- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാസഡീന മലയാളീ അസ്സോസിയേഷൻ രജത ജൂബിലി ആഘോഷിച്ചു
ഹൂസ്റ്റൻ: പാസഡീന മലയാളീ അസ്സോസിയേഷന്റെ രജത ജൂബിലി നവംബർ 12ന് ശനിയാഴ്ച പാസഡീന പാർക്ക്‌ഗേറ്റ് കമ്മ്യൂണിറ്റി ചർച്ചു് ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു. പ്രമുഖ എഴുത്തുകാരനും റൈറ്റേഴ്സ് ഫോറം പ്രസിഡന്റുമായ മാത്യു നെല്ലിക്കുന്ന് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തുടർന്ന് അസോസിയേഷൻ സ്ഥാപകരും ഇപ്പോൾ അസോസിയേഷനിൽ തുടർന്ന് വരുന്നവരുമായ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു. അസോസിയേഷൻ പിറവിയെടുത്തപ്പോൾ ഉത്ഘാടനം ചെയ്ത അതേ മാത്യു നെല്ലിക്കുന്ന് തന്നെ ഭദ്രദീപം കൊളുത്തി തന്നെ 25-ം വാർഷികം ഉത്ഘാടനം ചെയ്തത് ഒരു അപൂർവ സംഭവമായി. മാനുഷിക മൂല്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഈ അസോസിയേഷൻ മറ്റു അസ്സോസിയേഷനുകൾക്കു ഒരു മാതൃകയാണെന്നും പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ച മനോഭാവത്തോടെയുമുള്ള പ്രവർത്തനങ്ങളുമാണ് അസ്സോസിയേഷന്റെ ഐക്യത്തിനും കെട്ടുറപ്പിനും കാരണം എന്നും പ്രസിഡന്റ് ശ്രീ. സലിം അറക്കൽ അദ്ദേഹത്തിന്റ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ശ്രി ജോമോൻ ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. കായിക മത്സരത്തിന്റെ ട്രോ
ഹൂസ്റ്റൻ: പാസഡീന മലയാളീ അസ്സോസിയേഷന്റെ രജത ജൂബിലി നവംബർ 12ന് ശനിയാഴ്ച പാസഡീന പാർക്ക്‌ഗേറ്റ് കമ്മ്യൂണിറ്റി ചർച്ചു് ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു.
പ്രമുഖ എഴുത്തുകാരനും റൈറ്റേഴ്സ് ഫോറം പ്രസിഡന്റുമായ മാത്യു നെല്ലിക്കുന്ന് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തുടർന്ന് അസോസിയേഷൻ സ്ഥാപകരും ഇപ്പോൾ അസോസിയേഷനിൽ തുടർന്ന് വരുന്നവരുമായ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു. അസോസിയേഷൻ പിറവിയെടുത്തപ്പോൾ ഉത്ഘാടനം ചെയ്ത അതേ മാത്യു നെല്ലിക്കുന്ന് തന്നെ ഭദ്രദീപം കൊളുത്തി തന്നെ 25-ം വാർഷികം ഉത്ഘാടനം ചെയ്തത് ഒരു അപൂർവ സംഭവമായി.
മാനുഷിക മൂല്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഈ അസോസിയേഷൻ മറ്റു അസ്സോസിയേഷനുകൾക്കു ഒരു മാതൃകയാണെന്നും പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ച മനോഭാവത്തോടെയുമുള്ള പ്രവർത്തനങ്ങളുമാണ് അസ്സോസിയേഷന്റെ ഐക്യത്തിനും കെട്ടുറപ്പിനും കാരണം എന്നും പ്രസിഡന്റ് ശ്രീ. സലിം അറക്കൽ അദ്ദേഹത്തിന്റ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ശ്രി ജോമോൻ ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു.

കായിക മത്സരത്തിന്റെ ട്രോഫികൾ സപോട്‌സ് കോർഡിനേറ്റർ നിർമൽ പാപ്പിനിശ്ശേരിൽ, ട്രെഷറർ ജോഷി വർഗീസ് ജേതാക്കൾക്ക് വിതരണം ചെയ്തു.
ഡാൻസ്, സ്‌കിറ്റ്, മാജിക് ഷോ തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തെ വര്ണശബളമാക്കി. പോൾ യോഹന്നാൻ സ്വാഗതവും ജോൺ ജോസഫ് നന്ദി പ്രകടനവും നടത്തി. അസ്സോസിയേഷന്റെ ആസ്ഥാന കലാകാരൻ ജോമോൻ ജേക്കബ് ആണ് കലാപരിപാടികൾക്ക് നേതൃത്വം നൽകി്. രുചികരമായ വിരുന്നു സത്കാരത്തോടെയാണ് ആഘോഷം പര്യവസാനിച്ചത്.




