- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതം; ആരൊക്കെയോ മനഃപൂർവം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുകയാണ്; മൈ സ്റ്റോറിയുടെ പേരിൽ ഉയരുന്ന വിവാത്തെക്കുറിച്ച് പാർവ്വതിക്ക് പറയാനുള്ളത്
മൈ സ്റ്റോറി' എന്ന സിനിമയ്ക്ക് ഡേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പൃഥിരാജിന് നേരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ നടി പാർവ്വതി രംഗത്ത്. ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്ക് അത് തെളിയിക്കാൻ കഴിയുമെന്നും പാർവ്വതി പ്രതികരിച്ചു. എന്നാൽ ചിത്രവുമായും പ്രഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്ക് അത് തെളിയിക്കാൻ കഴിയുമെന്നും ചിത്രത്തിലെ നായികയായ പാർവതി പ്രതികരിക്കുന്നു.ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാൻ പറയുന്നത്. അല്ലാതെ താൻ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ അതിനെ കുറിച്ച് വന്ന റിപ്പോർട്ടുകളൊന്നും ശരിയല്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്ന ഞാൻ അന്യായമായി ഒരു പുരുഷനെ കുറ്റപ്പെടുത്തുന്നതിനെതിരെയും സംസാരിക്കും.- പാർവതി പറയുന്നു. ചിത്രവുമായി താരങ്ങൾ സഹകരിച്ചില്ലെന്ന വാർത്തയൊക്കെ തെ
മൈ സ്റ്റോറി' എന്ന സിനിമയ്ക്ക് ഡേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പൃഥിരാജിന് നേരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ നടി പാർവ്വതി രംഗത്ത്. ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്ക് അത് തെളിയിക്കാൻ കഴിയുമെന്നും പാർവ്വതി പ്രതികരിച്ചു.
എന്നാൽ ചിത്രവുമായും പ്രഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്ക് അത് തെളിയിക്കാൻ കഴിയുമെന്നും ചിത്രത്തിലെ നായികയായ പാർവതി പ്രതികരിക്കുന്നു.ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാൻ പറയുന്നത്. അല്ലാതെ താൻ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ അതിനെ കുറിച്ച് വന്ന റിപ്പോർട്ടുകളൊന്നും ശരിയല്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്ന ഞാൻ അന്യായമായി ഒരു പുരുഷനെ കുറ്റപ്പെടുത്തുന്നതിനെതിരെയും സംസാരിക്കും.- പാർവതി പറയുന്നു.
ചിത്രവുമായി താരങ്ങൾ സഹകരിച്ചില്ലെന്ന വാർത്തയൊക്കെ തെറ്റാണ്. ചിത്രത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ആരും ഡേറ്റിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ഒരു നോട്ടീസെങ്കിലും തരണമായിരുന്നു.
പൃഥ്വി ഡേറ്റ് നൽകിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. ആരൊക്കെയോ മനഃപൂർവം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കട്ടേ എന്നും പാർവതി പറയുന്നു.
എന്നാൽ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകഴിച്ചെന്നും ഈ മാസം 18 ാം തിയതി തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും വ്യക്തമാക്കി സംവിധായിക റോഷ്ണി ദിനകർ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രതിസന്ധിയുണ്ടായിരുന്നെന്നും എന്നാൽ അതെല്ലാം പരിഹരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം അവർ പ്രതികരിച്ചത്.