- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ ആളിക്കത്തിച്ച് മലപ്പുറം ജില്ലാ വിഭജന നീക്കം; തിരൂർ ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് ലീഗും എസ്ഡിപിഐയും; മിണ്ടാട്ടമില്ലാതെ കോൺഗ്രസ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് സിപിഐ(എം); ശക്തമായി എതിർക്കുമെന്ന് ബിജെപി
മലപ്പുറം: രൂപംകൊണ്ട നാൾ തൊട്ടുതന്നെ വിവാദങ്ങളും മലപ്പുറം ജില്ലക്ക് ഒപ്പമുണ്ട്. മുസ്ലീങ്ങൾക്കായി കേരളത്തിൽ ഒരു ജില്ല അനുവദിച്ചു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് മലപ്പുറം രൂപവത്കൃതമായ അന്ന് ഉയർന്നുവന്നതെങ്കിൽ ഇന്ന് ഈ ജില്ല വിഭജിക്കണമെന്ന ആവശ്യവും വിവാദങ്ങൾക്ക് വഴിമരുന്നിടുയയാണ്.ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിൽ നിൽക്കുന്ന
മലപ്പുറം: രൂപംകൊണ്ട നാൾ തൊട്ടുതന്നെ വിവാദങ്ങളും മലപ്പുറം ജില്ലക്ക് ഒപ്പമുണ്ട്. മുസ്ലീങ്ങൾക്കായി കേരളത്തിൽ ഒരു ജില്ല അനുവദിച്ചു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് മലപ്പുറം രൂപവത്കൃതമായ അന്ന് ഉയർന്നുവന്നതെങ്കിൽ ഇന്ന് ഈ ജില്ല വിഭജിക്കണമെന്ന ആവശ്യവും വിവാദങ്ങൾക്ക് വഴിമരുന്നിടുയയാണ്.ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രമേയമാണ് ഇപ്പോൾ വിഷയം വീണ്ടും മാദ്ധ്യമ ചർച്ചയാക്കിയത്. മലപ്പുറത്ത് മറ്റൊരു ജില്ലയെക്കുറിച്ച് സാധ്യതാപഠനത്തിന് സർക്കാർ കമീഷനെ നിയോഗിക്കണമെന്ന പ്രമേയമാണ് യു.ഡി.എഫിന് വൻ ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്ത് പ്രതിപക്ഷത്തിന്റെ എതിർപ്പോടെ പാസാക്കിയത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റ്വി എം സുധീരനും അടക്കമുള്ളവർ വിഭജനത്തോട് യോജിക്കുന്നില്‌ളെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ച്യു.ഡി.എഫിൽ രാഷ്ട്രീയ തീരുമാനങ്ങൾഉണ്ടാന്നതിനുമുമ്പേചില ലീഗ് നേതാക്കൾ പ്രതികരിച്ചതിൽ അവർക്ക് അതൃപ്തിയുണ്ട്. ബിജെപിയാവട്ടെ വീണുകിട്ടിയ ഒരു അവസരമെന്ന നിലയിൽ ഇതിനെതിരെ പ്രചാരണം നടത്താൻ ഒരുങ്ങിക്കഴിഞ്ഞു. വിഷയം കത്തിയതോടെ കോൺഗ്രസ് നേതാക്കളും നിലപാടിൽനിന്ന് പിറകോട്ട് മാറി.വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് ഡി.സി.സി പ്രസിഡൻന്റ് ഇ.മുഹമ്മദുകുഞ്ഞി അടക്കമുള്ളവർ ഇപ്പോൾ പറയുന്നത്. ജില്ലാ പഞ്ചായത്ത് പ്രമേയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സിപിഐ(എം) ജില്ലാ ആക്ടിങ് സെക്രട്ടറി ഇ.എൻ മോഹൻദാസ് പ്രസ്താവിച്ചു.ജില്ലാ പഞ്ചായത്തിന്റെ പ്രമേയത്തിന്റെ ഉദ്ദശേശുദ്ധിയിൽ സംശയമുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.പി സുനീർ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിന് ഒരുക്കമാരംഭിച്ചിരിക്കെ തങ്ങളുടെ വോട്ട്ബാങ്ക് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ തന്ത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പാർട്ടിയുടെ സമ്മതത്തോടെയാണ് പ്രമേയം ജില്ലാ പഞ്ചായത്തിൽ അവതരിപ്പിച്ചതെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. അനിവാര്യത ബോധ്യപ്പെട്ടാൽ പുതിയ ജില്ല വേണമെന്നാണ് ലീഗിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയം സംസ്ഥാന വ്യാപകമായി സംഘപരിവാർ തെറ്റായ രീതിയിൽ പ്രചാരണം അഴിച്ചുവിടുമെന്ന ആശങ്ക ലീഗിലെ മുതിർന്ന നേതാക്കൾക്കും കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.
എസ്.ഡി.പി.ഐയാണ് ഇത്തരമൊരു കാമ്പയിൽ ഉയർത്തിക്കൊണ്ടുവന്നത്.അതിനാൽ ഇതിന്റെ നേട്ടവും അവർ കൊയ്യുമെന്നും ലീഗിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. അതിനാൽ ജില്ലാ വിഭജന നിക്കത്തിന് ഇപ്പോർ വല്ലാതെ പ്രാധാന്യം കൊടുക്കേണ്ടതില്ല, എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിർന്ന നേതാക്കൾ നൽകിയ നിർദ്ദേശം. യു.ഡി.എഫിൽ സമയാവുമ്പോൾ ഇത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനും ഉണ്ടാകുമെന്നും അതുവരെ പ്രവർത്തകൾ കാത്തിരിക്കണമെന്നുമാണ് ഏറ്റവും ഒടുവിലായി കുഞ്ഞാലിക്കുട്ടി പറഞ്ഞത്.നിലവിലെ സാഹചര്യത്തിൽ മലപ്പുറം ജില്ല വിഭജിക്കേണ്ടതില്‌ളെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. നാരായണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. വിഭജനത്തിന്റെ മാനദണ്ഡം എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പക്ഷേ ഭൗതിക സാഹചര്യങ്ങൾ നോക്കുമ്പോൾ മലപ്പുറം ജില്ലയുടെ വിഭജനം അനിവാര്യമാണെന്നാണ് ലീഗ് നേതാവ് കെ.എൻ.എ ഖാദർ എംഎൽഎയെപ്പോലുള്ളവർ വാദിക്കുന്നത്. 'നാൽപ്പത് ലക്ഷത്തിലേറെയാണ് മലപ്പുറത്തെ ജനസംഖ്യ. കോഴിക്കോട് ജില്ലയുടെ ഇരട്ടിയോളവും, വയനാട് ജില്ലയുടെ നാലിരിട്ടയും വരും ഇത്. അതിനാൽ ഭരണ നിർവഹണം എളുപ്പമാക്കുന്നതിനാണ് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ലവേണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ ഒട്ടും സാമുദായികതയില്ല. ഒരു പുതിയ ജില്ലാരുമ്പോൾ ഈ നാട്ടിലെ എല്ലാ മനുഷ്യർക്കുമാണ് അതിന്റെ ഗുണം കിട്ടുന്നത്. ഇത് സാമുദായികമായി കാണരുത്' കെ.എൻ.എ ഖാദർ വ്യക്തമാക്കി.