- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസ്വാധീനമുള്ള യുവത്വങ്ങളിൽ റാണിക്കിരീടവുമായി പാർവതിയും നയൻതാരയും; ജിക്യു മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ സംവിധായകൻ പാ രഞ്ജിത്തും മാധ്യമ പ്രവർത്തക സന്ധ്യാ മേനോനും; പാർവതിയെ പട്ടികയിലെത്തിച്ചത് വുമൺ ഇൻ കളക്ടീവിലെ പ്രവർത്തനം; തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിന് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹം
സമൂഹത്തിലെ നാനാ മേഖലയിലെ പ്രവർത്തനം സാധാരണക്കാർക്കും പൊതു സമൂഹത്തിനും സഹായകരമായി മാറുമ്പോൾ അത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവർ ജനപ്രിയരായി മാറാറുണ്ട്. അങ്ങനെയുള്ളവർക്ക് സമൂഹത്തിൽ പൂർണമായി സമ്മതിയും സ്വാധീനവും ലഭിക്കും എന്ന കാര്യത്തിലും സംശയമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജിക്യു മാഗസീനിന്റെ 2018ലെ ജനസ്വാധീനമുള്ള യുവത്വങ്ങളുടെ പട്ടിക. മലയാള സിനിമയുടെ സ്വന്തം പാർവതിയും തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമാണ് ഈ പട്ടികയിലെ പ്രമുഖർ. അമ്പത് പേരടങ്ങുന്നതാണ് പട്ടിക. ഇതിൽ ഇവരെ കൂടാതെ തമിഴിലെ യുവ സംവിധായകൻ പാ രഞ്ജിത്ത്, മാധ്യമ പ്രവർത്തക സന്ധ്യമേനോൻ എന്നിവരും ഇടം നേടിയിട്ടുണ്ട്. ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ച് 40 വയസ്സിന് താഴെയുള്ളവരാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. തന്റെ ശക്തമായ അഭിനയ മികവു കൊണ്ട് സിനിമയിൽ തന്റെ കൈയൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്
സമൂഹത്തിലെ നാനാ മേഖലയിലെ പ്രവർത്തനം സാധാരണക്കാർക്കും പൊതു സമൂഹത്തിനും സഹായകരമായി മാറുമ്പോൾ അത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവർ ജനപ്രിയരായി മാറാറുണ്ട്. അങ്ങനെയുള്ളവർക്ക് സമൂഹത്തിൽ പൂർണമായി സമ്മതിയും സ്വാധീനവും ലഭിക്കും എന്ന കാര്യത്തിലും സംശയമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജിക്യു മാഗസീനിന്റെ 2018ലെ ജനസ്വാധീനമുള്ള യുവത്വങ്ങളുടെ പട്ടിക.
മലയാള സിനിമയുടെ സ്വന്തം പാർവതിയും തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമാണ് ഈ പട്ടികയിലെ പ്രമുഖർ. അമ്പത് പേരടങ്ങുന്നതാണ് പട്ടിക. ഇതിൽ ഇവരെ കൂടാതെ തമിഴിലെ യുവ സംവിധായകൻ പാ രഞ്ജിത്ത്, മാധ്യമ പ്രവർത്തക സന്ധ്യമേനോൻ എന്നിവരും ഇടം നേടിയിട്ടുണ്ട്.
ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ച് 40 വയസ്സിന് താഴെയുള്ളവരാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. തന്റെ ശക്തമായ അഭിനയ മികവു കൊണ്ട് സിനിമയിൽ തന്റെ കൈയൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സധൈര്യം തുറന്നു പറഞ്ഞ പാർവതിക്ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവിലെ പ്രവർത്തനങ്ങളിൽ സജീവമാണ് പാർവതി
ദക്ഷിണേന്ത്യൻ സിനിമയിലെ സിനിമകളിലെ അഭിനയത്തിലൂടെ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് കരസ്ഥമാക്കിയതാണ് നയൻതാര.ഈയടുത്ത് ഫോർബ്സ് മാസിക പുറത്ത് വിട്ട പട്ടികയിലും നയൻതാര ഇടം പിടിച്ചിരുന്നു. ജാതി രാഷ്ട്രിയത്തെ കുറിച്ച് തന്റെ സിനിമകളിലൂടെ ശക്തമായ തുറന്നു പറച്ചിലുകൾ നടത്തിയ സംവിധായകനാണ് പാ രഞ്ജിത്ത്. സിനിമയിലും സാമൂഹിക ഇടപെടലുകളിലും തന്റെ നിലപാട് വ്യക്തമാക്കാൻ പാ രഞ്ജിത്ത് മടിക്കാറില്ല.
മീടു മൂവമെന്റിലൂടെ ജനശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകയാണ് സന്ധ്യ മേനോൻ. സ്ത്രീകൾക്ക് എതിരേ നടക്കുന്ന ഒരുപാട് അതിക്രമങ്ങൾ സന്ധ്യ മേനോൻ പുറത്തുകൊണ്ട് വന്നിട്ടുണ്ട്. ബോളിവുഡിൽ നിന്ന് തപസി പന്നു, ആയുഷ്മാൻ ഖുരാന,മിതാലി പാൽക്കർ എന്നിവരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.