- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെയും തന്നെയും അകറ്റിയതിൽ പക; പണം വാങ്ങിയിട്ട് തിരിച്ചുനൽാത്തതിൽ ദേഷ്യം; വാശിയും പകയും കൂട്ടുചേർന്നതോടെ ഭർതൃബന്ധുവായ കരാറുകാരനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ; പരിയാരത്തെ ക്വട്ടേഷൻ കേസ്: മുഖ്യപ്രതിയായ കേരളബാങ്ക് ഉദ്യോഗസ്ഥ എൻ.വി. സീമ അറസ്റ്റിൽ
കണ്ണൂർ :പരിയാരത്ത് ഭർതൃബന്ധുവായ കോൺട്രാക്ടറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയ കേരള ബാങ്ക് ജീവനാക്കാരിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ശ്രീസ്ഥ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥ എൻ.വി. സീമയെയാണ് പരിയാരം പൊലിസ് അറസ്റ്റു ചെയ്തത്. തലശേരി സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്.
പരിയാരം ക്വട്ടേഷൻ കേസിലെ മുഖ്യ പ്രതിയായ കേരളാ ബാങ്ക് ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച രാവിലെയാണ് തലശേരി കോടതി തള്ളിയത്. മാതമംഗലം ചെറുതാഴം ശ്രീസ്ഥയിലെ ഭർതൃ ബന്ധുവായ കോൺട്രാക്ടറെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. കേസിൽ റിമാന്റിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും പരിയാരം പൊലീസ് വീണ്ടും ചോദ്യം ചെയ്തു. തെളിവെടുപ്പ് നടത്തിയതിനു ശേഷം പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
തളിപ്പറമ്പ് 'നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരുമായാണ് പരിയാരം എസ്ഐ കെ.വി സതീശൻ തെളിവെടുപ്പ് നടത്തിയത്.ഇവർ അക്രമം നടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊഴി പ്രകാരം കാർ ഡ്രൈവറും കേസിലെ മറ്റൊരു പ്രതിയുമായ കൃഷ്ണദാസിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കേരള ബാങ്ക് ജീവനക്കാരിയുമായി കേസിൽ അറസ്റ്റിലായവർ ക്വട്ടേഷൻ നടത്താൻഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരികിലും എത്തിച്ച് ആയുധം കണ്ടെടുത്ത ശേഷം വാഹനവും കണ്ടെടുത്തത് കേസിൽ നിർണായകമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയിലാണ്ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാൻ ശ്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നൽകിയ പ്രമാദമായ ക്വട്ടേഷൻ കേസിന്റെ ചുരുളഴിക്കാൻ പരിയാരം ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്.
ഭർതൃ ബന്ധുവായ കരാറുകാരൻ പൊലിസുകാരനായ ഭർത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനൽകാത്ത വിഷയവുമാണ് ഇയാളെ അടിച്ച് ജീവച്ഛവമാക്കാൻ കരാർ നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്.ഏറെക്കാലമായി ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന യുവതി പയ്യാമ്പലത്തെ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത് നേരത്തെ പരിയാരത്ത് നീതി മെഡിക്കൽ സ്റ്റോറിൽ ജിവനക്കാരിയായ യുവതി പിന്നീട് ജോലി കിട്ടിയതിനു ശേഷം കണ്ണുരിലേക്ക് താമസം മാറ്റുകയായിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്