- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ പാർലമെന്റിന്റെ അംഗീകരവുമായി; കുവൈത്തിൽ വിദേശികളുടെ താമസകാലാവധി അഞ്ച് വർഷമാക്കാൻ സാധ്യതയേറി
കുവൈത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു കരട് ബില്ലിന് കൂടി പാർലമെന്റ് ലജിസ്ലേറ്റിവ് കമ്മിറ്റി അംഗീകാരം നല്കി. കുവൈത്തിലെ വിദേശികളുടെ താമസ കാലാവധി പരമാവധി 5 വർഷമായി പരിമിതപ്പെടുത്തണ മെന്നാവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച കരടു ബില്ലിനാണ് പാർലമന്റ് ലജിസ്ലേറ്റീവ് കമ്മിറ്റി അംഗീകാരം നൽകിയത്. വിദേശികള
കുവൈത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു കരട് ബില്ലിന് കൂടി പാർലമെന്റ് ലജിസ്ലേറ്റിവ് കമ്മിറ്റി അംഗീകാരം നല്കി. കുവൈത്തിലെ വിദേശികളുടെ താമസ കാലാവധി പരമാവധി 5 വർഷമായി പരിമിതപ്പെടുത്തണ മെന്നാവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച കരടു ബില്ലിനാണ് പാർലമന്റ് ലജിസ്ലേറ്റീവ് കമ്മിറ്റി അംഗീകാരം നൽകിയത്.
വിദേശികളിൽ ഓരോ രാജ്യക്കാരുടെയും ജനസംഖ്യ സ്വദേശി ജനസംഖ്യയുടെ 10 ശതമാനത്തിന്റെ അധികമാകരുത് എന്നും കരടു ബില്ലിൽ നിഷ്‌കർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
വിദേശികളുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തുക എന്നതുൾപ്പെടെ പതിനഞ്ച് നിർദ്ദേശങ്ങളാണ് അബ്ദുള്ള അൽ തമീമി തയ്യാറാക്കിയ കരട് റി്‌പ്പോർട്ടിൽ ഉള്ളത്. വിദേശികൾക്ക് കാലയളവ് ഏർപ്പെടുത്തുന്നതിന് പകരം ഓരോ വർഷവും രണ്ട് ലക്ഷം വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കമെന്നും എംപിമാർ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് സ്വദേശികൾ ഈ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നെങ്കിലും ഇതുവരെ ഇത്തരം നിർദ്ദേശങ്ങൾ വലിയ സ്വീകരണം ലഭിച്ചിരുന്നില്ല. എന്നാൽ ഈ കരട് ബില്ലിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും മുനിസിപ്പൽ അംഗങ്ങളും മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.