- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാനത്ത് നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തി; മൂലമറ്റത്തെ ജനറേറ്റർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചെന്ന് കെഎസ്ഇബി
മൂലമറ്റം: മൂലമറ്റത്ത് ജനനറേറ്ററുകൾ തകരാറിലായതിനെതുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചതായി കെ.എസ്.ഇബി അറിയിച്ചു. താത്കാലിക വൈദ്യുതി പ്രതിസന്ധി അവസാനിച്ചതായി വൈദ്യുതി വകുപ്പ് വ്യക്തമാക്കി. ഇതരസംസ്ഥാനത്ത് നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിയതിനെ തുടർന്നാണ് പ്രതിസന്ധി അവസാനിച്ചത്. നേരത്തെ മൂലമറ്റത്തെ 6 ജനറേറ്ററുകൾ തകരാറിലായതിനെതുടർന്നാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതോടെ പ്രതിസന്ധി നേരിട്ടിരുന്നു.പുതിയതായി സ്ഥാപിക്കുന്ന ഡിസി പ്ലാന്റിന്റെ കേബിളിലെ തകരാറാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് സൂചന.
ഇതുമൂലം വൈദ്യുതി ഉൽപാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു വൈദ്യുതി എത്തിക്കുന്നതിനു സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ നടപടി സ്വീകരിക്കുകയായിരുന്നു.
പവർ എക്സ്ച്ചേഞ്ചിൽനിന്ന് 400 മെഗാവാട്ട് വാങ്ങിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. നിലയത്തിൽ ജനറേറ്ററുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ