കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശി സെയ്തുൽ ഇസഌം പിടിയിലായത് വാട്‌സ് ആപ്പ് ദൃശൃത്തിലൂടെ. പരിയാരം എമ്പേറ്റിലെ വീട്ടിലിരുന്ന് പതിനാലുകാരനായ ആൺകുട്ടി വാട്‌സ് ആപ്പ് നോക്കി നിൽക്കെയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഓടിമറയുന്നതു കണ്ടത്. അല്പം കഴിഞ്ഞപ്പോൾ അതേ വാട്‌സ് ആപ്പിലൂടെ അതേ പ്രതിയുടെ ഫോട്ടോ വന്നതു കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ കുട്ടി അച്ഛന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് സെയ്തുൽ ഇസ്ലാം(20)പിടിയിലായത്.

പരിയാരം മെഡിക്കൽ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജിനുസമീപം ദേശീയപാതയ്ക്ക് എതിർവശത്തുള്ള സ്വകാര്യഹോസ്റ്റലിലാണു പെൺകുട്ടി താമസിച്ചിരുന്ന്ത്. പരിയാരം മെഡിക്കൽ കോളേജിലേക്ക് ക്രിസ്ത്യൻ പള്ളിക്ക് എതിർവശമുള്ള കുറുക്കു വഴിയിലൂടെയാണ് വിദ്യാർത്ഥിനി കഌസിലേക്ക് പോകുന്നത്. ഇവിടെ അമ്പതു മീറ്ററോളം ദൂരത്തിൽ കുറ്റിക്കാടാണ്.

രണ്ടുമാസമായി പരിയാരം മെഡിക്കൽ കോളേജിലെ സ്വകാര്യ കാന്റീൻ തൊഴിലാളിയായി എത്തിയതാണ് അസം സ്വദേശി സെയ്തുൽ. വിദ്യാർത്ഥിനിയുടെ വരവും പോക്കും ഇയാൾ നിരീക്ഷിച്ചിരുന്നു എന്നതിന് തെളിവാണ് ഇന്നലെ വഴിമദ്ധ്യേയുള്ള കാത്തിരിപ്പ്. കുറ്റിക്കാടുകളുള്ള പ്രദേശത്തുകൂടെ വരികയായിരുന്നു വിദ്യാർത്ഥിനി. എളുപ്പവഴിയായതിനാൽ പല വിദ്യാർത്ഥികളും കോളേജിൽ വരുന്നതും പോകുന്നതും ഇതുവഴിയാണ്.

പതിവുപോലെ വിദ്യാർത്ഥിനി കോളേജിലേക്ക് വരുമ്പോൾ കുറ്റിക്കാട്ടിലെ ഇടവഴിയിൽ ഒളിച്ചുനിന്ന സെയ്തുൽ പെൺകുട്ടിയുടെ മുന്നിൽ ചാടി വീഴുകയായിരുന്നു. പെൺകുട്ടിക്ക് അനങ്ങാൻപോലും കഴിയാതെ ബലം പ്രയോഗിച്ച് വായ കൈകൊണ്ട് അമർത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. 20 മീറ്റർ അകലെയെത്തിയ വിദ്യാർത്ഥിനി ഒരിക്കൽ സർവ്വശക്തിയുമുപയോഗിച്ച് നിലവിളിച്ചു. ആ നിലവിളിയാണ് അവൾക്ക് രക്ഷയായത്. വിദ്യാർത്ഥിനിയുടെ നിലവിളി കേട്ടത് എമ്പേറ്റിലെ മറ്റൊരു വീട്ടിലെ അഞ്ചുവയസുകാരനായിരുന്നു.

കുന്നിൻപ്രദേശത്ത് മറ്റു വീടുകളില്ല. കുഞ്ഞ് വീട്ടുകാരെ വിവരമറിയിച്ചു, അവർ നിലവിളികേട്ട സ്ഥലത്ത് ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ പൊലീസും നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അവിടെയുള്ളവരെ ചോദ്യം ചെയ്ത് സെയ്തുൽ ഇസഌമിന്റെ തിരിച്ചറിയൽ കാർഡും ശേഖരിച്ച് പൊലീസ് ആ വീടു പൂട്ടിച്ചു. തുടർന്ന് പൊലീസ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനിയെ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ കാണിച്ചു. സംഭവത്തിലെ പ്രതി ഇയാൾതന്നെയാണെന്ന് വിദ്യർത്ഥിനി പൊലീസിനോട് പറഞ്ഞു. അതോടെ പൊലീസ് പ്രതിയുടെ ഫോട്ടോ 'വാട്‌സ് ആപ്പി'ൽ ഇട്ടു.

പരിയാരം എമ്പേറ്റിലെ വീട്ടിൽ വാട്‌സ്ആപ്പ് കണ്ടുകൊണ്ടുനില്ക്കുകയായിരുന്ന പതിനാലുകാരനായ കുട്ടി കുറ്റിക്കാടിനെ അതിരിടുന്ന കമ്പിവേലിക്കരികിലൂടെ സംഭവത്തിനു ശേഷം പ്രതി ഓടിമറയുന്നത് കണ്ടിരുന്നു. വിവരം വീട്ടുകാരേയും നാട്ടുകാരേയും അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ എമ്പേറ്റ് പള്ളിക്കു സമീപം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തി. ഒപ്പമെത്തിയ പൊലീസുകാരും ചേർന്ന് സെയ്തുൽ ഇസഌമിനെ പിടികൂടി.

ഒരു വേട്ട മൃഗത്തെപ്പോലെ ചാടി വീണ സെയ്തുൽ ഇസഌം പെൺകുട്ടിയുടെ മുഖം മാന്തിപ്പറിച്ചു. ചുരീദാർ കീറി മുറിച്ചു. ഒറ്റപ്പെട്ട പ്രദേശത്തു നടന്ന ഈ അക്രമത്തിൽ രക്ഷപ്പെടാൻ കാരണമായത് മഴയില്ലാത്തതിനാലാണ്. അല്ലെങ്കിൽ അവളുടെ നിലവിളി ആരും കേൾക്കുകില്ലായിരുന്നു. ഇസഌമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടൻ തന്നെ കുറ്റപത്രം നൽകാനും പൊലീസ് സജീവമായിട്ടുണ്ട്.