- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ജീവിതം കൊതിച്ച് ദുരിതയാത്രചെയ്ത് എത്തുന്ന അഭയാർത്ഥികളുടെ പുതപ്പുവരെ മോഷ്ടിച്ച് പാരീസ് പൊലീസ്; നഗരത്തെ അഭയാർത്ഥി മുക്തമാക്കാനുള്ള നീക്കം ശക്തം; യൂറോപ്പിലെ കൊടും തണുപ്പു പരിചിതമല്ലാത്ത പാവങ്ങൾ ദുരിതത്തിൽ
പാരീസ്: യുദ്ധം തകർത്ത രാജ്യങ്ങളിൽനിന്നും നല്ല ജീവിതം സ്വപ്‌നം കണ്ട് ദുരിതയാത്ര ചെയ്‌തെത്തുന്ന അഭയാർത്ഥികൾക്കു നരകയാതന സമ്മാനിച്ച് ഫ്രഞ്ച് അധികൃതർ. രാജ്യ തലസ്ഥാനമായ പാരീസിനെ അഭയാർത്ഥി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ പുതപ്പുപോലും പൊലീസ് പിടിച്ചെടുക്കുകയാണ്. യൂറോപ്പിലെ കൊടും തണുപ്പ് ശീലമില്ലാത്ത അഭയാർത്ഥികളിൽ പലരും ശരീരത്തിന്റെ ഊഷ്മാവു നഷ്ടമായി മരണത്തോടു മല്ലിടുകയാണെന്ന് ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ വ്യക്തമാക്കുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ സിറിയയിൽനിന്നും താലിബാൻ നിയന്ത്രണം പിടിച്ചുവരുന്ന അഫ്ഗാനിസ്ഥാനിൽനിന്നുമാണ് അഭയാർത്ഥികൾ പ്രധാനമായും എത്തുന്നത്. ഫ്രാൻസിലെത്തി ബ്രിട്ടനിലേക്കു കടന്ന് അഭയം തേടുകയെന്നതാണ് ഇവരിൽ പലരുടെയും ലക്ഷ്യം. ആഭയാർത്ഥികളെ മുഴുവൻ പുറത്താക്കുകയെന്ന ലക്ഷ്യമിട്ടുള്ള കാമ്പെയിനാണ് പാരീസ് പൊലീസ് നടപ്പാക്കി വരുന്നതെന്ന് ആരോപിക്കപ്പെടുന്നു. തുറമുഖ നഗരമായ കാളെയ്‌സിലായിരുന്നു മുമ്പ് അഭയാർത്ഥികൾ തമ്പടിച്ചിരുന്നത്. ഒരുഘട്ടത്തിൽ ഇവിടെ പതിനായിരം വരെ പേർ തിങ്ങിക്
പാരീസ്: യുദ്ധം തകർത്ത രാജ്യങ്ങളിൽനിന്നും നല്ല ജീവിതം സ്വപ്‌നം കണ്ട് ദുരിതയാത്ര ചെയ്‌തെത്തുന്ന അഭയാർത്ഥികൾക്കു നരകയാതന സമ്മാനിച്ച് ഫ്രഞ്ച് അധികൃതർ. രാജ്യ തലസ്ഥാനമായ പാരീസിനെ അഭയാർത്ഥി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ പുതപ്പുപോലും പൊലീസ് പിടിച്ചെടുക്കുകയാണ്. യൂറോപ്പിലെ കൊടും തണുപ്പ് ശീലമില്ലാത്ത അഭയാർത്ഥികളിൽ പലരും ശരീരത്തിന്റെ ഊഷ്മാവു നഷ്ടമായി മരണത്തോടു മല്ലിടുകയാണെന്ന് ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ വ്യക്തമാക്കുന്നു.
ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ സിറിയയിൽനിന്നും താലിബാൻ നിയന്ത്രണം പിടിച്ചുവരുന്ന അഫ്ഗാനിസ്ഥാനിൽനിന്നുമാണ് അഭയാർത്ഥികൾ പ്രധാനമായും എത്തുന്നത്. ഫ്രാൻസിലെത്തി ബ്രിട്ടനിലേക്കു കടന്ന് അഭയം തേടുകയെന്നതാണ് ഇവരിൽ പലരുടെയും ലക്ഷ്യം. ആഭയാർത്ഥികളെ മുഴുവൻ പുറത്താക്കുകയെന്ന ലക്ഷ്യമിട്ടുള്ള കാമ്പെയിനാണ് പാരീസ് പൊലീസ് നടപ്പാക്കി വരുന്നതെന്ന് ആരോപിക്കപ്പെടുന്നു.
തുറമുഖ നഗരമായ കാളെയ്‌സിലായിരുന്നു മുമ്പ് അഭയാർത്ഥികൾ തമ്പടിച്ചിരുന്നത്. ഒരുഘട്ടത്തിൽ ഇവിടെ പതിനായിരം വരെ പേർ തിങ്ങിക്കൂടി ജീവിച്ചിരുന്നു. ഇവരുടെ ക്യാമ്പ് ഒക്ടബോറിൽ പൊലീസ് നശിപ്പിച്ചു. ഇതോടെയാണ് പലരും പാരീസ് അടക്കമുള്ള നഗരങ്ങളിലേക്കു നീങ്ങിത്തുടങ്ങിയത്. പൊതു പാർക്കുകളിലും നഗരചത്വരങ്ങളിലുമൊക്കെ താത്കാലിക കൂടാരങ്ങളൊരുക്കിയാണ് അഭയാർത്ഥികൾ കഴിഞ്ഞുകൂടുന്നത്.
അഭയാർത്ഥികളുടെ താത്കാലിക കൂടാരങ്ങളെല്ലാം നശിപ്പിക്കാനുള്ള ഉത്തരവാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. പലപ്പോഴും സൂര്യോദയത്തിനു തൊട്ടു മുമ്പായിരിക്കും പൊലീസ് റെയ്ഡ് നടത്തുക. ഊഷ്മാവ് ഏറ്റവും കുറഞ്ഞ സമയമായിരിക്കും ഇത്. അന്തരീക്ഷ ഊഷ്മാവ് കൂടിയ രാജ്യങ്ങളിൽനിന്നെത്തുന്ന അഭയാർത്ഥികൾക്ക് യൂറോപ്പിലെ കടുത്ത തണുപ്പ് സഹിക്കാവുന്നതിനപ്പുറമാണ്. അഭയാർത്ഥിൾക്കു നേർക്കുള്ള മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കാൻ പാരീസ് പൊലീസ് തയാറാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.