- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും വേലക്കാരിയും തമ്മിലുള്ള അവിഹിതം കണ്ടെത്താൻ ഭാര്യയെ സഹായിച്ചത് ഒരു തത്ത; കരളേ..പൊന്നേ..ചക്കരേ.. എന്നു തത്ത കിളിപോലെ ഏറ്റു പറഞ്ഞു; വഞ്ചനാ കുറ്റത്തിന് കേസു കൊടുത്ത് ഭർത്താവിനെ ഭാര്യ കോടതി കയറ്റി
കുവൈറ്റ്: തത്തയുടെ വാക്കുകൾ മൊഴിയായി രേഖപ്പെടുത്തുമോ? അത്തരമൊരു കഥ നമ്മൾ കേട്ടു പരിചയം ഇല്ല അല്ലേ? പലരുടേയും അവിഹിത ബന്ധം മനുഷ്യൻ മാർ പറഞ്ഞു കേട്ട് ആളുകൾ അറിയുന്നത് സ്വാഭാവികം. അയൽക്കാരും അസൂയക്കാരുമായ ചില പരദൂഷണക്കാർ ചില വിരുതന്മാരുടെ കുടുംബം കലക്കിയ കഥയും നമ്മളൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒരു വളർത്തു തത്ത ഇമ്മാതിരി പണി ഒപ്പിക്കുമെന്ന് നമ്മൾ വിചാരിക്കില്ല. അഥവാ നമ്മൾ വിചാരിച്ചാലും കുവൈറ്റിലെ ആ സ്വദേശി വീട്ടുകാരനും സുന്ദരിയായ വേലക്കാരിയും വിചാരിച്ചു കാണില്ല. വീട്ടിൽ വളർത്തിയിരുന്ന തത്തയാണ് വീട്ടുകാരന് തന്നെ പണികൊടുത്തത്. ഭാര്യ പുറത്തുപോകുമ്പോൾ ഭർത്താവും വീട്ടിലെ സുന്ദരി ജോലിക്കാരിയുമായുള്ള സംഭാഷണം വള്ളി പുള്ളി തെറ്റാതെ കിളി പറയുമ്പോലെ തത്ത ഇയാളുടെ ഭാര്യക്കു മുന്നിൽ അവതരിപ്പിച്ചത്രെ. കരളേ..പൊന്നേ..ചക്കരേ.. എന്നൊക്കെ ഭർത്താവ് വേലക്കാരിയെ വിളിക്കുന്ന കാര്യം അതേപടി തത്ത പകർത്തി. ഇതോടെ ഭർത്താവിന്റെയും പ്രവാസിയായ വേലക്കാരിയുടെയും കള്ളി വെളിച്ചത്തായി. ഭാര്യ ഒട്ടും മടിച്ചില്ല, ഭർത്താവിനെതിരെ പൊലീ
കുവൈറ്റ്: തത്തയുടെ വാക്കുകൾ മൊഴിയായി രേഖപ്പെടുത്തുമോ? അത്തരമൊരു കഥ നമ്മൾ കേട്ടു പരിചയം ഇല്ല അല്ലേ? പലരുടേയും അവിഹിത ബന്ധം മനുഷ്യൻ മാർ പറഞ്ഞു കേട്ട് ആളുകൾ അറിയുന്നത് സ്വാഭാവികം. അയൽക്കാരും അസൂയക്കാരുമായ ചില പരദൂഷണക്കാർ ചില വിരുതന്മാരുടെ കുടുംബം കലക്കിയ കഥയും നമ്മളൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒരു വളർത്തു തത്ത ഇമ്മാതിരി പണി ഒപ്പിക്കുമെന്ന് നമ്മൾ വിചാരിക്കില്ല. അഥവാ നമ്മൾ വിചാരിച്ചാലും കുവൈറ്റിലെ ആ സ്വദേശി വീട്ടുകാരനും സുന്ദരിയായ വേലക്കാരിയും വിചാരിച്ചു കാണില്ല. വീട്ടിൽ വളർത്തിയിരുന്ന തത്തയാണ് വീട്ടുകാരന് തന്നെ പണികൊടുത്തത്.
ഭാര്യ പുറത്തുപോകുമ്പോൾ ഭർത്താവും വീട്ടിലെ സുന്ദരി ജോലിക്കാരിയുമായുള്ള സംഭാഷണം വള്ളി പുള്ളി തെറ്റാതെ കിളി പറയുമ്പോലെ തത്ത ഇയാളുടെ ഭാര്യക്കു മുന്നിൽ അവതരിപ്പിച്ചത്രെ. കരളേ..പൊന്നേ..ചക്കരേ.. എന്നൊക്കെ ഭർത്താവ് വേലക്കാരിയെ വിളിക്കുന്ന കാര്യം അതേപടി തത്ത പകർത്തി.
ഇതോടെ ഭർത്താവിന്റെയും പ്രവാസിയായ വേലക്കാരിയുടെയും കള്ളി വെളിച്ചത്തായി. ഭാര്യ ഒട്ടും മടിച്ചില്ല, ഭർത്താവിനെതിരെ പൊലീസിൽ വഞ്ചനാ കുറ്റത്തിന് കേസും കൊടുത്തു. താൻ സാധാരണ വരുന്ന സമയത്തിലും നേരത്തെ വീട്ടിലെത്തിയപ്പോൾ ഭർത്താവ് പരിഭ്രമം കാണിച്ചിരുന്നു എന്നും അവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബാക്കിയൊക്കെ തത്ത വൃത്തിയായി പറഞ്ഞിട്ടുണ്ടത്രെ
എന്നാൽ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന തത്തയുടെ മൊഴിയുടെ പേരിൽ ജയിലിൽ പോകുന്നതിൽ നിന്നും കഷ്ടിച്ചാണ് കുവൈറ്റ് സ്വദേശി രക്ഷപ്പെട്ടത്. മതിയായ തെളിവില്ലെന്ന പേരിൽ പൊലീസ് കേസ് ഫയലിൽ സ്വീകരിച്ചില്ല. തത്തയെ സാക്ഷിയായി കണക്കാക്കാൻ ഒരിടത്തും നിയമം ഇല്ലാത്തത് കക്ഷിക്ക് ഗുണമായി. പരസ്ത്രീ ബന്ധം ഗൾഫ് രാജ്യങ്ങളിൽ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ടിവിയിലോ റേഡിയോയിലോ മറ്റോ കേട്ട സംഭാഷണമാകാം തത്ത ഏറ്റുപറയുന്നതാവാമെന്നും അതിനാൽ ഈ കേസ് കോടതിയിൽ നിലനിൽക്കിലെന്നും കാണിച്ചാണ് പൊലീസ് കേസ് നിരസിച്ചത്.