കൊച്ചി: ഇടപ്പള്ളി അൽ-അമീൻ സ്‌കൂളിൽ ഫീസ് ഇളവ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പാരന്റ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ പത്താം ദിവസവും നിൽപ്പുസമരം സംഘടിപ്പിച്ചു.

വരും ദിവസങ്ങളിൽ എംപി ക്കും, എം.ൽ.എ മാർക്കും നിവേദനം സമർപ്പിക്കുമെന്നും, സ്‌കൂൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ഫീസ് ഈടാക്കുന്ന നടപടി മാനേജ്‌മെന്റ് തിരുത്താൻ തയാറായില്ലയെങ്കിൽ 2020 സെപ്റ്റംബർ 7 ന് മുഴുവൻ രക്ഷാകർത്താക്കളെയും സംഘടിപ്പിച്ച് സ്‌കൂളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് രക്ഷാകർതൃ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

പാരന്റ്‌സ് കൂട്ടായ്മ പ്രസിഡന്റ് ടി.എ. മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച നിൽപ്പുസമരത്തിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, ഐ.ൻ.എൽ എറണാകുളം ജില്ലാ സെക്രട്ടറി ജലീൽ കുഞ്ഞുണ്ണിക്കര പാരന്റ്‌സ് കൂട്ടായ്മ സെക്രട്ടറി അഡ്വക്കറ്റ്. പി.എം.നസീമ, വൈസ് പ്രസിഡന്റുമാരായ കലാം തമ്മനം, നൗഫൽ ചക്കരപ്പറമ്പ്, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി ,ഷമീന മുണ്ടംപാലം, മുഹമ്മദ് സാബു, ട്രഷറർ സിയാ കെ.കബീർ, പാരന്റ്‌സ് കൂട്ടായ്മ ഭാരവാഹികളായ
മുഹമ്മദ് സഫർ, നിസാം കങ്ങരപ്പടി, റസൽ, ഷിഹാർ, സലാം ചക്കരപ്പറമ്പ്, ഹസൈനാർ, ഷിഹാബ് ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.