- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുമല പെരുന്നാൾ ആരംഭിച്ചു; പൊൻവെള്ളിക്കുരിശും മുത്തുക്കുടയുമായി ആയിരങ്ങൾ; ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു
പരുമല: ആയിരങ്ങൾ കാത്തിരുന്ന പരുമലപ്പെരുന്നാൾ ആരംഭിച്ചു. പരുമല തിരുമേനിയുടെ 115ാം ഒാർമ പെരുന്നാളാണ് ഇന്ന് നടക്കുന്നത്. തീർത്ഥാടകരുടെ സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ സമാപന സമ്മേളനവും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളിൽ പതറാതെ കഴിഞ്ഞ കാലങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നേറാൻ സാധിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. നിത്യമായത് ഈശ്വരൻ മാത്രമാണെന്നും ഈശ്വര സാക്ഷാത്കാരം എന്ന ലക്ഷ്യത്തിൽ മറ്റെല്ലാം അപ്രസക്തമാകുന്നതാണ് സന്യാസമെന്നും ചടങ്ങിൽ പങ്കെടുത്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞു. പൊൻവെള്ളിക്കുരിശും മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പരുമലയിലെത്തി. ശ്ലൈഹിക വാഴ്‌വിനെ തുടർന്നു നടന്ന റാസയിൽ മലങ്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പങ്കെടുത്തു.
പരുമല: ആയിരങ്ങൾ കാത്തിരുന്ന പരുമലപ്പെരുന്നാൾ ആരംഭിച്ചു. പരുമല തിരുമേനിയുടെ 115ാം ഒാർമ പെരുന്നാളാണ് ഇന്ന് നടക്കുന്നത്. തീർത്ഥാടകരുടെ സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ സമാപന സമ്മേളനവും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
വെല്ലുവിളികളിൽ പതറാതെ കഴിഞ്ഞ കാലങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നേറാൻ സാധിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു
എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. നിത്യമായത് ഈശ്വരൻ മാത്രമാണെന്നും ഈശ്വര സാക്ഷാത്കാരം എന്ന ലക്ഷ്യത്തിൽ മറ്റെല്ലാം അപ്രസക്തമാകുന്നതാണ് സന്യാസമെന്നും ചടങ്ങിൽ പങ്കെടുത്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പൊൻവെള്ളിക്കുരിശും മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പരുമലയിലെത്തി. ശ്ലൈഹിക വാഴ്‌വിനെ തുടർന്നു നടന്ന റാസയിൽ മലങ്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പങ്കെടുത്തു.