- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി; ഏറ്റെടുക്കൽ വൈകിപ്പിക്കാൻ കോൺഗ്രസും; രഹസ്യധാരണയുണ്ടാക്കി അങ്ങുമിങ്ങും തൊടാതെ ഒത്തുകളിച്ച് {{സിപിഎം}} നേതാക്കളും
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കൽ വൈകുന്നതിനു പിന്നിൽ കോൺഗ്രസ്സ് -സിപിഐ(എം). രഹസ്യധാരണ. സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണനും പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതി ചെയർമാൻ എം വി ജയരാജനും തമ്മിലുള്ള ഒത്തുകളിയാണ് ഈ ധാരണയ്ക്കു പിന്നിൽ. മുഖ്യമന്തി ഉമ്മൻ ചാണ്ടി 2014 ഫെബ്രുവരി 26ന് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമെന്ന് പ
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കൽ വൈകുന്നതിനു പിന്നിൽ കോൺഗ്രസ്സ് -സിപിഐ(എം). രഹസ്യധാരണ. സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണനും പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതി ചെയർമാൻ എം വി ജയരാജനും തമ്മിലുള്ള ഒത്തുകളിയാണ് ഈ ധാരണയ്ക്കു പിന്നിൽ.
മുഖ്യമന്തി ഉമ്മൻ ചാണ്ടി 2014 ഫെബ്രുവരി 26ന് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണനും സിപിഐ(എം). നേതൃത്വത്തിലെ ചില ഉന്നതരും ചേർന്ന് ഏറ്റെടുക്കലിന് തടയിടുകയായിരുന്നു.
മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ വിവിധ സംഘടനകൾ ശബ്ദമുയർത്തിയപ്പോൾ ഹൈക്കോടതിയിൽ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ഒരു കേസുള്ളതിനാലാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് മുഖ്യമന്തി പറഞ്ഞിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കാൻ ഒരു വ്യക്തിയുടെ പൊതു താത്പര്യ ഹർജി മാത്രമായിരുന്നു ഹൈക്കോടതിയിലുള്ളത്.
ഹർജിക്കാരന്റേയും സർക്കാരിന്റേയും ആവശ്യം ഒന്നു തന്നെയായതിനാൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സർക്കാർ മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് 2014 ഏപ്രിൽ 6ന് സത്യവാങ്മൂലം നൽകി. എന്നാൽ ഏറ്റെടുക്കൽ മാത്രം നടപ്പായില്ല.
ജൂൺ 2 നു കണ്ണൂരിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിയാരം മെഡിക്കൽ കോളേജ് ഉടൻ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. പിറ്റേ ദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തുംമുമ്പേ പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതി ചെയർമാൻ എം വിജയരാജനും തിരുവനന്തപുരത്തെത്തിയിരുന്നു. പിന്നീട് കാര്യങ്ങളൊന്നും മുന്നോട്ടുനീങ്ങിയില്ല.
മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള ബിൽ നടപ്പു നിയസഭാസമ്മേളനത്തിൽ അവതരിപ്പിച്ചാലും പിന്നെയുമുണ്ട് കടമ്പകൾ. നിലവിലുള്ള ഭരണസമിതിയെ പിരിച്ചു വിടണം. ആശുപത്രി ഭരണസമിതിക്കും മെഡിക്കൽ കോളേജ് ട്രസ്റ്റിനും നോട്ടീസ് നൽകി അവരുടെ വിശദീകരണവുമറിയണം. മെഡിക്കൽ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ ഡോ. ബാലകിരൺ സർക്കാരിനു സമർപ്പിച്ചിരുന്നു.
എന്നാൽ അതു സബന്ധിച്ച് തുടർനടപടി ഇഴഞ്ഞുനീങ്ങുകയാണ്. 1997 ൽ എൽ.ഡി.എഫ്. സർക്കാർ എം വി രാഘവൻ ചെയർമാനായ ഭരണസമിതിയെ മരവിപ്പിച്ച് ഏറ്റെടുത്തിരുന്നു.
കണ്ണൂരിലെ വ്യവസായിയായിരുന്ന സാമുവൽ ആറോൻ, ടി.ബി സാനിട്ടോറിയത്തിന് സൗജന്യമായി, സൗജന്യ ചികിത്സ നടത്താൻ നൽകിയ ഭൂമിയുടെ കൈമാറ്റം നടത്താൻ സർക്കാറിന് അവകാശമില്ലായിരുന്നു. അതിനാൽ പരിയാരം ഏറ്റെടുക്കാൻ ബില്ലോ ഓർഡിനൻസോ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്നാൽ സിപിഎമ്മിന് എതിർക്കാനാവില്ല.
പരിയാരം ആശുപത്രി ചെയർമാനായ എം വിജയരാജനടക്കമുള്ള സിപിഐ(എം) നേതാക്കൾ എൽ.ഡി.എഫ്. ഏറ്റെടുക്കലിനെ അനുകൂലിച്ചവരാണ്. അതിനാൽ ഈ പ്രശ്‌നത്തിൽ സിപിഎമ്മിനു സമരത്തിനിറങ്ങാനാവില്ല. നിയമപരമായി പരിയാരം മെഡിക്കൻ കോളേജ് സർക്കാരിന് ഏറ്റെടുക്കാൻ തടസ്സമില്ലെങ്കിലും കോൺഗ്രസ്സ്- സിപിഐ(എം) ധാരണ മൂലം കാരൃങ്ങൾ നീളുകയാണ്.