- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കസബ'യിലെ തമ്മിലടി പൊലീസ് സ്‌റ്റേഷൻ കയറുന്നു! സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടക്കുന്നത് ചൂണ്ടിക്കാട്ടി പാർവതി ഡിജിപിക്ക് പരാതി നൽകി; ട്രോളുകളും മോശം പരാമർശങ്ങളും തനിക്കെതിരെ ഉണ്ടാകുന്നെന്ന് നടി; താരാരാധന മൂത്ത് തെറിവിളിയുമായി രംഗത്തിറങ്ങിയ മമ്മൂട്ടി ഫാൻസുകാർക്ക് മേലും പിടിവീഴും
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സൈബർ ലോകത്ത് രൂക്ഷമായ ആക്രമണമാണ് നടി പാർവതി നേരിടേണ്ടി വന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ വ്യക്തിപരമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ആരാധകരെ നിയന്ത്രിക്കാൻ സാധിക്കാതെ മൗനം തുടർന്ന മമ്മൂട്ടിയും ഒടുവിൽ പുലിവാല് പിടിച്ചേക്കും. കസബ വിഷയത്തിലെ സൈബർ ലോകത്തെ തർക്കം പൊലീസ് സ്‌റ്റേഷൻ കയറുകയാണ്. തനിക്കെതിരെ സൈബർ ആക്രമണം പതിവായതോടെ പാർവതി ഡിജിപിക്ക് പരാതി നൽകി. ഇതോടെ നടിയെ വ്യക്തിഹത്യ നടത്തും വിധം സൈബർ പ്രചരണം നടത്തിയവർക്ക് മേൽ പിടിവീഴും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അവർ പൊലീസിൽ പരാതി നൽകി. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ട്രോളുകളും മോശം പരാമർശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയതിനാലാണ് പരാതി നൽകുന്നതെന്നും പാർവതി പറഞ്ഞു. സൈബർ
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സൈബർ ലോകത്ത് രൂക്ഷമായ ആക്രമണമാണ് നടി പാർവതി നേരിടേണ്ടി വന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ വ്യക്തിപരമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ആരാധകരെ നിയന്ത്രിക്കാൻ സാധിക്കാതെ മൗനം തുടർന്ന മമ്മൂട്ടിയും ഒടുവിൽ പുലിവാല് പിടിച്ചേക്കും. കസബ വിഷയത്തിലെ സൈബർ ലോകത്തെ തർക്കം പൊലീസ് സ്‌റ്റേഷൻ കയറുകയാണ്.
തനിക്കെതിരെ സൈബർ ആക്രമണം പതിവായതോടെ പാർവതി ഡിജിപിക്ക് പരാതി നൽകി. ഇതോടെ നടിയെ വ്യക്തിഹത്യ നടത്തും വിധം സൈബർ പ്രചരണം നടത്തിയവർക്ക് മേൽ പിടിവീഴും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അവർ പൊലീസിൽ പരാതി നൽകി. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ട്രോളുകളും മോശം പരാമർശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയതിനാലാണ് പരാതി നൽകുന്നതെന്നും പാർവതി പറഞ്ഞു.
സൈബർ ലോകത്ത് നടിക്കെതിരെ ആക്രമണം ശക്തമാകുന്നതിനിടെ നേരത്തെ താൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചത്. ഉദാഹരണങ്ങളിലൊന്നായിമാത്രം കസബയിലെ സംഭാഷണം ചൂണ്ടിക്കാണിച്ചതാണെന്ന് അവർ പറഞ്ഞെങ്കിലും ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറാകാതെ സൈബർ ആക്രമണം അവർക്കെതിരെ തുടരുകയായിരുന്നു.
അതേസമയം വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്തുവന്നിരുന്നില്ല. എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് കുട്ടികളല്ലേ.. വിട്ടുകള എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കി സിദ്ദിഖ് ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.
അതിനിടെ മമ്മൂട്ടിയെ വിമർശിച്ച പാർവതിയേും ഗീതു മോഹൻദാസിനുമെതിരെ ബഹിഷ്‌കരണ നീക്കവും സജീവമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇവരോടെ സഹകരിക്കരുതെന്ന് മമ്മൂട്ടിയോട് അടുപ്പം ചെന്നവർ പറഞ്ഞുവെന്നു. ചലച്ചിത്രോത്സവ വേദിയിൽ വച്ച് മമ്മൂട്ടിയെ പാർവതി വിമർശിച്ചത് പ്രത്യേക അജണ്ട മുൻനിർത്തിയാണെന്നാണ് സിനിമാ സംഘടനയിലെ പ്രബല വിഭാഗത്തിന്റെ വിശ്വാസം. പാർവതിയും ഗീതുവും ഉൾപ്പെടുന്ന വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയുമായി താരസംഘടനയായ അമ്മ സഹകരിക്കാത്തതാണ് ഇവരുടെ പ്രകോപനത്തിന് കാരണമെന്നും ഒരു വിഭാഗം പറയുന്നു.
അമ്മ ജനറൽ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാർവതി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനുമായി സഹകരിക്കാൻ വിരലിലെണ്ണാവുന്ന നടിമാർ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാർ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികളുടെ വിമർശനം. ഇതാണ് ഇവരുടെ വിമർശനത്തിന് കാരണമെന്നാണ് അമ്മയിലെ താരങ്ങളുടെ വിമർശനം.
ഈ സാഹചര്യത്തിൽ പാർവതിയെ ഇനി മലയാള സിനിമയിൽ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാർവതിയെ അധികം സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ നിർമ്മാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടുന്ന വൻ വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹൻദാസിന്റെ ഭർത്താവ് കൂടിയായ സംവിധായകൻ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുൽഖർ സൽമാനും സഹകരിച്ചേക്കില്ലെന്ന വിധത്തിലാണ് പുറത്തുവരുന്ന ചില വാർത്തകൾ.
മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പാർവതിയെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവ നടനെ നായകനാക്കി പ്രമുഖ നിർമ്മാതാവ് നിർമ്മിക്കുന്ന സിനിമയിൽ നിന്ന് പാർവതിയെ ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും സൈബർ ആക്രമണം നേരിടുന്ന വിവരം ചൂണ്ടിക്കാട്ടി നടി പരാതി നൽകിയതോടെയെങ്കിലും അവർക്കെതിരായ ആക്രമണം അവസാനിച്ചേക്കുമെന്നാണ് അറിയുന്നത്.