കണ്ണുർ: ഇന്നലെ തുടങ്ങിയ സിപിഎം മാടായി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ നടത്തിപ്പിലെ വീഴ്‌ച്ച ചർച്ചയഹയി. സർക്കാർ ഏറ്റെടുത്തതിന് ശേഷം രോഗീ - സൗഹാർദ്ദ പരമല്ലാതെയാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതെന്ന വിമർശനമാണുയർന്നത്.ചികിത്സാ ലഭ്യത കുറവ് നിരവധി പേരുടെ ജീവൻ തന്നെ നഷ്ടപ്പെടാനിടയാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പാർട്ടി ഉടൻ ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു.

കട്ടൻ ചായയും പരിപ്പുവടയും കഴിച്ചു പാർട്ടി പ്രവർത്തനം നടത്തുന്ന കാലം കഴിഞ്ഞുവെന്ന് വർഷങ്ങൾക്ക് മുൻപ് പാർട്ടി പ്രവർത്തകരെ ഉപദേശിച്ച ഇ.പി ജയരാജൻ മറ്റൊരു അഭിപ്രായപ്രകടനം നടത്തിയതും പ്രതിനിധികൾ ചർച്ചയാക്കി. സിപിഎം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്‌റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന പഴയ രീതി ഇനി സാധ്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജൻ തുറന്നടിച്ചത്.

. കാലം മാറി. പാർട്ടിയുടെ പഴയനിലപാടുകൾ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വർണക്കടത്ത് - ക്വട്ടേഷൻ ബന്ധങ്ങളിൽ പാർട്ടി അനുഭാവികളും അംഗങ്ങളും ഉൾപ്പെടുന്നത് വായനശാലകളിൽ ഇരുന്ന് പാർട്ടി പ്രവർത്തനം നടത്താത്തതിനാലാണെന്നാണ് ചില പ്രതിനിധികൾ വിമർശിച്ചത്.കമ്യുണിസ്റ്റ് മുല്യങ്ങൾ അടിയറ വെച്ചു കൊണ്ടു ചിലർ ബാഹ്യബന്ധങ്ങളിൽ ഏർപ്പെടുന്നതിന്റെ ദുരന്തം അർജുൻ ആയങ്കിമാരിലൂടെ പാർട്ടി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ചില സഖാക്കൾ തുറന്നടിച്ചു.

മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ഇടതുപക്ഷ വനിതാ സംഘടനകൾക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും ജയരാജൻ പറഞ്ഞിരുന്നു. സംഘ്പരിവാറിന്റെ പ്രവർത്തനങ്ങളെ ലഘൂകരിച്ച് കാണരുത്. അവരുടെ വലയത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനാവണം. ബിജെപിക്ക് വളരാനുള്ള സാധ്യതകൾ ഒരുക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യുമാണ്' ഇ.പി ജയരാജൻ പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് ലവ്? ജിഹാദ് എന്ന പേരിൽ നിറംകൊടുക്കുകയും പുതിയ നാർകോട്ടിക്ക്? ജിഹാദുമായി രംഗത്തെത്തുകയും ചെയ്ത ക്രിസ്ത്യൻ വിഭാഗത്തി?നിടയിൽ വർഗീയ ചിന്ത രൂപപ്പെടുത്താനുള്ള നീക്കം ഗൗരവതരമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.കണ്ണുർ ജില്ലയിൽ നടക്കുന്ന ആദ്യ ഏരിയാ സമ്മേളനത്തിൽ തന്നെ നിരവധി രാഷ്ട്രീയ വിമർശനങ്ങൾ പാർട്ടി സ്വയം വിമർശനമായി പരിശോധിക്കേണ്ടതുണ്ടെന്ന് തുറന്നു പറയുന്ന ജയരാജന്റെ പ്രസംഗം പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു.

ഇന്നലെ തുടങ്ങിയ സിപിഎം മാടായി ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ടും അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിച്ചിഞല്ലെന്ന വിമർശനം പ്രതിനിധി ചർച്ചയിൽ ഉയർന്നു വന്ന വിഷയം ആ മേഖലയിലുള്ള കുഞ്ഞിമംഗലം, പാണപ്പുഴ ലോക്കൽ കമ്മിറ്റി പ്രതിനിധികളാണ് കൂടുതൽ ഉയർത്തിയത്. രോഗീ - സുഹൃദമാക്കുന്നതിൽ ആരോഗ്യ വകുപ്പിനും ഭരണസമിതിക്കും വീഴ്‌ച്ച വന്നുവെന്നു ഉദാഹരണങ്ങൾ നിരത്തിയാണ് പ്രതിനിധികൾ തുറന്നടിച്ചത്.

ബക്കളത്ത് പാർത്ഥസ് കൺവെൻഷൻ സെന്റർ ഉടമ പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ പാർട്ടി ഭരിക്കുന്ന ആന്തുർ നഗരസഭയ്ക്കു വീഴ്ച പറ്റിയെന്നും കരുവന്നു ർ സഹകരണ ബാങ്കിൽ നടന്ന അഴിമതി പേരാവൂരിലും ആവർത്തിക്കപ്പെട്ടത് പാർട്ടിയുടെ സംശുദ്ധ പ്രതിച്ഛായക്ക് കോട്ടം സംഭവിപ്പിച്ചുവെന്ന് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്ക്കുശേഷം പ്രതിനിധി ചർച്ച അവസാനിപ്പിക്കുകയും മേൽ കമ്മിറ്റി മറുപടി പറയുകയും ചെയ്യും തുടർന്ന് പുതിയ ഏരിയാ നേതൃത്വത്തെ തെരഞ്ഞെടുക്കും'