- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി പാർവ്വതി രതീഷിന് വിവാഹം; നടൻ രതീഷിന്റെ മകൾക്ക് മിന്നുചാർത്തുന്നത് കോഴിക്കോടു സ്വദേശി; വിവാഹം സെപ്റ്റംബറിൽ
വെള്ളാരംകണ്ണുകളുടെ ഭംഗിയുമായി മലയാള സിനിമയിലേക്ക് കാലുവച്ച നടി പാർവതി രതീഷ് വിവാഹിതയാകുന്നു. നായകനായും വില്ലനായും ഒരു കാലത്ത് തിളങ്ങി നിന്ന രതീഷിന്റെ മകൾക്ക് വരനാകുന്നത് കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ്. സെപ്റ്റംബർ ആറിനാണു വിവാഹം. കോഴിക്കോട് ആശിർവാദ് ലോൺസിൽ വച്ചാകും വിവാഹം നടക്കുക. എന്നാൽ വിവാഹത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാർവതി പുറത്തു വിട്ടിട്ടില്ല. രതീഷിന്റെയും ഡയാനയുടെയും നാല് മക്കളിൽ ഒരാളാണ് പാർവ്വതി.രതീഷിന്റെയും ഡയാനയുടെയും വേർപാടിനെ തുടർന്ന് മക്കൾ തനിച്ചാകുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവർത്തകരാണു രതീഷിന്റെ മരണ ശേഷം മക്കൾക്കു സഹായമായിരുന്നത്. 2015 ൽ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പാർവ്വതി കൊച്ചവ്വ പൗലോ ്അയ്യപ്പ കൊയ്‌ലോയിൽ അതിഥി താരമായി എത്തിയിരുന്നു.
വെള്ളാരംകണ്ണുകളുടെ ഭംഗിയുമായി മലയാള സിനിമയിലേക്ക് കാലുവച്ച നടി പാർവതി രതീഷ് വിവാഹിതയാകുന്നു. നായകനായും വില്ലനായും ഒരു കാലത്ത് തിളങ്ങി നിന്ന രതീഷിന്റെ മകൾക്ക് വരനാകുന്നത് കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ്.
സെപ്റ്റംബർ ആറിനാണു വിവാഹം. കോഴിക്കോട് ആശിർവാദ് ലോൺസിൽ വച്ചാകും വിവാഹം നടക്കുക. എന്നാൽ വിവാഹത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാർവതി പുറത്തു വിട്ടിട്ടില്ല.
രതീഷിന്റെയും ഡയാനയുടെയും നാല് മക്കളിൽ ഒരാളാണ് പാർവ്വതി.രതീഷിന്റെയും ഡയാനയുടെയും വേർപാടിനെ തുടർന്ന് മക്കൾ തനിച്ചാകുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവർത്തകരാണു രതീഷിന്റെ മരണ ശേഷം മക്കൾക്കു സഹായമായിരുന്നത്.
2015 ൽ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പാർവ്വതി കൊച്ചവ്വ പൗലോ ്അയ്യപ്പ കൊയ്‌ലോയിൽ അതിഥി താരമായി എത്തിയിരുന്നു.