- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; ആഴ്ചാവസാനത്തോടെ പരക്കെ മഴ പെയ്യുമെന്ന് മെറ്റ് ഓഫീസ്
മസ്‌ക്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പലയിടങ്ങളിലായി ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ആഴ്ചാവസാനത്തോടെ രാജ്യത്ത് പരക്കെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഹജ്ജാർ പർവത മേഖലകളിലും അടുത്ത പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദോഹാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിൽ ആ
മസ്‌ക്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പലയിടങ്ങളിലായി ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ആഴ്ചാവസാനത്തോടെ രാജ്യത്ത് പരക്കെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഹജ്ജാർ പർവത മേഖലകളിലും അടുത്ത പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദോഹാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുന്നതിനാൽ ഈ മേഖലകളിൽ ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. ഇന്നു പാതിരാത്രി മുതൽ നാളെ പുലർച്ചെ വരെയും മിക്കയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തീരമേഖലകളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം നോർത്ത് ശർഖിയാ മേഖലയിലെ മുദൈബിയിൽ 37 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയതെന്ന് മിനിസ്ട്രി ഓഫ് റീജണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് വെളിപ്പെടുത്തി. യാൻഖുല്ലിൽ 30 മില്ലിമീറ്റർ മഴയും ഹംറയിൽ 26 മില്ലിമീറ്ററും നിസ്വയിലും ഇസ്‌കിയിലും ബഹ്ലയിലും 18 മില്ലിമീറ്റർ വീതവും നോർത്ത് ബാട്ടിനായിലെ സോഹാറിൽ പത്തു മില്ലിമീറ്ററും ബുറൈയിനിൽ ആറു മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കൂടാതെ ചില വാദികളിൽ മിന്നൽ പ്രളയവും നേരിട്ടു.