- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർക്കുകളിൽ കയറാൻ ഇനി ഫീസ് നല്കേണ്ട കാലം വരുമോ? പൊതു പാർക്കുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്താൻ നിർദ്ദേശം; 100 ഫിൽസ് വരെ ചുമത്താൻ നീക്കം
കുവൈത്ത്: വിക്കെൻഡുകളിൽ ഇനി പാർക്കുകളിൽ പോയി സമയം ചിലവഴിക്കുന്നവർക്കും ഇനി പോക്കറ്റ് കാലിയാകും. കാരണം മറ്റൊന്നുമല്ല പാർക്കുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി മുൻസിപ്പൽ കൗൺസിൽ അംഗമായ നയീഫ് അൽ സൂർ രംഗത്തെത്തിയതായാണ് സൂചന. ഇങ്ങനെ ചുമത്തുന്ന ഫീസ് പാർക്കുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാനാകുമെന്
കുവൈത്ത്: വിക്കെൻഡുകളിൽ ഇനി പാർക്കുകളിൽ പോയി സമയം ചിലവഴിക്കുന്നവർക്കും ഇനി പോക്കറ്റ് കാലിയാകും. കാരണം മറ്റൊന്നുമല്ല പാർക്കുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി മുൻസിപ്പൽ കൗൺസിൽ അംഗമായ നയീഫ് അൽ സൂർ രംഗത്തെത്തിയതായാണ് സൂചന.
ഇങ്ങനെ ചുമത്തുന്ന ഫീസ് പാർക്കുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ സന്ദർശകനിൽ നിന്നും 100 ഫിൽസെങ്കിലും ഫീസ് വാങ്ങാനാണ് നിർദ്ദേശം. പാർക്കുകളുടെ പുനർ നവീകരണത്തിനും ടോയ്‌ലറ്റുകൾ, ക്ലീനിങ് , വൈദ്യുതി, ജലം, റസ്‌റ്റോറന്റ് എന്നിവയ്ക്കും ഈ ഫണ്ട് ഉപയോഗിക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം മറ്റൊരു അംഗം ഈ നിർദ്ദേശത്തെ വിമർശിച്ചിട്ടുമുണ്ട്. പാർക്കുകൾ പൊതുജനങ്ങൾക്ക് സന്തോഷം നൽകുന്നതിന് വേണ്ടി നിർമ്മിച്ചിട്ടുള്ളവയാണ് സാധാരണയായി പാർക്കുകളിലെ നവീകരണ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് സ്വകാര്യ മേഖലയാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളിൽ നിന്നും പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.