- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനിക സംവിധാനങ്ങളോടെയുള്ള സ്‌കൂൾ ബസുകൾ അടുത്തവർഷം മുതൽ ഓടിത്തുടങ്ങും; പുതിയ ബസ് സമ്പ്രദായത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് രക്ഷിതാക്കൾ; പുതിയ ബസ് നിരക്കുകൾ ഇങ്ങനെ
മസ്‌കത്ത്: അടുത്ത അധ്യയനവർഷം മുതൽ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കൂൾ ബസ് സമ്പ്രദായത്തിന് രക്ഷിതാക്കളുടെ പിന്തുണ. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സ്‌കൂൾ ബസ് സംവിധാനം രക്ഷിതാക്കൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. സ്‌കൂൾ മാനേജിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ സുരക്ഷാ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങിയ ടാസ്‌ക് ഫോഴ
മസ്‌കത്ത്: അടുത്ത അധ്യയനവർഷം മുതൽ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കൂൾ ബസ് സമ്പ്രദായത്തിന് രക്ഷിതാക്കളുടെ പിന്തുണ. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സ്‌കൂൾ ബസ് സംവിധാനം രക്ഷിതാക്കൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
സ്‌കൂൾ മാനേജിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ സുരക്ഷാ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങിയ ടാസ്‌ക് ഫോഴ്‌സാണ് ബസുകളുടെ ഓട്ടം നിയന്ത്രിക്കുക. ഐ.വി എം.എസ്, സീറ്റ് ബെൽറ്റ്, എയർകണ്ടീഷൻ, സ്പീഡ് ബ്രേക്കർ അടക്കമുള്ള സംവിധാനങ്ങളുള്ള ബസുകളുടെ ഉടമകളുമായി അധികൃതർ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. അധികൃതർ നിഷ്‌കർഷിക്കുന്ന സുരക്ഷാ മാനദന്ധങ്ങൾ പാലിക്കുന്ന ബസുടമകൾക്കുമാത്രമാണ് അംഗീകാരം നൽകിയത്.
ബസുകളിൽ ഏർപ്പെടുത്തുന്ന ഐ.വി എം.എസ് സമ്പ്രദായം വാഹനമോടിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ പറ്റുന്നതാണ്.വാഹനത്തി ന്റെ വേഗം, വാഹനം ബ്രേക് ചെയ്യുന്ന രീതി തുടങ്ങിയവ സംബന്ധമായ വിവരങ്ങൾ റെക്കോഡ് ചെയ്യാൻ കഴിയും. അതിനാൽ, വാഹനമോടിക്കുന്നവരെ കൃത്യമായി വിലയിരുത്താൻ കഴിയുമെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ, പുതിയ ബസ് സംവിധാനത്തിൽ സീറ്റിങ് കപാസിറ്റിക്ക് അനുസരിച്ചു മാത്രമേ കുട്ടികളെ കൊണ്ടു പോകാൻ കഴിയുകയുള്ളൂ. ഓരോ കുട്ടിക്കും സീറ്റ് ബെൽറ്റ് നിർബന്ധവുമാണ്. അതിനാൽ, കൂടുതൽ കുട്ടികളെ കൊണ്ടുപോവാൻ കഴിയില്ല. ഈ സൗകര്യങ്ങളുള്ളതിനാൽ പല റൂട്ടുകളിലും നിലവിൽ നൽകുന്നതിനെക്കാൾ 15 ശതമാനം നിരക്കുകൾ അധികം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അൽ നാദാ, സിബിഡി, ദാർസൈത്ത്, ഹംരിയ്യ, എം.ബിഡി, മുംതാസ്, മസ്‌കത്ത്, മത്ര, ഒമാൻ ഹൗസ്, റൂവി, വാദീ അദൈ, വൽജ എന്നിവിടങ്ങളിലേക്ക് 16 റിയാലാണ് ഈടാക്കുന്നത്. വാദി കബീർ ഷെൽ പമ്പ് വരെ 18 റിയാൽ ഈടാക്കും. ശേഷം 20 റിയാൽ ഈടാക്കും.
അൽ അമിറാത്ത് 23റിയാൽ, അൽ ഖുവൈർ 23 റിയാൽ, മദീന ഖാബൂസ് 23 റിയാൽ, ഖുറം 23 റിയാൽ, അൽ ഖുബ്‌റ 24 റിയാൽ, അസൈബ 25 റിയാൽ, ബോഷർ 25 റിയാൽ, ഗാല 25 റിയാൽ എന്നിങ്ങനെയാണ് സ്‌കൂൾ നിശ്ചയിച്ച നിരക്കുകൾ. ചില റൂട്ടുകളിൽ നേരത്തേ രക്ഷിതാക്കൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 17 ഗതാഗത കമ്പനികളുമായി അധികൃതർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.