- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളുടെ സ്നേഹത്തിന് ഇതിലും വലിയ അടയാളം വേറെയെന്ത്? ഇടിഞ്ഞു വീണ കെട്ടിടത്തിനിടയിൽ കുടുങ്ങി കുഞ്ഞു മരിക്കാതിരിക്കാൻ അമ്മയും അച്ഛനും ചേർന്ന് സംരക്ഷണ ഭിത്തി തീർത്ത് മരണം വരിച്ചു
ബെയ്ജിങ്: മരണം മരവിപ്പിച്ച അച്ഛന്റെ കരവലയത്തിനുള്ളിൽ കുഞ്ഞു വു നിൻസി സുരക്ഷിതയായിരുന്നു. തകർന്നു വീണ കെട്ടിടത്തിനടിയിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ കാത്തുവച്ചത് പിതാവിന്റെ അവസാന ആലിംഗനമായിരുന്നു. അമ്മയും കുട്ടിയുടെ ജീവനുറപ്പാക്കിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. തകർന്നുവീണ വൻ കെട്ടിടത്തിന്റെ അവശിഷ്ട കൂമ്പാരത്തിനിടയിൽ അച്ഛന്റെ കരവലയത്തിന്റെ തണുത്ത ആവരണത്തിൽ 12 മണിക്കൂറോളമാണ് അവൾ കഴിഞ്ഞത്. മൂന്നുനിലയോളമുള്ള കോൺക്രീറ്റ് കൂമ്പാരം നീക്കി രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവൾക്കു ചെറിയ പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മകളെ രക്ഷിക്കാനായി 26 വയസുകാരനായ അച്ഛൻ മരണം ഏറ്റുവാങ്ങുകയും ചെയ്തു. അടുത്തുതന്നെ കുട്ടിയുടെ അമ്മയുടെയും മൃതദേഹം കണ്ടെത്തി. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻഷൂവിലാണ് മൂന്നു വയസുകാരിയുടെ അത്ഭുകരമായ രക്ഷപെടലിനൊപ്പം മാതാപിതാക്കളുടെ സ്‌നേഹവും അഴത്തിൽ വെളിവാക്കുന്ന സംഭവം നടന്നത്. ആറുനിലകളുള്ള നാല് റെസിഡൻഷ്യൽ കെട്ടിട സമുച്ചയം തകർന്നുവീണ് 22 പേരാണ് മരിച്ചത്. ഈ കുട്ടിയടക്കം അഞ്ചുപേർ മാ
ബെയ്ജിങ്: മരണം മരവിപ്പിച്ച അച്ഛന്റെ കരവലയത്തിനുള്ളിൽ കുഞ്ഞു വു നിൻസി സുരക്ഷിതയായിരുന്നു. തകർന്നു വീണ കെട്ടിടത്തിനടിയിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ കാത്തുവച്ചത് പിതാവിന്റെ അവസാന ആലിംഗനമായിരുന്നു. അമ്മയും കുട്ടിയുടെ ജീവനുറപ്പാക്കിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
തകർന്നുവീണ വൻ കെട്ടിടത്തിന്റെ അവശിഷ്ട കൂമ്പാരത്തിനിടയിൽ അച്ഛന്റെ കരവലയത്തിന്റെ തണുത്ത ആവരണത്തിൽ 12 മണിക്കൂറോളമാണ് അവൾ കഴിഞ്ഞത്. മൂന്നുനിലയോളമുള്ള കോൺക്രീറ്റ് കൂമ്പാരം നീക്കി രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവൾക്കു ചെറിയ പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മകളെ രക്ഷിക്കാനായി 26 വയസുകാരനായ അച്ഛൻ മരണം ഏറ്റുവാങ്ങുകയും ചെയ്തു. അടുത്തുതന്നെ കുട്ടിയുടെ അമ്മയുടെയും മൃതദേഹം കണ്ടെത്തി.
ചൈനയിലെ കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻഷൂവിലാണ് മൂന്നു വയസുകാരിയുടെ അത്ഭുകരമായ രക്ഷപെടലിനൊപ്പം മാതാപിതാക്കളുടെ സ്‌നേഹവും അഴത്തിൽ വെളിവാക്കുന്ന സംഭവം നടന്നത്. ആറുനിലകളുള്ള നാല് റെസിഡൻഷ്യൽ കെട്ടിട സമുച്ചയം തകർന്നുവീണ് 22 പേരാണ് മരിച്ചത്. ഈ കുട്ടിയടക്കം അഞ്ചുപേർ മാത്രമാണ് രക്ഷപ്പെട്ടത്. പുറത്ത് സിമെന്റ് തൂണു വീണ നിലയിലാണ് കുട്ടിയുടെ അച്ഛനെ രക്ഷാപ്രവർത്തകർ കണ്ടെത്തുന്നത്. കുട്ടിയുടെ പുറത്ത് അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ പൊതിഞ്ഞുപിടിച്ച നിലയിലായിരുന്നു അയാൾ.
26 വയസുകാരനായ യുവാവ് ഷൂ ഫാക്ടറി തൊഴിലാളിയാണ്. ഫ്ളാറ്റിലെ ലിവിങ് റൂമിലാണ് ഇവരെ കണ്ടെത്തിയത്. തകർന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് 12 മണിക്കൂറിനു ശേഷം ആ മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവർത്തകർ കണ്ടെടുക്കുമ്പോൾ മരണപ്പെട്ട പിതാവിന്റെ കൈകളാൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. അപടകമുണ്ടായി ഏറെ വൈകിയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് വു നിങ്‌സി എന്ന മൂന്നു വയസ്സുകാരിയെ കണ്ടെത്തിയത്.
ഇഷ്ടികകൾ ശരീരത്തിൽ വീഴാതെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു പിതാവിന്റെ ശരീരം കണ്ടെത്തിയത്. തകർന്ന വീട്ടിലെ ലിവിങ് റൂമിൽനിന്ന് വു നിങ്‌സിന്റെ കുടുംബത്തിലെ മറ്റെല്ലാവരുടെയും ശവശരീരങ്ങൾ കണ്ടെടുത്തു. തകർച്ചയിലായിരുന്ന കെട്ടിടം പ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്നാണ് നിലംപതിച്ചതെന്നാണ് റിപ്പോർട്ട്.