോടു പറയുന്ന ഫോൺ സംഭാഷണമാണു പ്രചരിച്ചത്. ഇവർക്കു മറ്റു 2 പെൺമക്കൾ കൂടിയുണ്ട്. ഒറ്റമുറി വീട്ടിലാണു താമസം.
പൊലീസ് കസ്റ്റഡിയിലുള്ള വ്യാപാരി കൃഷ്ണന്റെ വീട്ടിൽ സുമതി മുൻപു ജോലി ചെയ്തിരുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഇന്നു കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ സർക്കാർ അഗതി മന്ദിരത്തിലേക്കു മാറ്റി.