- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചപറ്റിയെന്ന് കെ സി വേണുഗോപാൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; പാർലമെന്റിൽ പോരടിച്ച് സിപിഎമ്മും ബിജെപിയും
ന്യൂഡൽഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല. നവംബർ 18ന് ഉച്ചയ്ക്ക് 12 മണിയടെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓഖി മുന്നറിയിപ്പിനെ ചൊല്ലി ബിജെപിയും സിപിഎമ്മും പരസ്പരം പഴിചാരുന്ന രംഗങ്ങൾക്കാണ് പാർലമെന്റ് ഇന്ന് സാക്ഷ്യംവഹിച്ചത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച ചർച്ചയ്ക്കു തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദേഹം. സമഗ്ര പുനഃരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സർക്കാർ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്
ന്യൂഡൽഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല.
നവംബർ 18ന് ഉച്ചയ്ക്ക് 12 മണിയടെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓഖി മുന്നറിയിപ്പിനെ ചൊല്ലി ബിജെപിയും സിപിഎമ്മും പരസ്പരം പഴിചാരുന്ന രംഗങ്ങൾക്കാണ് പാർലമെന്റ് ഇന്ന് സാക്ഷ്യംവഹിച്ചത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച ചർച്ചയ്ക്കു തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദേഹം. സമഗ്ര പുനഃരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സർക്കാർ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി റിച്ചാർഡ് ഹേ കുറ്റപ്പെടുത്തി. സംസ്ഥാന തീരദേശ പൊലീസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വീഴ്‌ച്ചവരുത്തിയെന്ന് റിച്ചാർഡ് ഹേ പറഞ്ഞു. ഇതോടെ ഇടത് എംപിമാർ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു.
സംസ്ഥാന സർക്കാർ വീഴ്‌ച്ചവരുത്തിയെന്ന് കേരളത്തിലെ ജനങ്ങൾക്കിടയിൽ തോന്നലുണ്ടെന്നും റിച്ചാർഡ് ഹേ അത് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട് പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ പറഞ്ഞു. ഇത്തരത്തിൽ ഇടതിനെ കുറ്റപ്പെടുത്താൻ കോൺഗ്രസും കേന്ദ്രത്തിനെ പഴിചാരാൻ ഇടതു പ്രതിനിധികളും രംഗത്തുവന്നതോടെ വിഷയത്തിൽ പിന്നീട് സിപിഎം-ബിജെപി പോരിനാണ് സഭ സാക്ഷ്യംവഹിച്ചത്.
എന്നാൽ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ എത്തുമെന്ന വാർത്തയും ഇതോടൊപ്പം വന്നു. ആഭ്യന്തര അഡീഷണൻ സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ചയാണ് എത്തുക. വെള്ളിയാഴ്ചവരെ ദുരന്തമേഖലകൾ സന്ദർശിക്കും.