- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ രോഗം ബാധിച്ച ഭർത്താവിനെ കാണാനുള്ള ശശികലയുടെ പരോൾ അപേക്ഷ തള്ളി; പുറത്തിറങ്ങിയാൽ തമിഴകത്ത് പിടിമുറുക്കാമെന്ന മോഹം പൊലിഞ്ഞ് ചിന്നമ്മ; വീണ്ടും അപേക്ഷ നൽകാൻ നിർദ്ദേശം
ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനത്തിന് ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ പരോൾ അപേക്ഷ ജയിൽ അധികൃതർ തള്ളി. ഇക്കുറി പരോൾ ലഭിച്ചാൽ പുറത്തിറങ്ങി തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ സംഘടന തിരിച്ചുപിടിക്കാമെന്ന ശശികലയുടേയും കൂട്ടരുടേയും സ്വപ്‌നങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി. പരോൾ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ തള്ളിയത്. അതേസമയം, കൂടുതൽ വിശദമായ സത്യവാങ്മൂലം സഹിതം പുതിയ അപേക്ഷ സമർപ്പിക്കുവാൻ ജയിൽ സൂപ്രണ്ട് സോമശേഖരൻ ശശികലയോട് നിർദേശിച്ചിട്ടുണ്ട്. കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാൻ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആണ് ശശികല ജയിലിൽ കഴിയുന്നത്. ശശികല ജയിലിൽ ആയതിന് പിന്നാലെ അണ്ണാ ഡിഎംകെ പിടിച്ചെടുത്ത മറ്റ് മുതിർന്ന നേതാക്കൾ ശശിക
ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനത്തിന് ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ പരോൾ അപേക്ഷ ജയിൽ അധികൃതർ തള്ളി.
ഇക്കുറി പരോൾ ലഭിച്ചാൽ പുറത്തിറങ്ങി തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ സംഘടന തിരിച്ചുപിടിക്കാമെന്ന ശശികലയുടേയും കൂട്ടരുടേയും സ്വപ്‌നങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി. പരോൾ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ തള്ളിയത്. അതേസമയം, കൂടുതൽ വിശദമായ സത്യവാങ്മൂലം സഹിതം പുതിയ അപേക്ഷ സമർപ്പിക്കുവാൻ ജയിൽ സൂപ്രണ്ട് സോമശേഖരൻ ശശികലയോട് നിർദേശിച്ചിട്ടുണ്ട്.
കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാൻ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആണ് ശശികല ജയിലിൽ കഴിയുന്നത്.
ശശികല ജയിലിൽ ആയതിന് പിന്നാലെ അണ്ണാ ഡിഎംകെ പിടിച്ചെടുത്ത മറ്റ് മുതിർന്ന നേതാക്കൾ ശശികല പക്ഷത്തെ പാർട്ടിയിൽ നിന്ന് തൂത്തെറിയുന്ന തിരക്കിലാണ്. ഇതിനിടയിലാണ് ശശികല പരോൾ അപേക്ഷ നൽകിയത്. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ മാറ്റുന്ന പ്രമേയം അടുത്തിടെ പാർട്ടി പാസാക്കിയിരുന്നു.