- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽമാഫിയ ആക്രമിച്ച പരിയാരം എസ്‌ഐയ്ക്ക് കാഴ്ച തിരിച്ചു കിട്ടിയില്ല; ലോറിയിൽ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ച പ്രതിക്ക് സുഖചികിൽസയും; ലത്തീഫിന്റെ അറസ്റ്റ് ഇനിയും വൈകും
കണ്ണൂർ: പരിയാരം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. കെ.എം. രാജനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യൽ ഇനിയും വൈകും. സംഭവത്തിലെ മുഖ്യപ്രതി കോരൻപീടികയിലെ ലത്തീഫ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്‌സയിലാണ്. ഡോക്ടർമാരുടെ സമ്മതത്തോടെ മാത്രമേ അറസ്റ്റുണ്ടാകൂ. കണ്ണൂർ എസ്‌പി.യുടെ സ്‌പെഷൽ സ്‌ക്വാഡും പരിയാരം പൊലീസും മംഗലാപുര
കണ്ണൂർ: പരിയാരം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. കെ.എം. രാജനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യൽ ഇനിയും വൈകും. സംഭവത്തിലെ മുഖ്യപ്രതി കോരൻപീടികയിലെ ലത്തീഫ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്‌സയിലാണ്. ഡോക്ടർമാരുടെ സമ്മതത്തോടെ മാത്രമേ അറസ്റ്റുണ്ടാകൂ. കണ്ണൂർ എസ്‌പി.യുടെ സ്‌പെഷൽ സ്‌ക്വാഡും പരിയാരം പൊലീസും മംഗലാപുരത്ത് പ്രതിയെ നിരീക്ഷിച്ചു വരികയാണ്.
പരിയാരം സ്റ്റേഷൻ പരിധിയിലുള്ള പാറോളി കടവിൽ കഴിഞ്ഞമാസം പതിനാറാം തീയതി പുലർച്ചെയാണ് എസ്‌ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്.ഐ രാജനും മറ്റൊരു പൊലീസുകാരനും ചേർന്നു ബൈക്കിൽ പട്രോളിങ് നടത്തുമ്പോഴാണ് മണൽ കടത്തുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്. പാറോളി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബൈക്കിൽ കോൺസ്റ്റബിളിനൊപ്പം എത്തിയതായിരുന്നു രാജൻ. എസ്.ഐ പാസ് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവവുമില്ലാതെ ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു. ചോദ്യങ്ങൾക്കൊന്നും മറുപടിയും നൽകിയില്ല. ക്ഷമനഃശിച്ച രാജൻ ലോറിയുടെ കാബിനിലേക്ക് കയറിയതോടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരന് എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ലോറി കടന്നുകളഞ്ഞിരുന്നു.
അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുന്ന എസ്.ഐ യുടെ വലതുകണ്ണിന് ഇതുവരെ കാഴ്ച തിരിച്ചു കിട്ടിയിട്ടില്ല. പൊലീസ് സേനയുടെ പിൻബലത്തിൽ ആരോഗൃം വീണ്ടടുക്കാമെന്ന പ്രതീക്ഷയിലാണ് രാജൻ.എസ്.ഐ. രാജൻ ആക്രമിക്കപ്പെട്ടിട്ട് മൂന്നാഴ്‌ച്ച കഴിഞ്ഞാണ് പൊലീസിന് ലത്തീഫിനെ കാണാനായത്. ലത്തീഫിനെ പടിക്കാൻ പൊലീസ് നെട്ടോട്ടമോടുമ്പോഴും പ്രതി പരിയാരത്തിന് സമീപം മണൽ മാഫിയയുടെ സംരക്ഷണത്തിൽ കഴിഞ്ഞു. അന്വേഷണ സംഘം അന്യസംസ്ഥാനങ്ങളിൽ ചുറ്റിത്തിരിയുമ്പോൾ പ്രതി മംഗലാപുരത്ത് ആശുപത്രി വാസത്തിലായിരുന്നു. പൊലീസിന്റെ ശ്രദ്ധതിരിച്ചു വിട്ടാണ് ലത്തീഫ് ഇതുവരെ കഴിഞ്ഞത്. ലത്തീഫിന്റെ ആശുപത്രിവാസം മണൽ മാഫിയയും ചില ഉന്നതരും ചേർന്നൊരുക്കിയ നാടകമാണെന്നു സംശയമുണ്ട്.
രോഗി എന്ന നിലയിലുള്ള പരിഗണന ലഭിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നു കരുതുന്നു.പുലർച്ചെ മണൽ കടത്തുകയായിരുന്ന ലോറി തടയാൻ ബൈക്കിലെത്തിയ എസ്.ഐ യെ വിജനമായ സ്ഥലത്തു തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അതിനു ശേഷം റോഡരികിലുപേക്ഷിച്ച എസ്.ഐ. രാജനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജനെ ആക്രമിച്ച പ്രതികളെ പൊലീസ് തിരയുമ്പോഴും മുഖ്യപ്രതി വാഹനത്തിൽ ചുറ്റുകയായിരുന്നു. ലത്തീഫിന്റെ ആസൂത്രണം പോലെ കാര്യങ്ങൾ അയാൾക്ക് കൂട്ടായി. നിയമത്തിന്റെ പരിരക്ഷയിൽ പൊലീസിന്റെ മുന്നിലെത്താനുള്ള തന്ത്രവുമായി നടന്ന ലത്തീഫ് അസുഖത്തിന്റെ പിൻബലത്തിൽ, പൊലീസ് സാന്നിധ്യത്തിൽ കിടന്നുറങ്ങുന്നു.
അതേസമയം പരിയാരത്ത് ഒരു മരണവീട്ടിലും പ്രതി ഒളിവിലായിരുന്നപ്പോൾ എത്തിയിരുന്നു. പിന്നീട് അവിടെനിന്ന് മുങ്ങി. പൊലീസ് അറസ്റ്റ് ചെയ്ത ഉടൻ തന്നെ കോടതിയിൽ ഹാജരാക്കേണ്ടി വരും. വിവിധ സ്‌റ്റേഷനുകളിൽ ഇരുപത്തിരണ്ടു കേസുകളിൽ പ്രതിയായ ലത്തീഫിന്റെ മാഫിയാ ബന്ധങ്ങളുടെ സ്വാധീനമാണ് ഇതുവരെ പിടിനൽകാതെ രക്ഷപ്പെടാനുള്ള കാരണം. പരിയാരത്തെയും പരിസര പ്രദേശങ്ങളിലെയും കടവുകളിൽ അടുത്ത കാലത്തായി അനധികൃത മണലെടുപ്പ് അനിയന്ത്രിതമായി നടക്കുകയാണ്. പാച്ചേനി, ഇരിങ്ങൽ, കുറ്റിയേരി തുടങ്ങിയ സമീപ കടവുകളെല്ലാം മണൽ മാഫിയയുടെ നിയന്ത്രണത്തിലാണ്. മണൽ മാഫിയക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി വരുതിയിൽ നിത്തുകയെന്നാണ് അവരുടെ തന്ത്രം.
പഞ്ചായത്തിന്റെ ജനകീയ ഇടപെടലും പൊലീസിന്റെ നിരീക്ഷണവും മണൽ മാഫിയക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അനധികൃതമായി മണലൂറ്റ് നടത്തിയ നിരവധി തോണികളും ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടെ പൊലീസ് കസ്റ്റഡിയിലാണ്. അനധികൃത മണൽ കടത്തിനെ നേരിടാൻ ഇതിനു മുന്നെയും തയ്യാറായ പൊലീസ് ഉദ്ദ്യോഗസ്ഥർക്കെതിരെ ഇവിടെ ഭീഷണി ഉണ്ടായിരുന്നു. എന്നിട്ടും മണൽ മാഫിയയെ ഒന്നും ചെയ്യാൻ പൊലീസിന് കഴിയുന്നില്ല. എസ് ഐ തന്നെ ആക്രമിക്കപ്പെട്ടിട്ടും ലത്തീഫിനെതിരെ ചെറുവിരൽ പോലും അനക്കാൻ പൊലീസിന് കഴിയാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.