- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം കണ്ടാൽ മാത്രം മതി പറയുന്ന തുക തരാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു; പക്ഷേ 'എന്റെ കഥ' പൂർണമായും ആമിയുടെ ഭാവന; ഒരു സർജറിക്കുവേണ്ടി വലിയ തുക ആവശ്യം വന്നപ്പോൾ മാധവിക്കുട്ടി എഴുതിയ സാഹസം മാത്രം; ആമി സിനിമാ വിവാദം കത്തുമ്പോൾ മാധവിക്കുട്ടിയുടെ സുഹൃത്തു കൂടിയായ എഴുത്തുകാരി പാർവതി പവനന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കോഴിക്കോട്: കമലിന്റെ ആമി സിനിമയെക്കുറിച്ചുള്ള വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവെ അതിന്റെ അനുരണനങ്ങൾ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും എത്തി.ഇന്നലെ നടന്ന 'എഴുതാനാവത്ത ആത്മകഥകൾ' എന്ന വിഭാഗത്തിൽ നടന്ന പാനൽ ചർച്ചയിലാണ് കേരളത്തെ ഞെട്ടിച്ച, മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന ആത്മകഥയും കടന്നുവന്നത്. 'എന്റെ കഥ'പോലെ തീഷ്ണവും വൈകാരികവും സത്യസന്ധവുമായ ഒരു ആത്മകഥ കേരളം കണ്ടിട്ടില്ലെന്നും, പിന്നീടുവന്ന ഒരു പെണ്ണെഴുത്തുകാരിക്കും ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും പ്രശസ്ത എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമൻ എടുത്തു പറഞ്ഞതോടെയാണ് ചർച്ച ചൂടുപിടിച്ചത്. 'ഇതുപോലെയുള്ള ഒരു തുറന്നെഴുത്ത് അന്നും അതിനുശേഷവും കേരളം കണ്ടിട്ടില്ല. അത് മാധവിക്കുട്ടിയുടെ യഥാർഥ കഥതന്നെയാണ്. അതിൽ അവരുടെ അമ്മയുണ്ട്, അച്ഛനുണ്ട്, ഭർത്താവുണ്ട്. ഇതെല്ലാം കെട്ടുകഥകളല്ലല്ലോ. പിന്നീട് സമ്മർദം വന്നപ്പോഴാണ് ഇവയെല്ലാം തന്റെ ഫാന്റസിയാണെന്ന് പറഞ്ഞ് മാധവിക്കുട്ടി തള്ളിപ്പറഞ്ഞത്'- വി.കെ ശ്രീരാമൻ വ്യക്തമക്കി. എന്നാൽ ഇക്കാര്യം ശരിയ
കോഴിക്കോട്: കമലിന്റെ ആമി സിനിമയെക്കുറിച്ചുള്ള വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവെ അതിന്റെ അനുരണനങ്ങൾ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും എത്തി.ഇന്നലെ നടന്ന 'എഴുതാനാവത്ത ആത്മകഥകൾ' എന്ന വിഭാഗത്തിൽ നടന്ന പാനൽ ചർച്ചയിലാണ് കേരളത്തെ ഞെട്ടിച്ച, മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന ആത്മകഥയും കടന്നുവന്നത്.
'എന്റെ കഥ'പോലെ തീഷ്ണവും വൈകാരികവും സത്യസന്ധവുമായ ഒരു ആത്മകഥ കേരളം കണ്ടിട്ടില്ലെന്നും, പിന്നീടുവന്ന ഒരു പെണ്ണെഴുത്തുകാരിക്കും ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും പ്രശസ്ത എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമൻ എടുത്തു പറഞ്ഞതോടെയാണ് ചർച്ച ചൂടുപിടിച്ചത്. 'ഇതുപോലെയുള്ള ഒരു തുറന്നെഴുത്ത് അന്നും അതിനുശേഷവും കേരളം കണ്ടിട്ടില്ല. അത് മാധവിക്കുട്ടിയുടെ യഥാർഥ കഥതന്നെയാണ്. അതിൽ അവരുടെ അമ്മയുണ്ട്, അച്ഛനുണ്ട്, ഭർത്താവുണ്ട്. ഇതെല്ലാം കെട്ടുകഥകളല്ലല്ലോ. പിന്നീട് സമ്മർദം വന്നപ്പോഴാണ് ഇവയെല്ലാം തന്റെ ഫാന്റസിയാണെന്ന് പറഞ്ഞ് മാധവിക്കുട്ടി തള്ളിപ്പറഞ്ഞത്'- വി.കെ ശ്രീരാമൻ വ്യക്തമക്കി.
എന്നാൽ ഇക്കാര്യം ശരിയല്ലെന്നും 'എന്റെ കഥ' മാധവിക്കുട്ടിയുടെ ഭാവനമാത്രമാണെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാധവിക്കുട്ടിയുടെ സുഹൃത്തും എഴുത്തുകാരിയുമായ പാർവതീ പവനൻ വ്യക്തമാക്കി. 'അന്ന് അവർക്ക് വളരെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ബോംബെയിലെ ഒരു ആശുപത്രിയിൽവെച്ച് സർജറി നടത്തുന്നതിനായി ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരുന്നു. ഈ പണമുണ്ടാക്കാനായാണ് എസ്.കെ നായരുടെ 'മലയാള നാട്' വാരികയിൽ 'എന്റെ കഥ' പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. എന്റെ ബന്ധുകൂടിയായ എഴുത്തുകാരൻ എംപി നാരയണപ്പിള്ളയുടെ ബുദ്ധിയായിരുന്നു ഇതിനുപിന്നിൽ'- പാർവതി പവനൻ അനുസ്മരിച്ചു.
'യാഥാർഥ്യമേതാണ് ഫാന്റസിയേതാണ് എന്നറിയാത്ത ഭ്രമാത്മകമായ ലോകത്തായിരുന്നു ആമി മിക്കപ്പോഴും. ഒരിക്കൽ 'എന്റെ കഥ'വായിച്ച് കമ്പം കയറിയ ഒരു കേന്ദ്രമന്ത്രി, കണ്ണാടിയിൽ പ്രതിഫലിക്കുന്ന മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം മാത്രം കണ്ടാൽ മതി പറയുന്ന പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി ആമി എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ഇത് വിശ്വസിച്ചിട്ടില്ല. പതിവുപോലെ ഈ വാഗ്ദാനവും അവരുടെ ഫാന്റസിയാവാം.'-പാർവതി പവനൻ കൂട്ടിച്ചേർത്തു.
മാധവിക്കുട്ടിയുടേത് ഭ്രമാത്മകമായ വ്യക്തിത്വമായിരുന്നെന്നും 'എന്റെ കഥ' വെറും ഭാവനമാത്രമാണെന്ന് അവർ തന്നോടും പറഞ്ഞിട്ടുണ്ടെന്നും തുടർന്ന് സംസാരിച്ച എഴുത്തുകാരി ബി.എം സുഹറയും വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളുടെ സംഘടനാ നേതാവും, ഒരുസെക്‌സ് വർക്കറിന്റെ പച്ചയായ ജീവിതം എഴുതുകയും ചെയ്ത നളിനി ജമീലയായിരുന്ന തുടർന്ന് ചർച്ചയിൽ പങ്കെടുത്തത്. മോഡറേറ്ററായ എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ ആവള,'എന്റെ കഥ' വായിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് നളിനി ജമീലയോട് ചോദിച്ചത്.വായിച്ചിട്ടുണ്ടെന്നും പുസ്തകം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞ നളിനി ജമീല,പക്ഷേ തങ്ങളുടേത് ഭാവനയും ഫാന്റസിയുമൊന്നുമല്ലെന്നും ജീവിത യാഥാർഥ്യമാണെന്നും വ്യക്തമാക്കി.
തുടർന്ന് 'എന്റെ കഥയും', നളിനി ജമീലയുടെ ആത്മകഥയും തമ്മിലുള്ള താരതമ്യമായി ചർച്ച നീണ്ടപ്പോൾ, വി.കെ ശ്രീരാമൻ തന്നെ വീണ്ടും ഇടപെട്ടു.ഇതൊരു തെറ്റായ താരതമ്യമാണെന്നും രണ്ടും രണ്ട് വ്യത്യസ്ത മേഖലകളാണെന്നും അത്മകഥയെക്കുറിച്ചുള്ള ചർച്ച സെക്‌സിനെ കുറിച്ച് വഴിമാറുകയാണോയെന്നും ചോദിച്ചു.ഇതോടെയാണ് ചർച്ച വീണ്ടും മറ്റ് വിഷയങ്ങളിലേക്ക് കടന്നത്.പക്ഷേ ചർച്ചയുടെ അവസാനം പ്രേക്ഷകർക്ക് ചോദിക്കാനുള്ള ചോദ്യങ്ങളിൽ ഏറെയും നളിനി ജമീലയുടെ ആത്മകഥയുമായി ബന്ധപ്പെട്ടായിരുന്നു.