- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ പീഡിപ്പിക്കപ്പെട്ടു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ 17 വർഷമെടുത്തു; വിവരം പുറത്തുപറയാൻ മറ്റൊരു 12 വർഷം കൂടി വേണ്ടി വന്നു; മീടു വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്തും; തുറന്നുപറച്ചിൽ മുംബൈ മാമി ചലച്ചിത്രമേളയ്ക്കിടെ
മുംബൈ: നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിനിമാ മേഖലയിൽ മീടൂ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാരാണ് രംഗത്തെത്തിയത്. തനിക്ക് മൂന്നോ-നാലോ വയസുള്ളപ്പോൾ പീഡനത്തിനിരയായെന്ന് പാർവതി തിരുവോത്ത് ഇന്നലെ തുറന്നടിച്ചു. മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുമ്പോഴാണ് ഇക്കാര്യത്തിൽ പാർവതി ഹൃദയം തുറന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ 17 വർഷം വേണ്ടി വന്നു. പീഡനവിവരം പുറംലോകത്തെ അറിയിക്കാൻ മറ്റൊരു പന്ത്രണ്ട് വർഷം കൂടി എടുത്തു. രാഷ്ട്രീയ, സിനിമാമേഖലയിലുൾപ്പെടെ മീ ടു ക്യാംപെയിൻ ശക്തിയാർജിക്കുന്ന അവസരത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ. 'എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വർഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വർഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞത്', പാർവതി പറഞ്ഞു. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതി
മുംബൈ: നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിനിമാ മേഖലയിൽ മീടൂ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാരാണ് രംഗത്തെത്തിയത്. തനിക്ക് മൂന്നോ-നാലോ വയസുള്ളപ്പോൾ പീഡനത്തിനിരയായെന്ന് പാർവതി തിരുവോത്ത് ഇന്നലെ തുറന്നടിച്ചു. മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുമ്പോഴാണ് ഇക്കാര്യത്തിൽ പാർവതി ഹൃദയം തുറന്നത്.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ 17 വർഷം വേണ്ടി വന്നു. പീഡനവിവരം പുറംലോകത്തെ അറിയിക്കാൻ മറ്റൊരു പന്ത്രണ്ട് വർഷം കൂടി എടുത്തു. രാഷ്ട്രീയ, സിനിമാമേഖലയിലുൾപ്പെടെ മീ ടു ക്യാംപെയിൻ ശക്തിയാർജിക്കുന്ന അവസരത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ. 'എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വർഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വർഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞത്', പാർവതി പറഞ്ഞു. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്'', പാർവതി പറഞ്ഞു.
മീ ടു ക്യാംപെയ്നിന്റെ പശ്ചാത്തലത്തിൽ ഉറച്ച നിലപാടോടെയാണ് ഇത്തവണത്തെ മാമി ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. മീ ടു ആരോപണത്തിൽപ്പെട്ട താരങ്ങൾ ഉൾപ്പെട്ട ചിത്രങ്ങൾ മേളയിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്തായാലും പാർവതിയുടെ ആരാധകർക്ക് കടുത്ത ഞെട്ടലാണ് താരത്തിന്റെ വെളിപ്പെടുത്തൽ സമ്മാനിച്ചിരിക്കുന്നത്.
ഡബ്ല്യുസിസിയിൽ അംഗമായ പാർവതി തിരുവോത്ത് മോളിവുഡിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന അഭിനേത്രിയാണ്. പാർവതി ഒരുഅഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: 'ഉറപ്പായിട്ടും അതെ. നമ്മുടെ ശബ്ദം ഉറക്കെ കേൾപ്പിക്കേണ്ട കാലം തന്നെയാണിത്. ആത്യന്തികമായി നമ്മളെല്ലാം തൊഴിലാളികളാണെന്ന് ജനം അറിയേണ്ടതുണ്ട്. WCC ഇപ്പോൾ ചെയ്യുന്നത് എന്താണെന്നുവച്ചാൽ സ്വന്തം വീട് വൃത്തിയാക്കുകയാണ്. നമ്മുടെ ശബ്ദം ഉയർന്നു വരേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നത്.'
ഡബ്ല്യുസിസി അടുത്തിടെ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ നടി അർച്ചന കവി തനിക്ക് ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവം വിവരിച്ചിരുന്നു. അലൻസിയർ, മുകേഷ് എന്നിവർക്കെതിരെയുള്ള മീ ടൂ ആരോപണങ്ങൾ ഉയർന്നു. ബോളിവുഡിൽ, അലോക് നാഥ് ,രജത് കപൂർ, സുഭാഷ് ഘായി, സാജിദ് ഖാൻ എന്നിവരും തമിഴിൽ നടൻ അർജുൻ, ഗാനരചയിതാവ് വൈരമുത്തു എന്നിവരും മീടുവിൽ കുടുങ്ങി.