- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവക ഫാമിലി നൈറ്റ് 24ന്
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്തുമസ്സ് പുതുവത്‌സരാഘോഷങ്ങളോടനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 24 -ന് ശനിയാഴ്ച പള്ളി ഹാളിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചരിക്കുന്നു. മനോഹരമായ ഒരു സായംസന്ധ്യ ഒരുക്കുന്നതിനായി കോർഡിനേറ്റേഴ്‌സായ ജീവൻ തോമസ്, അന്നാ കുന്നത്ത്, എന്നിവരുടെ ന
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്തുമസ്സ് പുതുവത്‌സരാഘോഷങ്ങളോടനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 24 -ന് ശനിയാഴ്ച പള്ളി ഹാളിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചരിക്കുന്നു. മനോഹരമായ ഒരു സായംസന്ധ്യ ഒരുക്കുന്നതിനായി കോർഡിനേറ്റേഴ്‌സായ ജീവൻ തോമസ്, അന്നാ കുന്നത്ത്, എന്നിവരുടെ നേത്യത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് പീറ്റേഴ്‌സിന്റെ മക്കൾ അവതരിപ്പിക്കുന്ന കലാവിരുന്ന് ആരംഭിക്കുന്നതാണ.് ഡാൻസുകളും, പാട്ടുകളും, സ്‌കിറ്റുകളുമൊക്കെയായി ഈ വർഷത്തെ ഫാമിലി നൈറ്റ് മണിക്കൂറുകൾ നീളുന്ന ഒരു കലാസദ്യതന്നെയായിരിക്കുമെന്ന് കോർഡിനേറ്റേഴ്‌സ് അറിയിച്ചു. എല്ലാവരും കുടുംബസമേതം വന്ന് സംബന്ധിക്കണമെന്ന് ഇടവകയ്ക്കു വേണ്ടി വികാരി. തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
കോർഡിനേറ്റേഴ്‌സായ ജീവൻ തോമസ് (847 209 8965), അന്നാ കുന്നത്ത് (630 631 4149). ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്



