- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ മാഫിയക്കാരന് പൊലീസിനെ ആക്രമിക്കുന്നത് വിനോദം; എ എസ് പിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും കാക്കിയിട്ടവർ കണ്ടില്ലെന്ന് നടിച്ചു; പരിയാരം എസ്ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ലത്തീഫ് കൊടുംകുറ്റവാളി
കണ്ണൂർ: മണൽ കടത്ത് തടയാനെത്തിയ പരിയാരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.എം.രാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാനപ്രതി കോരൻപീടികയിലെ അബ്ദുൾ ലത്തീഫിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ ആശുപത്രിയിൽനിന്നു കണ്ണൂർ എസ്‌പി യുടെ പ്രത്യേക സംഘം ലത്തീഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലത്തീഫിന് പൊലീസ് സുഖചികിൽസ ഒരുക്കുന്നുവെന്ന്
കണ്ണൂർ: മണൽ കടത്ത് തടയാനെത്തിയ പരിയാരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.എം.രാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാനപ്രതി കോരൻപീടികയിലെ അബ്ദുൾ ലത്തീഫിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ ആശുപത്രിയിൽനിന്നു കണ്ണൂർ എസ്‌പി യുടെ പ്രത്യേക സംഘം ലത്തീഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലത്തീഫിന് പൊലീസ് സുഖചികിൽസ ഒരുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത നൽകിയിരുന്നു.
രേഖകളില്ലാതെ മണൽ കടത്തുകയായിരുന്ന ലത്തീഫിനേയും സംഘത്തേയും ബൈക്കിലെത്തിയ എസ്.ഐ.യും മറ്റൊരു പൊലീസുകാരനായ രഞ്ജിത്തും തടഞ്ഞു നിർത്തി. മണൽ പാസ് ചോദിച്ചപ്പോൾ ലത്തീഫും സംഘവും തട്ടിക്കൊണ്ടുപോയി പരിക്കേല്പിച്ച് റോഡരികിൽ ഉപേക്ഷിച്ച ശേഷം മുങ്ങുകയായിരുന്നു. ലത്തീഫിനെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസിലെ ചിലരാണെന്ന ആരോപണമുയർന്നു. ഈ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞ് ലത്തീഫിന്റെ മകനടക്കം നാലുപേർ പിടിയിലായി. മെയ് 16 നു മുങ്ങിയ ലത്തീഫിനെ ജൂൺ 12നു മംഗലാപുരം ആശുപത്രിയിൽ വച്ചാണ് പിടികൂടാനായത്. അതും മറുനാടന്റെ വാർത്തയെ തുടർന്ന്
ഒരു മാസം ജില്ലയിലെ പൊലീസിന്റെ എല്ലാ നീക്കങ്ങളേയും ലത്തീഫ് സമർത്ഥമായി കബളിപ്പിച്ച് മുങ്ങി നടന്നതിനെക്കുറിച്ച് സംശയമുയർന്നിരുന്നു. ലത്തീഫിന്റെ ഒളിച്ചു പാർക്കലും ആശുപത്രി വാസവും മുൻകൂട്ടി ഒരുക്കിയ തിരക്കഥയാണെന്ന ആരോപണവും ശക്തമായപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മുൻകൂർ ജാമ്യഹർജി അപേക്ഷ നല്കിയ ലത്തീഫ് പിന്നീടത് പിൻവലിച്ചു. അഭിഭാഷകർ മുഖേന നൽകിയ ഹർജി ജഡ്ജി അവധിയായതിനാൽ രണ്ടു തവണ നീട്ടിയിരുന്നു. രോഗബാധിതനാണെന്ന് വരുത്തി ജൂൺ 10 നാണ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സ തേടാനെത്തിയത്.
രോഗി എന്നതിന്റെ മറവിൻ നിയമത്തിന്റെ ആനുകൂലൃം നേടാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി പൊലീസ് ലത്തീഫിനെ അറസ്റ്റ് ചെയ്ത് പഴയങ്ങാടി സ്റ്റേഷനിലെത്തിച്ചു. കൂട്ടുപ്രതി ഹക്കിം ഇപ്പോൾ ഒളിവിലാണ്. പൊലീസിൽ ലത്തീഫിന്റെ സഹായികളുണ്ട് എന്നതിൽ ഉദാഹരണങ്ങളേറെ. പരിയാരം സ്റ്റേഷൻ രൂപീകരിച്ച് അഞ്ചു വർഷത്തിനിടയിൽ 17 കേസുകളിൻ ഇയാൾ പ്രതി ചേർക്കപ്പെട്ടു. ഇതിൽ ഏഴു കേസുകളും പൊലീസിനു നേരെയുള്ള അക്രമം. 2014 ഫെബ്രുവരി 24 നു തളിപ്പറമ്പ് അമ്മാരപ്പാറയിൽ മണൽ മാഫിയയ്ക്കു വേണ്ടി എ എസ് പി ശിവവിക്രമയെ വധിക്കാൻ ശ്രമിച്ചയാളാണു ലത്തീഫ്.
പിന്നീട് കേസ് തേച്ചുമാച്ചുകളഞ്ഞു. സി.ഐ സതീഷ്‌കുമാറിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതും എസ് പിയുടെ ഷാഡോ പൊലീസിൽപ്പെട്ട രണ്ടു പേരെ ആക്രമിച്ച കേസുമൊക്കെ ലത്തീഫിന്റെ പേരിലുണ്ട്. കൂടാതെ വധഭീഷണി മുഴക്കൽ, ഗുണ്ടായിസം തുടങ്ങിയവയും ഇയാളുടെ കൃതൃങ്ങളിൽപ്പെടുന്നു. ഇങ്ങനെയുള്ള ലത്തീഫിനു വേണ്ടിയാണ് ഉന്നതന്മാരുടെ ശിപാർശയിൽ പൊലീസ് തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നത്. കാപ്പ നിയമപ്രകാരം രണ്ടു മാസം ജയിലിൽ അടയ്ക്കപ്പെട്ടു. നാടു കടത്തപ്പെട്ട അതേ സമയം ഗ്രേഡ് എസ്.ഐ. യെ ആക്രമിച്ചു. എന്നാൽ കാപ്പ വ്യവസ്ഥ ലംഘിച്ചതിനും പൊലീസിനുനേരെ വധശ്രമത്തിനും കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് യഥാസമയം തയ്യാറായില്ല. അതോടെ ലത്തീഫ് രക്ഷപ്പെട്ടു. എസ്.ഐ. ആക്രമിക്കപ്പെടുബോൾ ലോറിയിലുണ്ടായിരുന്ന ഹക്കിം ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
പരിയാരം സ്റ്റേഷൻ പരിധിയിലുള്ള പാറോളി കടവിൽ കഴിഞ്ഞമാസം പതിനാറാം തീയതി പുലർച്ചെയാണ് എസ്‌ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്.ഐ രാജനും മറ്റൊരു പൊലീസുകാരനും ചേർന്നു ബൈക്കിൽ പട്രോളിങ് നടത്തുമ്പോഴാണ് മണൽ കടത്തുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്. പാറോളി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബൈക്കിൽ കോൺസ്റ്റബിളിനൊപ്പം എത്തിയതായിരുന്നു രാജൻ. എസ്.ഐ പാസ് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവവുമില്ലാതെ ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു. ചോദ്യങ്ങൾക്കൊന്നും മറുപടിയും നൽകിയില്ല. ക്ഷമനഃശിച്ച രാജൻ ലോറിയുടെ കാബിനിലേക്ക് കയറിയതോടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരന് എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ലോറി കടന്നുകളഞ്ഞിരുന്നു.
എസ്.ഐ. രാജൻ ആക്രമിക്കപ്പെട്ടിട്ട് മൂന്നാഴ്‌ച്ച കഴിഞ്ഞാണ് പൊലീസിന് ലത്തീഫിനെ കാണാനായത്. ലത്തീഫിനെ പടിക്കാൻ പൊലീസ് നെട്ടോട്ടമോടുമ്പോഴും പ്രതി പരിയാരത്തിന് സമീപം മണൽ മാഫിയയുടെ സംരക്ഷണത്തിൽ കഴിഞ്ഞു. അന്വേഷണ സംഘം അന്യസംസ്ഥാനങ്ങളിൽ ചുറ്റിത്തിരിയുമ്പോൾ പ്രതി മംഗലാപുരത്ത് ആശുപത്രിയിൽ ചികിൽസ തേടി. ലത്തീഫിന്റെ ആശുപത്രിവാസം മണൽ മാഫിയയും ചില ഉന്നതരും ചേർന്നൊരുക്കിയ നാടകമാണെന്നു സംശയമാണ് മറുനാടൻ ഉയർത്തിയത്
പിന്നീട് എസ്.ഐ യെ വിജനമായ സ്ഥലത്തു തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അതിനു ശേഷം റോഡരികിലുപേക്ഷിച്ച എസ്.ഐ. രാജനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജനെ ആക്രമിച്ച പ്രതികളെ പൊലീസ് തിരയുമ്പോഴും മുഖ്യപ്രതി ലത്തീഫ് വാഹനത്തിൽ ചുറ്റുകയായിരുന്നു. പൊലീസിനുള്ളിൽ നിന്ന് തന്നെ ലത്തീഫിനെ പിടിക്കാത്തതിൽ വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി വാസവും അറസ്റ്റുമെല്ലാം നടക്കുന്നത്.