- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുകൊടുംചതി; സുഹൃത്തായ നഴ്സ് മകളെ കരുതിക്കൂട്ടി ചതിച്ചു; നിജിൽ ദാസിന് രേഷ്മ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടില്ല; കൊലയാളി എന്ന് അറിഞ്ഞിരുന്നില്ല; സിപിഎം കുടുംബമായ തങ്ങളെ പാർട്ടി തള്ളിപ്പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ധ്യാപികയുടെ മാതാപിതാക്കൾ
കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി ആർ.എസ്. എസ് നേതാവിന് അദ്ധ്യാപികയായ പി.എം. രേഷ്മ പിണറായി പാണ്ട്യാല മുക്കിലെ വീട് വിട്ടുവിട്ടു നൽകിയത് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വെള്ളിയാഴ്‌ച്ച രാത്രി പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ, അദ്ധ്യാപിക രേഷ്മയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിതാവ് തള്ളിക്കളഞ്ഞു. നിജിൽ ദാസിന് രേഷ്മ വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'രേഷ്മ (നിജിൽ ദാസിന്) വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ നമ്മൾ അറിയുമായിരുന്നല്ലോ. ഇവിടെ പൊലീസുകാർ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. സുഹൃത്തായ നഴ്സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്' - രാജൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
'മകളുടെ സുഹൃത്തിന്റെ ഭർത്താവായതു കൊണ്ടാണ് വാടകയ്ക്ക് നൽകിയത്. ഇതുകൊലയാളിയാണ് എന്നറിയില്ല. അതറിയുന്നത് ഇന്നലെയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യമായി മാർക്സിസ്റ്റുകാരാണ് തങ്ങൾ. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തു കൊണ്ടാണ് ഇപ്പോൾ തള്ളിപ്പറയുന്നത് എന്നറിയില്ല - രാജൻ പറഞ്ഞു.
ഒളിച്ചു താമസിക്കാൻ വീട് വിട്ടു നൽകണമെന്ന് വിഷുവിന് ശേഷമാണ് നിജിൻ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.പ്രവാസിയാണ് രേഷ്മയുടെ ഭർത്താവ്. രേഷ്മയും മക്കളും അണ്ടലൂർ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് നിർമ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിൻ ദാസിനെ കസ്റ്റഡിയിൽ എടുത്തത്.
സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആർഎസ്എസ് തലശ്ശേരി ഗണ്ട് കാര്യവാഹ കായനിജിൻ ദാസ് ഒളിവിൽ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. ഹരിദാസ് വധകേസിൽ പ്രതിയായതിനെ തുടർത്ത് നിജിൽ ദാസ് ഉൾപ്പെടെയുള്ള 13 പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി തലശേരി കോടതി തള്ളിയിരുന്നു.
ഫെബ്രുവരി 21നായിരുന്നു പുലർച്ചെ മീൻപിടിത്തം സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിലായിരുന്നു കൊലപാതകം. കേസിൽ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു നിജിൻ ഒളിവിൽ താമസിച്ച വീടിന് നേരെ ബോംബ് ആക്രമണം ഉണ്ടായ സംഭവത്തിൽ പിണറായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.. ബോംബേറിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. സിപിഎം പാർട്ടി കേന്ദ്രമായ പിണറായിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിജിൽ ദാസ് താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സിപിഎം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നത്. 'പ്രശാന്തിന് സിപിഎം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമായാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിയിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണ്. ഇവരും പ്രതിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ട്'- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ